മോഹന്‍ലാലിനെക്കുറിച്ച് കൂടെ അഭിനയിച്ച അന്യഭാഷാ താരങ്ങള്‍ വരെ പറയുന്ന ഒരു കാര്യം ???

ഡൗണ്‍ ടു എര്‍ത്തെന്ന് എല്ലാവരും പറയുന്ന മലയാളത്തിലെ ഒരേ ഒരു സൂപ്പര്‍താരം മോഹന്‍ലാലാണോ?? മേജര്‍ രവി ചിത്രത്തിലൂടെ അരങ്ങേറിയ അന്യഭാഷാതാരങ്ങള്‍ പറയുന്നത് അറിയാന്‍ വായിക്കൂ..

By Nihara

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുള്ളത്. മേജര്‍ മഹാദേവനായും സഹദേവനായും മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലോകോത്തര നിലവാരമുള്ള ചിത്രമാവും ഇതാണെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ അവകാശപ്പെടുന്നത്.

രാജ്യസുരക്ഷയ്ക്കായി അഹോരാത്രം പോരാടുന്ന പട്ടാളക്കാര്‍ക്ക് ബിഗ്‌സല്യൂട്ടാണ് ലാലേട്ടന്റെ ഈ ചിത്രമെന്നാണ് ഫാന്‍സുകാര്‍ അവകാശപ്പെടുന്നത്. നീറുകോടി ചിത്രമായ പുലിമുരുകന് ശേഷം പുറത്തിറങ്ങുന്ന ചിത്രമായതിനാല്‍ത്തന്നെ ആരാധകര്‍ കട്ട വെയിറ്റിങ്ങിലാണ്. മിലിട്ടറി പശ്ചാത്തലത്തിലൊരുങ്ങിയ കീര്‍ത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ സിനിമകള്‍ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും മേജര്‍ സഹദേവനാവുകയാണ് ബിയോണ്ട് ബോര്‍ഡേഴ്‌സിലൂടെ. 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സിലൂടെ മലയാളത്തില്‍ അരങ്ങേറിയ അന്യഭാഷാതാരങ്ങള്‍ താരത്തെക്കുറിച്ച് പറയുന്നത് അറിയാന്‍ കൂടുതല്‍ വായിക്കൂ..

തുടക്കം മോഹന്‍ലാലിനൊപ്പം

അല്ലു അര്‍ജുന്‍റെ സഹോദരന്‍ മലയാളത്തിലേക്ക്

1971 ബിയോണ്ട് ബോഡേഴ്‌സില്‍ ആര്‍മി കമാന്‍ഡറായാണ് അല്ലു സിരിഷ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നാണ് അല്ലു സിരിഷ് പറയുന്നത്. രാജസ്ഥാനിലെ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. രാത്രിയില്‍ കൊടും തണുപ്പും പകല്‍ സമയങ്ങളില്‍ ശക്തമായ ചൂടും. വളരെയധികം ബുദ്ധിമുട്ടിയാണ് അഭിനയിച്ചതെങ്കിലും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നാണ് സിരിഷ് പറയുന്നത്.

മോഹന്‍ലാലിനെയും മലയാള സിനിമയെക്കുറിച്ചും അറിയാം

ലാലേട്ടനോടൊപ്പം ഇനിയും അഭിനയിക്കണം

മലയാള സിനിമയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ തനിക്കും കുടുംബത്തിനും മുന്‍പേ അറിയാമായിരുന്നുവെന്ന് സിരീഷ് പറയുന്നു. കേരളത്തിലെ ജനങ്ങള്‍ തന്റെ ജേഷ്ഠനെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. ഇപ്പോള്‍ തന്നെയും ആള്‍ക്കാര്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടവാനാണെന്നും അല്ലു സിരീഷ് പറഞ്ഞു. രണ്ടുപേരും തമ്മില്‍ കോമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നു. തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് മോഹന്‍ ലാല്‍. ലാലിനോടൊപ്പം ഇനിയും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും സിരീഷ് പറഞ്ഞു.

മറാത്തിയില്‍ നിന്നും മലയാളത്തിലേക്ക്

ആര്‍മി ഒാഫീസറായി നേഹ ഖാന്‍

മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലൂടെ മലയാളത്തില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് നേഹ ഖാന്‍. മറാത്തി അഭിനേത്രിയായ നേഹ ചിത്രത്തില്‍ ആര്‍മി ഓഫീസറായാണ് വേഷമിടുന്നത്. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ്, പ്രിയങ്ക അഗര്‍വാള്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആര്‍മിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറായാണ് നേഹ പ്രത്യക്ഷപ്പെടുന്നത്.

നന്നായി പിന്തുണച്ചു

മോഹന്‍ലാലിനെക്കുറിച്ച് അന്യഭാഷാ താരങ്ങള്‍ പറയുന്നത്

വ്യത്യസ്ത രൂപഭാവ ഭേദങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ തന്റേതായ ഇടം നേടിയെടുത്ത അതുല്യ കലാകാരനാണ് മോഹന്‍ലാല്‍. നിരീക്ഷണപാടവത്തിലൂടെയാണ് അഭിനേതാവ് രൂപപ്പെടുന്നത്. അദ്ദേഹത്തിന്റെ ടിപ്പുകള്‍ സീനുകള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ സഹായിച്ചു. സംവിധായകന്‍ മേജര്‍ രവിയും നന്നായി പിന്തുണ നല്‍കിയെന്നും നേഹ വ്യക്തമാക്കി.

ആരാധകര്‍ വെയിറ്റിങ്ങിലാണ്

മോഹന്‍ലാല്‍ വീണ്ടും മിലിട്ടറി വേഷത്തില്‍

ഒരേസമയം മലയാളത്തിലും തെലുങ്കിലുമായി ചിത്രീകരിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്സ് ഏപ്രില്‍ 7 ന് തിയേറ്ററുകളിലേക്കെത്തുകയാണ്. കീര്‍ത്തി ചക്ര, കുരുക്ഷേത്ര,കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി എത്തുന്ന ചിത്രം കൂടിയാണിത്. 1971 ലെ ഇന്ത്യാ- പാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്‍, കാശ്മീര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഭാഗവും ഷൂട്ട് ചെയ്തിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X