നിക്കി ഗൽറാണിയുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് സഹോദരി സഞ്ജന
1983 എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിക്കി ഗല്‍റാണി. അന്യഭാഷയിൽ നിന്ന് മലയാളത്തിൽ എത്തിയ നിക്കിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവിടെന്ന് ലഭിച്ചത്. പിന്നീട് കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്ന് മികച്ച അവസരങ്ങൾ നടിയക്ക് ലഭിച്ചിരുന്നു. നിക്കി ഗല്‍റാണിയുടെ വീട്ടിൽ പുതിയ അതിഥി എത്തുകയാണ്. സഹോദരി സഞ്ജന ഗല്‍റാണി അമ്മയാവാൻ പോവുകയാണ്. താരം തന്നെയാണ് പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആൺകുഞ്ഞ് ആയിരിക്കുമെന്നുള്ള സംശയവും നടി പങ്കുവെച്ചിട്ടുണ്ട്.

വളരെ മനോഹരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ഞാന്‍ കടന്ന് പോകുന്നതെന്നാണ് നടി പറയുന്നത്. സഞ്ജന 5 മാസം ഗർഭിണിയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...വളരെ മനോഹരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ഞാന്‍ കടന്ന് പോകുന്നത് . അതിന് ജീവിതത്തോട് ഏറെ കടപ്പെട്ടിരിയ്ക്കുന്നു. വയറ്റില്‍ വളരുന്നത് ആണ്‍ കുഞ്ഞാണ് എന്നാണ് തന്റെ തോന്നൽ.
ഗര്‍ഭിണിയാണെങ്കിലും ജോലിയില്‍ വളരെ സജീവമാണ് നടി. ഏറ്റവും പുതിയ മലയാള സിനിമയായ ചോരന് വേണ്ടിയുള്ള പ്രമോഷനും മറ്റും ഒറ്റയ്ക്ക് തന്നെയാണ് യാത്രകള്‍ ചെയ്യുന്നത്. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ നില്‍ക്കാനാണ് എനിക്ക് ആഗ്രഹം. അത്തരത്തില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെല്ലാം തന്നെ എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുമുണ്ട്. ആഴ്ചയില്‍ മൂന്ന് നാല് ദിവസം ഞാന്‍ ജോലി ചെയ്യാറുണ്ട്- സഞ്ജന പറഞ്ഞു.
അമ്മയാകാന്‍ പോകുന്നു എന്ന് അറിഞ്ഞ സമയത്തെ കുറിച്ചും സഞ്ജന പറയുന്നുണ്ട്. എനിക്ക് കുഞ്ഞുങ്ങളെ വളരെ അധികം ഇഷ്ടമാണ്. എനിക്ക് സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാവാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അളക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇപ്പോള്‍ ശറീരത്തിന്റെ ഓരോ മാറ്റങ്ങളും അംഗീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ഞാന്‍.
എന്റെ അച്ഛനും അമ്മയും ടിപ്പിക്കല്‍ ഇന്ത്യന്‍ പാരന്റ്‌സ് ആണ്. വിവാഹ ശേഷം എപ്പോഴാണ് ഒരു കുഞ്ഞ് എന്ന് അവര്‍ അടിക്കടി ചോദിക്കാറുണ്ട്. ഇപ്പോള്‍ എനിക്ക് 34 വയസ്സ് ആയി, മാതൃത്വം അനുഭവിയ്ക്കുന്നതിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ എന്ന് തോന്നി. കൊവിഡ് സമയത്ത് ജോലികളും മന്ദഗതിയില്‍ ആയപ്പോള്‍, ഇതാണ് സമയം എന്ന് ഞാനും ഭര്‍ത്താവും തീരുമാനിക്കുകയായിരുന്നു. എനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിലും ആദ്യത്തെ കണ്മണിയാണ്. അതുകൊണ്ട് സന്തോഷ വാര്‍ത്ത അറിഞ്ഞത് മുതല്‍ വീട്ടില്‍ ശരിയ്ക്കും ആഘോഷമാണ്. എല്ലാവരും വളരെ അധികം സന്തോഷിയ്ക്കുന്നു- സഞ്ജന ഗല്‍റാണി പറഞ്ഞു.


Click it and Unblock the Notifications











