ദീലിപ് ചിത്രത്തിനൊപ്പം മത്സരിച്ചെത്തിയ മഞ്ജു വാര്യരുടെ സിനിമ! ഉദാഹരണം സുജാതയ്ക്ക് രണ്ട് വയസ്
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത സിനിമയാണ് ഉദാഹരണം സുജാത. 2017 സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അക്കൊല്ലത്തെ പൂജ ഹോളിഡേ ലക്ഷ്യമാക്കിയായിരുന്നു സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. കുടുംബ പ്രേക്ഷകരെ വളരെയധികം സ്വാധീനിച്ചിരുന്നു.

മഞ്ജു വാര്യര്‍ ഒരു കുടുംബിനിയായി അഭിനയിച്ച സിനിമ തിയറ്ററുകളിലും ബോക്‌സോഫീസിലും നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ദിലീപിന്റെ രാമലീലയ്‌ക്കൊപ്പം വലിയ മത്സരത്തോടെയായിരുന്നു ഉദാഹരണം സുജാതയും റിലീസ് ചെയ്തിരുന്നത്. മഞ്ജുവിന്റെ പ്രകടനത്തിന് അന്ന് വലിയ കൈയടി ലഭിച്ചിരുന്നു.
മഞ്ജുവിനൊപ്പം അനശ്വര രാജന്‍ ആയിരുന്നു ഉദാഹരണം സുജാതയിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ന് നല്ല നല്ല അവസരങ്ങള്‍ ലഭിച്ച് അനശ്വര മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ നടിയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുകയാണ്. ജോജു ജോര്‍ജും മാര്‍ട്ടിന്‍ പ്രക്കാട്ടും കൂടിയായിരുന്നു സിനിമയുടെ നിര്‍മാണം.


Click it and Unblock the Notifications