»   » ചാനലുകളെ പേടിക്കുന്ന സിനിമക്കാര്‍

ചാനലുകളെ പേടിക്കുന്ന സിനിമക്കാര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/20-filmdom-scared-over-channel-shows-festival-2-aid0166.html">Next »</a></li></ul>
Film-TV
നമ്മള്‍ ഒരു ഓണം കൂടി ഉണ്ടു. ഒന്നാന്തരം സദ്യയ്ക്ക് ശേഷം ഒരു ഏമ്പക്കംവിട്ട് പറയാന്‍ തുടങ്ങുന്നത് സിനിമാക്കാര്യമായിരിക്കും, ഇന്നങ്ങനെയെല്ലെങ്കിലും പണ്ടിങ്ങനെ ആയിരുന്നു.

മലയാളത്തില്‍ സിനിമയ്ക്കും ഓണം തന്നെയായിരുന്നു എന്നും കേമമായ ഉത്സവം. ഓണത്തിന്റെ നിറവിലും നിനവിലും തിയറ്ററുകള്‍ നിറഞ്ഞുകവിയുന്ന ഒരാഴ്ചക്കാലം ഭൂതകാലത്ത് നാം കണ്ടു പരിചയിച്ചതാണ്.

ഇന്നും ഓണസദ്യകഴിഞ്ഞ് നമ്മള്‍ നേരെ സിനിമയിലേക്ക് തന്നെ തിരിയുന്നു, അത് പക്ഷെ ടെലിവിഷന്റെ മുമ്പിലാണെന്ന് മാത്രം. ഏറ്റവും പുതിയ സിനിമകള്‍ ചാനലുകാര്‍ മത്സരബുദ്ധിയോടെ പ്രദര്‍ശിപ്പിക്കുമ്പോള്‍, പ്രേക്ഷകരോട് യാതൊരുവിധ നീതിയും പുലര്‍ത്താത്ത തിയറ്ററുകളും അതുവഴി വരുന്ന നാലാം കിട സിനിമകളും കാണാന്‍ നല്ലൊരോണമായിട്ട് ആരും മിനക്കെടില്ല.

ഇതൊന്നും മനസ്സിലാക്കാതെ ടെലിവിഷന്റെ പോപ്പുലാരിറ്റിയെ കുറിച്ച് അസൂയപ്പെടുന്ന സിനിമക്കാര്‍ ഒരാത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. താന്‍ ചെയ്യുന്ന സിനിമകളും തന്റെ സഹപ്രവര്‍ത്തകര്‍ നിര്‍മ്മിച്ചുവിടുന്നവയും ജനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കാത്തവരാണ് സിനിമാക്കാര്‍.

അനിയത്തി സുന്ദരിയായിരുന്നു ചേട്ടത്തിയെ പെണ്ണുകാണാന്‍ വന്നവര്‍ അനിയത്തിയെ കണ്ടതുകൊണ്ടാണ് ചേട്ടത്തിയെ ഇഷ്ടപ്പെടാഞ്ഞതെന്ന് പറയുംപോലെയാണ് ഒരുകാലത്ത് ഹിറ്റുകള്‍ ചെയ്ത രാജസേനന്റെ വാക്കുകള്‍.

അടുത്തപേജില്‍
സിനിമാക്കാര്‍ ചാനലുകാരെ പുകഴ്ത്തണം

<ul id="pagination-digg"><li class="next"><a href="/features/20-filmdom-scared-over-channel-shows-festival-2-aid0166.html">Next »</a></li></ul>
English summary
Malayalam film workers include the actors and directors be thankfull to the channels to make thier film sucsessfull. They should stop the chants against channel and should accept the reality

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam