twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സിനിമാക്കാര്‍ ചാനലുകാരെ പുകഴ്ത്തണം

By Ravi Nath

Next »

« Previous

Channels
ഓണത്തിന്റെ സമയത്ത് ചാനലുകള്‍ സെലിബ്രിറ്റികളെവെച്ചുള്ള പരിപാടികള്‍ ചെയ്യരുത്. അവരെ കാണാന്‍ തിയറ്ററുകളില്‍ തന്നെ പോകണം എന്ന അവസ്ഥ വന്നാല്‍ ആളുകള്‍ സിനിമ കാണാന്‍ പോകുമെന്നാണോ....? ചാനലുകാരും അവരുടെ കൊയ്ത്തു സമയം ഉത്സവമാക്കാന്‍ ഒരുങ്ങുമ്പോള്‍ വല്ല്യേട്ടന്‍ ചമഞ്ഞു നടക്കുന്ന സിനിമ ഇങ്ങനെ പരാതി പറഞ്ഞാല്‍ അയ്യേ... എന്നല്ലാതെ എന്തുപറയാന്‍.

ഓണക്കാലത്ത് ചാനലുകളില്‍, ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കസവുമുണ്ടും കളര്‍ഷര്‍ട്ടുമിട്ട്
കുടുംബസമേതം കിന്നാരം പറയുന്ന സെലിബ്രിറ്റികളാല്‍ കെട്ടിയിടപ്പെട്ടവരാണ് സാമാന്യ പ്രേക്ഷകന്‍ എന്ന ചിന്ത തന്നെ വൈകിയോടുന്ന വണ്ടിയ്ക്ക് സമമാണ്.

ചില വീട്ടമ്മമാരെ പ്രീതിപ്പെടുത്തുന്നതിനപ്പുറം ഗൗരവമില്ലാത്ത ഒരു ചര്‍ച്ചയ്ക്കും മലയാളി അങ്ങിനെ ചെവികൊടുക്കില്ല. എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും കാശുണ്ടാക്കാന്‍ പറ്റിയ വിധം മസാല തട്ടിക്കൂട്ട് പരിപാടികള്‍ മാത്രമെ കൊടുക്കുന്നവനും വാങ്ങുന്നവനും
ഓണക്കാലത്ത് പ്രതീക്ഷിക്കുന്നുള്ളു.

റിലീസിംഗ് സിനിമകള്‍ക്ക് തള്ളുണ്ടായിരുന്ന കാലത്തും കുറെ പ്രതീക്ഷകള്‍ക്ക് സിനിമ കൂട്ടുനിന്നിരുന്നു. ഇന്ന് സിനിമയ്ക്ക് കൂറില്ല. സിനിമ കാണിക്കുന്ന തൊണ്ണൂറു ശതമാനം (അറുപതുശതമാനം പൂട്ടിക്കിടക്കുന്നു.) തിയറ്ററുകളും സിനിമകാണാന്‍ പറ്റിയ തരത്തിലല്ല.

ഇവിടെ കുടുംബംങ്ങള്‍ കയറിവന്ന് സിനിമ കാണില്ല. അതിന് ചാനലുകാരോട് പ്‌ളീസ് നിങ്ങള്‍ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. തന്നെയുമല്ല ഇപ്പോള്‍ സിനിമയെ രക്ഷിക്കുന്നതുതന്നെ ചാനലുകാരാണ്.

അടുത്തപേജില്‍

സിനിമ വിജയിപ്പിക്കുന്നത് ചാനലുകാര്‍ സിനിമ വിജയിപ്പിക്കുന്നത് ചാനലുകാര്‍

Next »

« Previous

English summary
Malayalam film workers include the actors and directors be thankfull to the channels to make thier film sucsessfull. They should stop the chants against channel and should accept the reality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X