സിനിമ വിജയിപ്പിക്കുന്നത് ചാനലുകാര്‍

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/features/20-filmdom-scared-over-channel-shows-festival-2-aid0166.html">« Previous</a>

TV
ഒരുപാടര്‍ത്ഥത്തില്‍ ചാനലുകളാണ് സിനിമയ്ക്ക് ആളെ കൂട്ടുന്നതും കാശുണ്ടാക്കിക്കൊടുക്കുന്നതും. ഏതു ചവറു സിനിമ ആയാലും പൂജ മുതല്‍ ചാനലുകാര്‍ നിര്‍വ്യാജം ഏറ്റെടുക്കുന്നു. ഷൂട്ടിംഗ് ,റിലീസിംഗ് ,ആരും സിനിമകാണാന്‍ തിയറ്ററില്‍ എത്തിയില്ലെങ്കിലും , ഹിറ്റ് സിനിമയുടെ അണിയറശില്പികളെ അണിനിരത്തി പാവപ്പെട്ട പ്രേക്ഷകരെ പച്ചക്കള്ളം പറഞ്ഞ് മനസ്സ് മാറ്റിക്കുന്നത് ചാനലുകാരാണ്.

ഇതും കഴിഞ്ഞാണ് വലിയ കാശുകൊടുത്ത് ഈ സിനിമ വാങ്ങി നാലു മണിക്കൂര്‍ പരസ്യം കേറ്റി രണ്ടു മണിക്കൂര്‍ സിനിമകൊണ്ട് മെഗാഹിറ്റ് മൂവി ആദ്യമായ് നിങ്ങളുടെ സ്വന്തം ...ടിവിയില്‍ എന്നു പറഞ്ഞുകൊണ്ട് കെണിയിലാക്കുന്നത്. ഈ കാശുകൊണ്ട് കഞ്ഞികുടിച്ച് പോകുന്ന സിനിമക്കാര്‍ ചാനലുകളെ പുകഴ്ത്തികൊണ്ടേയിരിക്കണം.

മലയാളസിനിമയുടെ എല്ലാ ദൗര്‍ബല്യങ്ങളേയും ഏറ്റുവാങ്ങി സംരക്ഷിക്കുന്ന മിനി സ്‌ക്രീനിനെ അനുകൂലിച്ചു സംസാരിക്കുകയല്ലാതെ സിനിമക്കാരെ നിങ്ങള്‍ക്കു രക്ഷയില്ല. പഴയ തീരുമാനങ്ങളൊക്കെ മാറ്റേണ്ടി വന്നില്ലേ.

ഗായകരും, അഭിനേതാക്കളുമൊന്നും ടിവിയില്‍ പ്രത്യക്ഷപ്പെടരുതെന്ന ശാഠ്യം. പുതിയ സിനിമകള്‍ വേണ്ട എന്ന ചാനലുകള്‍ തീരുമാനിച്ചാലും ചാനലു പിടിച്ചുനില്‍ക്കും വീട്ടിലിരുന്ന് തുരുമ്പെടുക്കുന്ന വലിയ ആള്‍ക്കൂട്ടം അവര്‍ക്കുണ്ട്.

ഒരുപാട് പ്രശ്‌നങ്ങളുമായ് പിടിച്ചു നില്ക്കാന്‍ വെമ്പുന്ന സിനിമയുടെ സ്ഥിതി അതല്ല. തകര്‍ന്നു തരിപ്പണമാകും സിനിമ നന്നാക്കാനും അതിന് ആളെ കൂട്ടാനും സിനിമക്കാര്‍ തന്നെ മുന്‍ കൈയ്യെടുക്കണം ബാക്കിയൊക്കെ പിറകെ വന്നുകൊള്ളും.

സ്വയം വിമര്‍ശന വിധേയമാക്കി കൊണ്ട് സിനിമകള്‍ തീര്‍ക്കുക. കുറച്ചു താരങ്ങളെ കണ്ട് കണ്‍കുളിര്‍ക്കാനല്ല പ്രേക്ഷകര്‍ തിയറ്ററുകളിലെത്തുന്നത്. സിനിമയെ ഒരു വികാരമാക്കി മാറ്റാന്‍ പ്രേക്ഷകരുടെ കണ്ണിലൂടെ സിനിമയെ കാണാന്‍ ശ്രമിക്കൂ...പുതിയ വിജയഗാഥകള്‍ അതിനു വഴികാട്ടും.

ആദ്യപേജില്‍
ചാനലുകളെ പേടിക്കുന്ന സിനിമക്കാര്‍

<ul id="pagination-digg"><li class="previous"><a href="/features/20-filmdom-scared-over-channel-shows-festival-2-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X