ജെനീലിയയും അടിച്ചുപൊളിക്കാരി

ഇതിനൊപ്പം റിതേഷ് ദേശ്മുഖുമായുള്ള പ്രേമവും നടക്കുന്നു. റിതേഷുമായി പ്രണയമുണ്ടെന്ന് പരസ്യമായി സമ്മതിച്ചില്ലെങ്കിലും മാധ്യമങ്ങള്‍ക്ക് അതൊരു പരസ്യമായ രഹസ്യമാണ്. പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒന്നും വിട്ടു പറയാന്‍ ജനീലിയ തയ്യാറായിട്ടില്ലെങ്കിലും ഇരുവരുടേയും വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നാണ് സൂചന.
ചില നടിമാരുമായി സ്ഥിരമായി വഴക്കിടുന്നുവെന്ന ആരോപണവും ജനീലിയയ്‌ക്കെതിരെ ഉയര്‍ന്നു വന്നിരുന്നു. അടുത്തിടെ അസിന്‍ തോട്ടുങ്കലുമായി ജനീലിയ വഴക്കടിച്ചുവെന്ന രീതിയില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ അസിന്‍ തന്നെ ആ ആരോപണം നിഷേധിച്ചതോടെ വിവാദം തത്കാലം കെട്ടടിങ്ങിയെങ്കിലും ഇതില്‍ സത്യമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. എന്തായാലും തെന്നിന്ത്യന്‍ സിനിമാ സെറ്റുകളില്‍ അടങ്ങിയൊതുങ്ങി കഴിയുന്ന ജനീലിയെയല്ല ബോളിവുഡില്‍ കാണാന്‍ കഴിയുക എന്ന് ചുരുക്കം.


Click it and Unblock the Notifications











