ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

By Aswini

ദുല്‍ഖര്‍ സല്‍മാനെ ഇത്രയേറെ ആരാധകര്‍ ഇഷ്ടപ്പെടാന്‍ കാരണമെന്താവും. മമ്മൂട്ടിയുടെ മകന്‍ എന്നതാണോ കാരണം. അല്ല, ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകന്‍ ആണെന്നത് മാറ്റി നിര്‍ത്തിയാലും കാരണങ്ങളേറെയാണ്.

ഇന്നലെ (ജൂലൈ 28) ജന്മ ദിനം ആഘോഷിച്ച ദുല്‍ഖറിന് വേണ്ടി ആരാധകര്‍ ഒരു വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍ ആ വീഡിയോയില്‍ പറയുന്നു. ആരാധകര്‍ പറയുന്ന ആ 20 കാരണങ്ങള്‍ ചുവടെ കൊടുക്കുന്നു.

കുടുംബസ്ഥന്‍

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

വളരെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തയാളാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ഭാര്യയെ സ്‌നേഹിക്കുന്ന കാര്യത്തിലും സംരക്ഷിക്കുന്ന കാര്യത്തിലുമുള്ള ദുല്‍ഖറിന്റെ പക്വത ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. യങ് ജനറേഷന്‍ അത് കണ്ടു പഠിക്കട്ടെ എന്ന് പറഞ്ഞാലും തെറ്റല്ല

ചരിത്രം ആവര്‍ത്തിക്കുന്നു

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ മാമൂക്കോയ പറയുന്നുണ്ട്, 'ഓന്‍ ചരിത്രമാവര്‍ത്തിക്കുകയല്ലേ' എന്ന്... അതെ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമാ ലോകത്ത് മറ്റൊരു ചരിത്രമാവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും

വന്ന വഴി

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

ദുല്‍ഖര്‍ സല്‍മാന്‍ വന്ന വഴി അത്ഭുതകരമാണ്. സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയുടെ മകന്‍ എന്ന പേരുണ്ടായിരുന്നു. എന്നാല്‍ പിന്നീടുള്ള ചിത്രങ്ങളില്‍ അഭിനയ മികവുകൊണ്ട് തന്നെയാണ് ദുല്‍ഖര്‍ നേടിയത്. എത്രയോ താരപുത്രന്മാര്‍ വന്ന് മടങ്ങിയിരിക്കുന്നു. പക്ഷെ ദുല്‍ഖറിന്റെ വരവ് എബിസിഡിയില്‍ പറഞ്ഞതുപോലെ, 'ഈ മോന്‍ വന്നത് ചുമ്മാതങ്ങ് പോകാനല്ല'

വളരുന്ന നടന്‍

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

ദുല്‍ഖറിന്റെ വഴികളില്‍ വളര്‍ച്ചയുടെ ഘട്ടങ്ങളുണ്ട്. സെക്കന്റ് ഷോ മുതല്‍ ഓ കാദല്‍ കണ്‍മണി വരെയുള്ള ചിത്രങ്ങള്‍ എടുത്തുവച്ചു നോക്കിയാല്‍ ആ വളര്‍ച്ചയുടെ ഘട്ടം മനസ്സിലാക്കാന്‍ കഴിയും

ഓണ്‍സ്‌ക്രീനില്‍

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

ദുല്‍ഖര്‍ സ്‌ക്രീനില്‍ വന്നാല്‍ വല്ലാത്തൊരു സ്‌ക്രീന്‍ പ്രസന്റാണെന്നാണ് ആരാധകര്‍ പറയുന്നത്. ഏത് വേഷത്തിലാണെങ്കിലും സുന്ദരന്‍

ഓഫ് സ്‌ക്രീനും

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

സ്‌ക്രീനില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും ദുല്‍ഖര്‍ സുന്ദരനാണ്. പൊതുചടങ്ങുകളിലും മറ്റും പോകുമ്പോള്‍ വസ്ത്രധാരണത്തിലും സ്‌റ്റൈലിലും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്

വിനീതന്‍

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

മമ്മൂട്ടിയുടെ മകന്‍ എന്ന പേര് ഒരിക്കലും കളഞ്ഞു കളിക്കത്ത നടന്‍. സംസാരത്തിലും പെരുമാറ്റത്തിലും വിനീത സ്വഭാവം ദുല്‍ഖര്‍ കാത്ത് സൂക്ഷിക്കുന്നു

കഠിനാദ്ധ്വാനി

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

കഥാപാത്രമാകുന്നതിന് വേണ്ടി എന്ത് കഠിനാധ്വാനവും ദുല്‍ഖര്‍ ചെയ്യും. ബാംഗ്ലൂര്‍ ഡെയ്‌സിലെ ബൈക്ക് റേസിങ് രംഗങ്ങളൊക്കെ ഡ്യൂപ്പില്ലാതെയാണ് ദുല്‍ഖര്‍ അഭിനയിച്ചത്. വിദേശത്ത് പോയി പഠിച്ചു വന്ന ദുല്‍ഖറിന് മലയാളം പ്രനോണ്‍സേഷന്‍ അത്ര കൃത്യമായി വരില്ല. എന്നാലും അത് മറികടക്കാന്‍ ദുല്‍ഖര്‍ ശ്രമിക്കാറുണ്ടെന്ന് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു

നാണക്കാരന്‍

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

സിനിമയിലും ജീവിതത്തിലും ദുല്‍ഖര്‍ അല്പം ഷൈ ആണ്. സ്‌ക്രീനിലെ കാര്യം വിട്ടാലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്രയേറെ ഷൈ ആയ പുതുമുഖം ഉണ്ടോ എന്നത് സന്ദേഹം. അഭിമുഖങ്ങളില്‍ ദുല്‍ഖര്‍ തന്നെ സമ്മതിച്ച കാര്യമാണത്. പക്ഷെ ആ ഷൈനസ്സും ആരാധകര്‍ക്കിഷ്ടമാണ്

പുരോഗതിയുണ്ട്

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

ദുല്‍ഖറിലെ ഷൈനസ്സ് ആരാധകര്‍ക്കിഷ്ടമാണെങ്കിലും ഇപ്പോള്‍ നടന്‍ അതില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. സ്‌റ്റേജ് ഷോകളില്‍ ലൈവായി ഡാന്‍സ് ചെയ്യാനൊന്നും പണ്ടത്തെ പോലെ ഇപ്പോള്‍ മടിയില്ല. ആ മാറ്റവും ആരാധകര്‍ ഇഷ്ടപ്പെടുന്നു

എല്ലാവര്‍ക്കും ഇഷ്ടം

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

ദുല്‍ഖറിനൊപ്പം അടുത്തിടപഴകിയോട് നടനെ കുറിച്ച് ഒരു സര്‍വ്വേ നടത്തിയാല്‍ ആര്‍ക്കും മോശം അഭിപ്രായം കാണില്ല. പഠിച്ച ഇടത്തും സുഹൃത്തിക്കള്‍ക്കിടയിലും ചോദിച്ചപ്പോള്‍ ഞങ്ങളുടെ ചക്കരകുട്ടനാണെന്നാണ് പറഞ്ഞത്

സൗഹൃദം

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

സൗഹൃദങ്ങള്‍ക്ക് വളരെ ഏറെ പ്രാധാന്യം നല്‍കുന്ന നടനാണ് ദുല്‍ഖര്‍. ഓണ്‍ സ്‌ക്രീനില്‍ ആയാലും ഓഫ് സ്‌ക്രീനില്‍ ആയാലും. ഒപ്പം ജോലി ചെയ്തവരൊക്കെയുമായി നല്ല ബന്ധം സൂക്ഷിക്കുന്നു

സുന്ദരന്‍

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

സൗന്ദര്യത്തിന്റെ കാര്യത്തിലും ദുല്‍ഖര്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണ്.

ശബ്ദം

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

ആകര്‍ഷണമുള്ള ശബ്ദമാണ് ദുല്‍ഖറിന്റേതെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല ദുല്‍ഖര്‍ പാടിയ രണ്ട് പാട്ടുകളും (മംഗ്ലീഷ്, എബിസിഡി) ഹിറ്റാണ്

പുഞ്ചിരി

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

ദുല്‍ഖറിന്റെ പുഞ്ചിരി നമ്മളെയും ചിരിപ്പിയ്ക്കും എന്നാണ് ആരാധകര്‍ പറയുന്നത്.

സ്റ്റാര്‍ഡം ഇല്ല

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

വലിയൊരു സൂപ്പര്‍സ്റ്റാറിന്റെ മകനാണ്, താനും ഇപ്പോള്‍ അറിയപ്പെടുന്ന താരമാണ് എന്ന തലക്കനമൊന്നും ദുല്‍ഖറിനില്ല. മമ്മൂട്ടി കിങ് സ്റ്റാര്‍ ആണെങ്കില്‍ താന്‍ ആ കിങ് സ്റ്റാറിന്റെ മകന്‍ എന്ന് പറയാനാണ് ദുല്‍ഖറിന് ഇഷ്ടം

വെറുക്കുന്നവരോട്

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

വെറുക്കുന്നവരോടും വെറുപ്പിക്കുന്നവരോടും മാന്യമായ രീതിയില്‍ പെരുമാറാന്‍ ദുല്‍ഖര്‍ സല്‍മാന് അറിയാം. ഓ കാദല്‍ കണ്‍മണി റിലീസ് ആയ സമയത്ത് രാം ഗോപാല വര്‍മ മമ്മൂട്ടിയെയും ദുല്‍ഖറിനെയും താരതമ്യം ചെയ്ത് പറഞ്ഞപ്പോള്‍ നടന്‍ കൊടുത്ത മറുപടി പ്രേക്ഷകര്‍ കണ്ടതാണ്.

എനര്‍ജി

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

മമ്മൂട്ടിയ്ക്ക് ഡാന്‍സ് അറിയില്ല എന്ന് പറഞ്ഞവര്‍ക്ക് ദുല്‍ഖര്‍ മറുപടി നല്‍കി. നന്നായി ഡാന്‍സ് ചെയ്യും. ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും. ദുല്‍ഖറിന്റെ എനര്‍ജി ചുറ്റുമുള്ളവര്‍ക്ക് ലഭിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. നസ്‌റിയയുടെ വിവാഹത്തിനൊക്കെ എന്തായിരുന്നു ഡിക്യുവിന്റെ ഡാന്‍സ്

ഫാന്‍സ്

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

ദുല്‍ഖര്‍ ഫാന്‍സ് കേരളത്തിലും തമിഴ് നാട്ടിലും മാത്രമൊതുങ്ങുന്നതാണെന്ന് കരുതേണ്ട. സബ്‌ടൈറ്റിലോടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ കണ്ട് തെലുങ്ക്, കന്നട, ഹിന്ദി സിനിമാസ്വാദകരും ദുല്‍ഖറിനെ ആരാധിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദുല്‍ഖര്‍ സല്‍മാന്‍. ട്വിറ്ററിലും ഫേസ്ബുക്കിലും ദുല്‍ഖറിനെ ഫോളോ ചെയ്യാന്‍ അത്രയേറെ ആളുകളുണ്ട്. ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്നത് ദുല്‍ഖര്‍ ഫാന്‍സിന് താരത്തോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിയ്ക്കുന്നു.

ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടപ്പെടാനുള്ള 20 കാരണങ്ങള്‍?

ഇനി വീഡിയോ കണ്ടോളൂ. ഇതാണ് ദുല്‍ഖറിന് വേണ്ടി ആരാധകര്‍ ഒരുക്കിയ ആ വീഡിയോ, പിറന്നാള്‍ സമ്മാനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X