For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും കമല്‍ഹസനും മുഖ്യാതിഥി, ദുല്‍ഖറും ടൊവിനോയും പുരസ്‌കാരം ഏറ്റുവാങ്ങി, ചിത്രങ്ങള്‍ കാണൂ!

  |

  മറ്റേതൊരു പുരസ്‌കാരത്തെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിവിധ ചാനലുകള്‍ നല്‍കുന്ന പുരസ്‌കാരവും. പ്രേക്ഷകരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഇവര്‍ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഓഡിയന്‍സ് പോളും സര്‍വേയുമൊക്കെ നടത്തി ആരാധകരുടെ കൂടി താല്‍പര്യം അറിഞ്ഞതിന് ശേഷമാണ് പല അവാര്‍ഡുകളും നിര്‍ണ്ണയിക്കാറുള്ളത്. അത് തന്നെയാണ് ഇത്തരം അവാര്‍ഡുകളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. ഏഷ്യാനെറ്റിന്റെ 20മാത് പുരസ്‌കാരം വിതരണം ചെയ്തത് അടുത്തിടെയാണ്.

  അങ്കമാലിയില്‍ വെച്ച് നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ കമല്‍ഹസനും മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനുമുള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ഉലകനായകനൊപ്പം സമയം ചെലവഴിക്കാനും അവാര്‍ഡ് ഏറ്റുവാങ്ങാനും കഴിഞ്ഞതില്‍ സന്തുഷ്ടരാണെന്ന് താരങ്ങളും വ്യക്തമാക്കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഷീല, വിജയ് യേശുദാസ്, നദയ മൊയ്തു, ജയറാം, പാര്‍വതി, കാളിദാസ്, പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍, ജയസൂര്യ, സരിത, ആന്റണി വര്‍ഗീസ്, തുടങ്ങി നിരവധി താരങ്ങളാണ് പങ്കെടുത്തത്. പുരസ്‌കാര വേദിയില്‍ നിന്നും മനു മുളന്തുരുത്തി പകര്‍ത്തിയ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഫഹദിന് പുരസ്‌കാരം നല്‍കിയത് കമല്‍ഹസന്‍

  ഫഹദിന് പുരസ്‌കാരം നല്‍കിയത് കമല്‍ഹസന്‍

  തെന്നിന്ത്യന്‍ സിനിമയുടെ തന്നെ പ്രിയപ്പെട്ട താരമായ കമല്‍ഹസനില്‍ നിന്നുമാണ് ഫഹദ് ഫാസില്‍ പുരസ്‌കാരം സ്വീകരിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് താരം പുരസ്‌കാരം സ്വന്തമാക്കിയത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. കരിറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് ഈ സിനിമ.

  മമ്മൂട്ടിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ച് പാര്‍വതി

  മമ്മൂട്ടിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ച് പാര്‍വതി

  മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത ടേക്കോഫിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് പാര്‍വതിയാണ്. മമ്മൂട്ടിയാണ് താരത്തിന് പുരസ്‌കാരം നല്‍കിയത്. കസബ വിമര്‍ശനത്തിന്‍രെ പശ്ചാത്തലത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഇതിന് ശേഷമാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടെന്നതും ശ്രദ്ധേയമാണ്.

  ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്കാരം ദുല്‍ഖര്‍ സല്‍മാന്

  ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്കാരം ദുല്‍ഖര്‍ സല്‍മാന്

  മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ തന്റേതായ ഇടം കണ്ടെത്തിയാണ് മുന്നേറുന്നത്. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സ്ഞ്ചരിക്കുകയാണ് താരം. പോയവര്‍ഷത്തെ സിനിമകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് ഏഷ്യാനെറ്റിന്റെ ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്‌കാരം നല്‍കിയത്. കമല്‍ഹസനൊപ്പം വേദി പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷം താരപുത്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

  ബെസ്റ്റ് പെര്‍ഫോമറായി ടൊവിനോ തോമസ്

  ബെസ്റ്റ് പെര്‍ഫോമറായി ടൊവിനോ തോമസ്

  ടൊവിനോ തോമസിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു വര്‍ഷമാണ് കടന്നുപോയത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് ഈ താരം സ്വന്തമാക്കിയത്. ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌കാരം ലഭിച്ചത് ടൊവിനോ തോമസിനാണ്.

  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

  മലയാള സിനിമയുടെ സീനിയര്‍ താരങ്ങളിലൊരാളായ നെടുമുടി വേണുവിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയത്. നടനായും ഗായകനായും സംവിധായകനായും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നെടുമുടി വേണു ഇപ്പോഴും സിനിമകളില്‍ സജീവമാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചതാണ്.

   ബിഗ് ബോസിന്റെ ലോഞ്ച്

  ബിഗ് ബോസിന്റെ ലോഞ്ച്

  മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഒഫീഷ്യല്‍ ലോഞ്ചും പരിപാടിയില്‍ നടന്നിരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ നവകേരളനിധിയിലേക്ക് ഏഷ്യാനെറ്റ് 6 കോടി രൂപയും സംഭാവന ചെയ്തിരുന്നു. ഏഷ്യാനെറ്റ് എംഡിയാണ് ചെക്ക് കൈമാറിയത്.

  കാഴ്ചയുടെ വര്‍ണ്ണവിസ്മയം

  കാഴ്ചയുടെ വര്‍ണ്ണവിസ്മയം

  ആശ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങി നിരവധി താരങ്ങളാണ് കണ്ണഞ്ചിപ്പിക്കുന്ന പെര്‍ഫോമന്‍സുമായി എത്തിയത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  അഡാര്‍ ലവ് താരങ്ങള്‍

  അഡാര്‍ ലവ് താരങ്ങള്‍

  ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയിരുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ റോഷനും പ്രിയ പ്രകാശ് വാര്യരും പരിപാടിക്കെത്തിയിരുന്നു. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഗൗണ്‍ പൊക്കാന്‍ അസിസ്റ്റന്‍സ് എന്ന തരത്തില്‍ താരത്തിനെതിരെ ട്രോളി ട്രോളര്‍മാരും രംഗത്തെത്തിയിരുന്നു.

  അച്ഛനും അമ്മയ്ക്കുമൊപ്പം കാളിദാസ്

  അച്ഛനും അമ്മയ്ക്കുമൊപ്പം കാളിദാസ്

  ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കാളിദാസ് ജയറാം വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നായകനായി തുടക്കം കുറിച്ചിരിക്കുകയാണ്. പൂമരത്തിന് പിന്നാലെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരപുത്രന്‍. ജയറാമിനും പാര്‍വതിക്കുമൊപ്പമാണ് കാളിദാസ് എത്തിയത്.

  ജയസൂര്യയും സരിതയും

  ജയസൂര്യയും സരിതയും

  ഏത് തരത്തിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനും കെല്‍പ്പുള്ള താരമാണ് താനെന്ന് ജസൂര്യ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നടനചാരുതയ്ക്ക് പൂര്‍ണ്ണതയേകാനായി വസ്ത്രാലങ്കാരമൊരുക്കി സരിതയും രംഗത്തുണ്ട്. അവാര്‍ഡ് വിതരണത്തില്‍ പങ്കെടുക്കാന്‍ ഇവരും എത്തിയിരുന്നു.

  ആന്റണിയും രംഗത്തുണ്ട്

  ആന്റണിയും രംഗത്തുണ്ട്

  അങ്കമാലി ഡയറീസിന് പിന്നാലെ അടുത്ത ചിത്രത്തിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ആന്റണി വര്‍ഗീസും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കാഴ്ചക്കാരനില്‍ നിന്നും പുരസ്‌കാര ജേതാവായി മാറിയതിന്‍രെ ത്രില്ലിലാണ് ഈ താരം.

  ടൊവിനോയും ഫഹദും

  ടൊവിനോയും ഫഹദും

  വേദിയിലെ കാഴ്ചകള്‍ ആസ്വദിച്ച് ഫഹദ് ഫാസിലും ടൊവിനോ തോമസും. പുരസ്‌കാര ജേതാക്കളായതിന്റെ അഭിമാനം ഇവരുടെ മുഖത്തുണ്ട്. മികച്ച സഹനടനായ സുരാജ് വെഞ്ഞാറമൂടിന് പുരസ്‌കാരം നല്‍കിയത് ഫഹദായിരുന്നു.

  പ്രിയയും റോഷനും

  പ്രിയയും റോഷനും

  ഏത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയാലും മുഖ്യ ആകര്‍ഷണമായി മാറുന്ന താരജോഡികള്‍. പ്രിയ പ്രകാശ് വാര്യരും റോഷനും, അവാര്‍ഡ് വിതരണത്തിനിടയില്‍ ഒരു പോസ്.

  യുവതാരനിരയുടെ പോസ്

  യുവതാരനിരയുടെ പോസ്

  ഗണപതിയും ബാലു വര്‍ഗീസും ആന്റണി വര്‍ഗീസും നീരജ് മാധവും അപ്പാനി രവിയുമുള്‍പ്പെടുന്ന യുവതാരനിരയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. നിറപുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യുവതാരങ്ങള്‍.

  English summary
  20th Asianet Film Awards: Fahadh Faasil & Parvathy Bag The Top Honours!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X