twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    By Akhila
    |

    നിലവിലെ ഉയര്‍ന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍ തകര്‍ക്കുന്ന ചിത്രങ്ങളെയാണ് പൊതുവേ ഹിറ്റ് ചിത്രമെന്ന് പറയുന്നത്. മലയാള സിനിമയില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഓടിയ ചിത്രങ്ങള്‍ ഏതൊക്കെയാണ്?

    മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ദിവസം തിയേറ്ററില്‍ ഓടിയിരിക്കുന്നത്. എന്നിരുന്നാലും അവയിലെ കൂടുതല്‍ ചിത്രങ്ങള്‍ മോഹന്‍ലാലിന് അവകാശപ്പെട്ടതാണോ? തുടര്‍ന്ന് കാണുക

    ഗോഡ് ഫാദര്‍

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗോഡ് ഫാദര്‍. എന്‍ എന്‍ പിള്ള, മുകേഷ്, കനക, ഫിലോമിന തുടങ്ങിയരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങള അവതരിപ്പിച്ചത്. തിരുവന്തപുരത്തെ ഒരു തിയേറ്ററില്‍ തുടര്‍ച്ചയായി 405 ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ഏറ്റവും കൂടുതല്‍ സാമ്പത്തിക വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. 1991ലെ ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഗോഡ് ഫാദര്‍ സ്വന്തമാക്കിയിരുന്നു.

    ചിത്രം

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    മലയാളത്തില്‍ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ മറ്റൊന്നാണ് ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും രഞ്ജിനിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കൊല്ലോത്തോളം വരെ പല തിയേറ്ററുകളിലും ഒടിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു.

     കിലുക്കം

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ മറ്റൊരു ചിത്രമായിരുന്നു കിലുക്കം. മോഹന്‍ലാലും രേവതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കിലുക്കത്തില്‍ ജഗതീ ശ്രീകുമാര്‍, ഇന്നസെന്റ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ തിയേറ്ററുകള്‍ നിറഞ്ഞൊഴുകുയായിരുന്നു. 300 ദിവസമാണ് കിലുക്കം തിയേറ്ററുകളില്‍ ഓടിയത്.

    മണിച്ചിത്രത്താഴ്

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    മലയാള സിനിമയില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു ചിത്രം. മനുഷ്യന്റെ മനോനിലയുമായി ബന്ധപ്പെട്ടതാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന,സുരേഷ് ഗോപി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രവതരണത്തിലൂടെ ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. മുന്നൂറ് ദിവസം തകര്‍ത്തോടിയ മണിച്ചിത്രത്താഴ് ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്.

    ഹിറ്റ്‌ലര്‍

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    1996ല്‍ വിഷു ചിത്രമായാണ് ഹിറ്റ്‌ലര്‍ തിയേറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാലിന്റെ കാലാപാനിയും അതേസമയം റിലീസ് ചെയ്തിരുന്നു. എന്നാല്‍ കാലപാനിയെയും മറ്റ് ചിത്രങ്ങളെയും തകര്‍ത്ത് 300ദിവസമാണ് ഹിറ്റ്‌ലര്‍ ഓടിയത്.

     ഒരു വടക്കന്‍ വീരഗാഥ

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. ബാലന്‍ കെ നായര്‍, സുരേഷ് ഗോപി, മാധവി, ഗീത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുന്നൂറ് ദിവസത്തില്‍ അധികം ചിത്രം തിയേറ്ററില്‍ ഓടിയിട്ടുണ്ട്.

    ജീവിതനൗക

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    കെ വേമ്പു സംവിധാനം ചെയ്ത മലയാളത്തിലെ 12ാംമത്തെ ചിത്രമാണ് ജീവിതനൗക. തിക്കുറിശ്ശി, ബിസ് രാജ,പങ്കജ വല്ലി,എസ് എസ് പിള്ള എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് 284 ദിവസം തിരുവന്തപുരത്തെ ഒരു തിയേറ്ററില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു.

    പപ്പയുടെ സ്വന്തം അപ്പൂസ്

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    ഫാസില്‍ സംവിധാവനം ചെയ്ത മമ്മൂട്ടി ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്. സുരേഷ് ഗോപി, ശോഭന, സീന ദാദി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 250 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററില്‍ ഓടിയിട്ടുണ്ട്.

    ആകാശ ദൂത്

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    1993കളില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഹൃദയ സ്പര്‍ശിയായ ഒരു ചിത്രമായിരുന്നു ആകാശദൂത്. മാധാവിയും മുരളിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 250 ദിവസത്തില്‍ കൂടുതല്‍ ഓടിയ ചിത്രം 6 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉണ്ടാക്കിയിട്ടുണ്ട്.

     തേന്‍മാവിന്‍ കൊമ്പത്ത്

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരു ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് തേന്‍മാവിന്‍ കൊമ്പത്ത്. 250 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററില്‍ ഓടിയിട്ടുണ്ട്.

    കിരീടം

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. 250 ദിവസത്തിന് മുകളില്‍ ചിത്രം തിയേറ്ററുകളില്‍ ഓടിയിട്ടുണ്ട്.

    ഇരുപതാം നൂറ്റാണ്ട്

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് 250 ദിവത്തിന് മുകളില്‍ തിയേറ്ററുകളില്‍ ഓടിയിട്ടുണ്ട്.

    ന്യൂഡല്‍ഹി

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ന്യൂഡല്‍ഹി 250 ദിവസത്തില്‍ കൂടുതല്‍ ഓടിയിട്ടുണ്ട്.

     വിയറ്റ്‌നാം കോളനി

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    1992ല്‍ സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 250 ദിവസത്തിന് മുകളില്‍ ഓടിയിട്ടുണ്ട്.

    ആറാം തമ്പുരാന്‍

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    ഷാജി കൈലാസ് സംവിധാനം ചെയ്തവയില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കള്ക്ഷന്‍ നേടിയ ചിത്രമാണിത്. മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    നരസിംഹം

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    രഞ്ജിത്തിന്റെ ഷാജി കൈലാസ് അണിയിച്ചൊരുക്കിയ ചിത്രമാണ് നരസിംഹം. മോഹന്‍ലാലാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്. 200 ദിവസം തകര്‍ത്തോടിയ നരസിംഹം 20 കോടിയോളം ബോക്‌സ് ഓഫീസില്‍ നേടിയിരുന്നു.

    സ്പിരിറ്റ്

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച സ്പിരിറ്റ് വമ്പന്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിന്റെയും നന്ദുവിന്റെയും സിദ്ദാര്‍ത്ഥ് ഭരതന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളും രഞ്ജിത്തിന്റെ സംവിധാന മികവും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളായിരുന്നു സ്പിരിറ്റിന്റെ ഹൈലൈറ്റ്.

    ദേവാസുരം

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    രഞ്ജിത്ത് തിരക്കഥയെഴുതി, ഐ.വി. ശശിയുടെ സംവിധാനത്തില്‍ 1993 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവാസുരം. മോഹന്‍ലാല്‍, നെപ്പോളിയന്‍, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവാസുരം.

    പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്

    200 ദിവസം തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രങ്ങള്‍, അതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളോ?

    മമ്മൂട്ടി നായകനായി 2010 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്. രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

    English summary
    200 days malayalam film in theaters,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X