»   » തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു മോഹന്‍ലാലിന്റെ ചിത്രം. ഒരു വര്‍ഷത്തോളമാണ് ചിത്രം തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിയത്. അതുപോലെ തന്നെ കിലുക്കം, തേന്മാവിന്‍ കൊമ്പത്ത് എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം 250 ദിവസം കുറയാതെ തന്നെ തിയേറ്ററുകളില്‍ തകര്‍ത്തോടിയിട്ടുണ്ട്.

മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ, ഹിറ്റ്‌ലര്‍, പപ്പുയുടെ സ്വന്തം അപ്പൂസ് തുടങ്ങിയ ചിത്രങ്ങളും മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കൊപ്പം മത്സരിച്ചിട്ടുണ്ട്. എന്നാല്‍ മത്സരിച്ചതിലേറെയും മോഹന്‍ലാല്‍ ചിത്രങ്ങളാണെന്നതില്‍ സംശയമില്ല. 200 ദിവസത്തിലധികം തിയേറ്ററുകളില്‍ തകര്‍ത്തോടിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. തുടര്‍ന്ന് കാണൂ...

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, രഞ്ജിനി, നേടുമുടി വേണു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ചിത്രം. ഒരു വര്‍ഷത്തോളം തിയേറ്ററുകളില്‍ ചിത്രം തകര്‍ത്തോടി. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രം.

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കിലുക്കം. മോഹന്‍ലാല്‍, രേവതി,ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 300 ദിവസം തിയേറ്ററുകളില്‍ ഓടിയിട്ടുണ്ട്

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

300 ദിവസം തിയേറ്ററില്‍ ഓടിയ ചിത്രത്തില്‍ മണിചിത്രത്താഴുമുണ്ട്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

പ്രിയദര്‍ശന്‍-കൂട്ടുക്കെട്ടില്‍ പിറന്ന തേന്മാവിന്‍ കൊമ്പത്തും വമ്പന്‍ വിജയമായിരുന്നു. ഒരു ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ തേന്മാവിന്‍ കൊമ്പത്ത് 250 ദിവസം തിയേറ്ററുകളില്‍ ഓടി.

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

ലോഹിത ദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം 250 ദിവസം തിയേറ്ററുകകളില്‍ തകര്‍ത്തോടി.

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

കെ മധു സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുമ്പതാം നൂറ്റാണ്ട് 250 ദിവസത്തിന് മുകളില്‍ തിയേറ്ററില്‍ ഓടിയിട്ടുണ്ട്.

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ 1992 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിയറ്റ്‌നാം കോളനി. 250 ദിവസം തിയേറ്ററില്‍ ഓടി.

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ആറാം തമ്പുരാന്‍. ഷാജി കൈലാസിന്റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണ് ആറാം തമ്പുരാന്‍.

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് നരസിംഹം. 200 ദിവസം തകര്‍ത്തോടിയ ചിത്രം 20 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്.

തിയേറ്ററുകള്‍ അടക്കി ഭരിച്ച്, 200 ദിവസം തകര്‍ത്തോടിയ 10 മോഹന്‍ലാല്‍ ചിത്രങ്ങള്‍

ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച മോഹന്‍ലാലിന്റെ സ്പിരിറ്റും ഹിറ്റായിരുന്നു.

English summary
200 days Mohanlal films in theaters.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam