ഇത്തവണ മമ്മൂക്കയും ലാലേട്ടനുമില്ല! ക്രിസ്തുമസിന് മത്സരം ഫഹദ് ഫാസിലും ടൊവിനോയും തമ്മില്‍!

Recommended Video

ഇത്തവണത്തെ ക്രിസ്തുമസ് റിലീസുകൾ | filmibeat Malayalam

അവധി ദിവസങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിനിമകള്‍ കൂടുതലും റിലീസിനെത്തുന്നത്. ഈ വര്‍ഷം ആഗസ്റ്റിലുണ്ടായ പ്രളയം സിനിമാമേഖലയെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഒത്തിരി സിനമകളുടെ റിലീസ് മാറ്റി വെക്കുകയും ചിത്രീകരണം ആരംഭിച്ച സിനിമകള്‍ ഷൂട്ടിംഗ് പാതി വഴിയില്‍ നിര്‍ത്തേണ്ട അവസ്ഥയും വന്നിരുന്നു. അതില്‍ നിന്ന് കരകയറി വന്നതിന് ശേഷം സെപ്റ്റംബറിലായിരുന്നു സിനിമകള്‍ റിലീസിനെത്തിയത്.

ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ഇതിനോടകം നിരവധി സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തി. ഇനി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത് ക്രിസ്തുമസിന് റിലീസിനെത്തുന്ന സിനിമകള്‍ക്ക് വേണ്ടിയാണ്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടി, ടൊവിനോ തോമസ്, ജയസൂര്യ എന്നിവരുടെ സിനിമകളായിരുന്നു ക്രിസ്തുമസിന് മുന്നോടിയായി എത്തിയത്. ഇത്തവണയും യുവതാരങ്ങളുടെ സിനിമകളായിരിക്കും ആ ദിവസം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഞാന്‍ പ്രകാശന്‍

ഞാന്‍ പ്രകാശന്‍

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഞാന്‍ പ്രകാശന്‍. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്, ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമയെ കുറിച്ച് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. അടുത്തിടെ ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ടീസര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഫഹദ് ഫാസില്‍ റിയലിസ്റ്റിക് കഥാപാത്രമായിരിക്കും ഞാന്‍ പ്രകാശനിലും ഉണ്ടാവുകയെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

ശ്രീനിവാസന്റെ തിരക്കഥ

ശ്രീനിവാസന്റെ തിരക്കഥ

മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലാണ് ഞാന്‍ പ്രകാശനും വരുന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന സിനിമ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഞാന്‍ പ്രകാശന്‍ ഇത്തവണത്തെ ക്രിസ്തുമസിന് റിലീസിനെത്തുകയാണ്. സിനിമയുടെ റിലീസ് തീയ്യതി എന്നാണെന്ന് വ്യക്തമല്ലെങ്കിലും ക്രിസ്തുമസിന് മുന്നോടിയായിട്ടായിരിക്കും റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

വമ്പന്‍ താരനിര അണിനിരക്കുന്നു

വമ്പന്‍ താരനിര അണിനിരക്കുന്നു

ഞാന്‍ പ്രകാശനില്‍ തനി നാട്ടിന്‍പുറത്തുകാരനായ യുവാവിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. തിരക്കഥ ഒരുക്കുന്നതിനൊപ്പം ശ്രീനിവാസന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലാണ് നായിക. കെപിഎസി ലളിത, സബിത ആനന്ദ്, വീണ നായര്‍, മഞ്ജുള, ജയശങ്കര്‍, മഞ്ജുഷ, മുന്‍ഷി ദിലീപ് എന്നിങ്ങനെ നിറയെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം. കെ രാജഗോപാല്‍ എഡിറ്റംഗ് നിര്‍വഹിക്കുന്നു.

എന്റെ ഉമ്മാന്റെ പേര്

എന്റെ ഉമ്മാന്റെ പേര്

തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് എന്റെ ഉമ്മാന്റെ പേര്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയും ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ടൊവിനോ വേറിട്ട ലുക്കില്‍ അഭിനയിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ ജോസ് സെബാസ്റ്റിയനാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജോസ് സെബാസ്റ്റിയന്‍, ശരത് ആര്‍ നാഥ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടൊവിനോയും ഉര്‍വ്വശിയും

ടൊവിനോയും ഉര്‍വ്വശിയും

ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ ഹമീദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഉര്‍വ്വശിയാണ് ഉമ്മയുടെ വേഷത്തിലെത്തുന്നത്. നേരത്തെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് തന്റെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ പറഞ്ഞിരുന്നു. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. സംഗീതം ഗോപി സുന്ദറാണ്.

 ഒടിയന്റെ റിലീസ്

ഒടിയന്റെ റിലീസ്

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ഡിസംബര്‍ പതിനാലിന് റിലീസിനെത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ഇതിനകം തിയറ്ററുകളിലും പുറത്തും ഒടിയന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ക്രിസ്തുമസിന് മുന്നോടിയായി ഒരുപാട് സിനിമകള്‍ വരാന്‍ സാധ്യതയുണ്ടെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇനിയും നടന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X