»   » ഒടിയനും ബിലാലും കമ്മാരനും, 2018 സംഭവബഹുലമാവും, പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ചിത്രങ്ങളിതാ!

ഒടിയനും ബിലാലും കമ്മാരനും, 2018 സംഭവബഹുലമാവും, പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ചിത്രങ്ങളിതാ!

Posted By:
Subscribe to Filmibeat Malayalam
2018ലെ പ്രതീക്ഷകൾ | filmibeat Malayalam

2017 അവസാന വാരത്തിലേക്ക് കടക്കുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പം മറ്റ് താരങ്ങളും നിരവധി ചിത്രങ്ങളുമായെത്തിയിരുന്നു. ബോക്‌സോഫീസില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രങ്ങളുള്‍പ്പടെ ധാരാളം സിനിമകളാണ് പുറത്തിറങ്ങിയത്. മറ്റ് ചില ബ്രഹ്മാണ്ഡ ചിത്രങ്ങളെക്കുറിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പല ചിത്രങ്ങളുടെയും അവസാനഘട്ട ജോലികള്‍ അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അലംകൃതയ്ക്ക് ഡാഡയെ പേടിയാണെന്നാണ് പറയുന്നത്, അത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പൃഥ്വി!

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയന്‍, അമല്‍ നീരദ് മമ്മൂട്ടി ടീമിന്റെ ബിലാല്‍, റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി ടീമിന്റെ കായംകുളം കൊച്ചുണ്ണി, അഞ്ജലി മേനോന്‍ പൃഥ്വിരാജ് ചിത്രം, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്, രതീഷ് വാസുദേവന്റെ കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

2018 ലെ പ്രതീക്ഷകള്‍

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും നിവിന്‍ പോളിയും ഫഹദ് ഫാസിലുമൊക്കെ ഏറ്റെടുത്ത സിനിമ പൂര്‍ത്തിയാക്കുന്നതിന്റെ ത്രില്ലിലാണ്.

മോഹന്‍ലാലിന്റെ ഒടിയന്‍

വിഎ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ആദ്യമായി ഒരുമിച്ചെത്തുന്ന ഒടിയന്‍ അവസാന ഷെഡ്യൂളിലേക്ക് കടന്നിരിക്കുകയാണ്. ഒടിയന്‍ മാണിക്കനായി ഗംഭീര മേക്കോവറാണ് മോഹന്‍ലാല്‍ നടത്തിയത്. ചിത്രത്തിന് വേണ്ടി 18 കിലോ ശരീരഭാരം കുറച്ചിരുന്നു. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗദ്ധ സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്.

മോഹന്‍ലാലിന്റെ ലുക്ക്

ഒടിവിദ്യ ചെയ്യുന്ന മാണിക്കനായി ഗംഭീര മേക്കോവറാണ് താരം നടത്തിയത്. പട്ടിണി കിടന്നിട്ടാണെങ്കിലും ശരീരഭാരം കുറയ്ക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്. മെലിഞ്ഞതിന് ശേഷമുള്ള ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ബിഗ്ബിയുടെ രണ്ടാം ഭാഗം

മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിനായി. അമല്‍ നീരദിന്റെ പ്രഖ്യാപനം ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കായംകുളം കൊച്ചുണ്ണിയുമായി നിവിന്‍ പോളി

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ പ്രഖ്യാപനം നിവിന്‍ പോളി ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. നിവിന്‍ പോളിയുടെ ലുക്കും ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

നസ്രിയയുടെ തിരിച്ചുവരവ്

ചുരുങ്ങിയ കാലയളവിനുള്ളില്‍ ആരാധകമനസ്സില്‍ ഇടം നേടിയ നസ്രിയ നസീം വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചുവരികയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിച്ച് വരികയാണ്. പൃഥ്വിരാജും പാര്‍വ്വതിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

കമ്മാരസംഭവവുമായി ദിലീപ്

നവാഗതനായ രതീഷ് അമ്പാട്ട്‌ സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

English summary
Wishlist 2018: Here are Five Malayalam films to look forward to next year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X