Just In
- 9 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 9 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 10 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 10 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹൻലാൽ, മമ്മൂട്ടി, ടൊവിനോ, മഞ്ജു, പ്രിയ.. 2018 ൽ സോഷ്യൽ മീഡിയയിൽ താരമായവർ ഇവർ, കാണൂ

2018 സിനിമ മേഖലയെ സംബന്ധിച്ചടത്തോളം വളരെ നല്ല വർഷമായിരുന്നു. പ്രളയം വന്നതൊഴിച്ചാൽ ഒരു പിടി മികച്ച ചിത്രങ്ങളായി ഈ കൊല്ലം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. നിരവധി ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ മലയാള സിനിമയെ തേടി എത്തിയിരുന്നു. അതു പോലെ മലയാളി താരങ്ങൾക്കും ഈ വർഷം വളരെ ഗംഭീരമായിരുന്നു. വലിപ്പം ചെറുപ്പം നോക്കാതെ നല്ല ചിത്രങ്ങളേയും മികച്ച കലാകാരന്മാരേയും പ്രോൽസാഹിപ്പിക്കുന്നവരാണ് മലയാളി പ്രേക്ഷകർ.
2018 ൽ വിവാദങ്ങൾക്കും കുറവില്ലായിരുന്നു. താര സംഘടനയിലുണ്ടായ തമ്മിതല്ല് മുതൽ മീടൂ വരെ വൻ ചർച്ച വിഷയമായിരുന്നു. 2018 ൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മലായളി താരങ്ങൾ ഇവരാണ് കാണൂ.
ആ പ്രണയ ഗാനം കേട്ടു!! റിയാലിറ്റി ഷോയ്ക്കിടെ പരിസരം മറന്ന് പൊട്ടിക്കരഞ്ഞ് ഗായിക...

മോഹൻലാൽ
2018 തുടക്കം മുതലെ ഒടിയൻ മാണിക്യനിലേയ്ക്കുള്ള മോഹൻലാലിന്റെ രൂപ മാറ്റം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. ഒടിയനു പുറമേ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ സ്ഥാനമേറ്റതു 2018 ൽ തന്നെയാണ്. താരസംഘടനയിലുള്ള തമ്മിൽ തല്ലും പിന്നെയുണ്ടായ സംഭവ വികാസങ്ങളുമൊക്കെ സിനിമ മേഖലയിൽ ഇക്കൊല്ലം ചൂട് പിടിക്കുന്ന ചർച്ച വിഷയമായിരുന്നു. പ്രശ്നങ്ങലുടെയെല്ലാം അവസാനം വന്ന് നിൽക്കുന്നത് ലാലേട്ടന്റെ നേരെയായിരുന്നു.

മമ്മൂട്ടി
വർഷങ്ങൾക്ക് ശേഷം തെന്നിന്ത്യൻ സിനിമ ലോകത്തിലേയ്ക്ക് മമ്മൂട്ടി വീണ്ടും ചുവട് വെച്ചത് 2018 ലായിരുന്നു . മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപ് ഇന്റർനാഷണൽ ലെവലിൽ തന്നെ ശ്രദ്ധനേടിയിരുന്നു. ഗോവയിലും, തിരുവനന്തപുരത്തും നടന്ന ഫിലിം ഫെസ്റ്റ് വലിൽ പേരൻപും മമ്മൂക്കയും ചർച്ച വിഷയമായിരുന്നു.

ദീലീപ്
2017 ൽ മുതൽ സമൂഹമാധ്യമങ്ങളിൽ തുടർച്ചയായി ചർച്ച ചെയ്യപ്പെടുന്ന പേരാണ് നടൻ ദിലീപിന്റേത്. നടിയ്ക്ക് നേരെ നടന്ന ആക്രണത്തിൽ കുറ്റാരോപിതനായി ജയിൽ പോയതിനു ശേഷം സമൂഹമാധ്യമങ്ങളിൽ താരത്തിന്റേ പേര് ചർച്ച വിഷയമായിരുന്നു. 2017ൽ ആരംഭിച്ചതാണെങ്കിലും 2018 ലും ഇതിന്റെ തുടർക്കഥകൾ പൊടിപൊടിക്കുന്നുണ്ടായിരുന്നു. ദുഃഖങ്ങൾ മാത്രമല്ല സന്തോഷങ്ങളും 2018 ൽ താരത്തെ തേടിയെത്തിയിരുന്നു. സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരുന്ന താരം പൂർവ്വാതികം ശക്തിയായി സിനിമയിൽ സജീവമാകുകയായിരുന്നു. കൂടാതെ കാവ്യ മാധാവൻ- ദിലീപ് ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത് 2018 ൽ തന്നെയായിരുന്നു.

ടൊവിനോ തോമസ്
ടൊവിനോയെ സംബന്ധിച്ച് 2018 മികച്ച വർഷമായിരുന്നു. കരിയറിൽ വച്ചടി കയറ്റമായിരുന്നു. 2017 അവസാനത്തോടെ പുറത്തിറങ്ങിയതാണെങ്കിലും 2018ലും മായാനദീയും അതിലെ മാത്തനും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായിരുന്നു. കൂടാതെ ഇതേ വർഷം പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. താരത്തിന്റെ തമിഴിലേയ്ക്കുള്ള അരങ്ങേറ്റവും 2018ൽ തന്നെയായിരുന്നു. കേരള ജനതയെ മുഴുവൻ ദുരിതത്തിലാക്കിയ പ്രളയത്തെ ചെറുക്കാൻ ജനങ്ങളോടൊപ്പം ആദ്യം മുതൽ അവസാനം വരെ ടൊവിനോയുമുണ്ടായിരുന്നു. ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ചായിരുന്നു താരം ജനങ്ങളോടൊപ്പം ഇറങ്ങിയത്.

പ്രിയ പ്രാകാശ് വാര്യർ
2018 ൽ പ്രേക്ഷകർ ഇന്റർനെറ്റിൽ ഏറ്റവും കൂടതൽ തപ്പിയ പേര് പ്രിയ പ്രകാശ് വാര്യരുടേതാണ്. ഒറ്റ സൈറ്റടി കൊണ്ട് ലോക സിനിമ പ്രേമികളെ തന്നെ പ്രിയ കയ്യിലെടുത്തിരുന്നു. ബോളിവുഡ് താരങ്ങൾ വരെ പ്രിയയുടെ ഫാൻസ് ലിസ്റ്റിട്ടുണ്ട് .വേൾഡ് ക്രഷ് എന്നാണ് പ്രിയ പ്രകാശ് വാര്യരെ അറിയപ്പെടുന്നത്.

മഞ്ജുവാര്യർ
ഒരു പിടി മികച്ച ചിത്രങ്ങളായിരുന്നു മഞ്ജു 2018 പ്രേക്ഷകർക്ക് നൽകിയത്. കൂടാതെ വിവാദങ്ങളും താരത്തിനെ തേടി എത്തിയിരുന്നു. അമ്മയിലുണ്ടായ ഭിന്നിപ്പും അതിനെ തുടർന്ന് മഞ്ജുവിനെതിരെ ഉയർന്ന വന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും സോഷ്യൽ മീഡിയയിൽ കത്തുന്ന ചർച്ചയായിരുന്നു.

പാർവതി
2018 ൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന നടിയാണ് പാർവതി. 2017 ൽ നടി നടത്തിയ ഒരു പരാമർശമാണ് പാർവതിയ്ക്കെതിരെയുളള ആക്രമണത്തിന് കാരണമായത്. നടിയ്ക്ക് നേരെ മാത്രമായിരുന്നില്ല പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൈബർ ആക്രമണത്തിന് ഇരയാകേണ്ടിവന്നു. സിനിമയിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുക്കുന്ന സ്ഥിതിയിലേയ്ക്ക് വരെ കാര്യങ്ങളെത്തിയിരുന്നു.

ശ്രീകുമാർ മേനോൻ
2018 ൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു സംവിധായകൻ ശ്രീകുമാർ മേനോന്റേത്. ഒടിയൻ സിനിമയിലൂടെ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് വൻ സൈബർ ആക്രമണമായിരുന്നു. ഡിസംബർ 13 ന് ചിത്രം റിലീസ് ചെയ്തത് മുതൽ സംവിധായകന് നേരിടേണ്ടി വന്നത് വൻ സൈബർ ആക്രമണമായിരുന്നു.