മമ്മൂട്ടിയും പൃഥ്വിരാജും മഞ്ജു വാര്യറിന് മുന്നില്‍ പതറുമോ? ക്രിസ്മസ് താരപോരാട്ടം കടുക്കും!

Recommended Video

ഈ ക്രിസ്മസിന് റിലീസാകുന്ന മലയാളം സിനിമകൾ ഏതൊക്കെ?| Oneinda Malayalam

തിയേറ്ററുകളില്‍ ശക്തമായ താരപോരാട്ടത്തിന് വഴിയൊരുക്കാറുണ്ട് ഉത്സവ സീസണുകള്‍. കുട്ടികളും കുടുംബ പ്രേക്ഷകരുമൊക്കെ ഒരുമിച്ച് തിയേറ്ററുകളിലേക്കെത്തുന്നതിനാല്‍ സിനിമാലോകവും കാത്തിരിക്കാറുണ്ട് ഇത്തപം മുഹൂര്‍ത്തങ്ങള്‍ക്കായി. അവധിക്കാലവും ക്രിസ്മസും വീണ്ടും എത്തുകയാണ്. നിരവധി സിനിമകളാണ് ക്രിസ്മസ് റിലീസ് ലക്ഷ്യമാക്കി അണിയറയില്‍ ഒരുങ്ങുന്നത്. യുവതാരങ്ങളും സൂപ്പര്‍താരങ്ങളും മുഖാമുഖം പോരാടുന്നതും റിലീസ് ചിത്രങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കുന്നതിനെക്കുറിച്ചുമൊക്കെയാണ് ആരാധകരുടെ ചര്‍ച്ചകള്‍.

തുടക്കം മുതലേ തന്നെ പല സിനിമകളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഫസ്റ്റ് ലുക്ക്, ടീസര്‍, ട്രയിലര്‍, ഗാനങ്ങള്‍ എല്ലാം ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞതുമാണ്. എല്ലാതരത്തിലുമുള്ള സിനിമകളും ഇത്തവണ റിലീസിനുമുണ്ട്. ചരിത്ര സിനിമയുമായാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. നവംബറില്‍ എത്തേണ്ടിയിരുന്ന ചിത്രം ഡിസംബറിലേക്ക് നീങ്ങിയതില്‍ ആരാധകരും അതൃപ്തിയിലാണ്. അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണെന്നും ഡിസംബര്‍ 12ന് സിനിമ എത്തുമെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ക്രിസ്മസ് റിലീസായെത്തുന്ന മറ്റ് സിനിമകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിയുടെ ചരിത്ര സിനിമ

ഏത് തരത്തിലുള്ള കഥാപാത്രമായാലും അനായാസേന തന്നിലേക്ക് ആവാഹിക്കാറുള്ള താരമാണ് മമ്മൂട്ടി. കേരളവര്‍മ്മ പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടുമൊരു ചരിത്ര സിനിമയുമായി എത്തുകയാണ് മമ്മൂട്ടി. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലേക്ക് സിനിമയെത്തുന്നത്. സിനിമയുടെ റിലീസ് നീട്ടിയതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നറിയിച്ചും അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. മാമാങ്ക മഹോത്സവത്തെ പുനാരവിഷ്‌ക്കരിച്ച് പത്മകുമാറും സംഘവുമെത്തുമ്പോള്‍ ബോക്‌സോഫീസിലും പുതുചരിത്രമെഴുതുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പൃഥ്വിരാജിന്റെ സിനിമ

ഡ്രൈവിംഗ് ലൈസന്‍സുമായാണ് പൃഥ്വിരാജ ക്രിസ്മസിന് എത്തുന്നത്. നായകനും നിര്‍മ്മാതാവുമായാണ് ഇത്തവണ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാലാണ് സിനിമ സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഡിസംബര്‍ 20ന് സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

തൃശ്ശൂര്‍ പൂരവുമായി ജയസൂര്യ

കഴിഞ്ഞ പൂരത്തിനിടയില്‍ പൂരനഗരിയില്‍ വെച്ചായിരുന്നു തൃശ്ശൂര്‍ പൂരമെന്ന സിനിമയുടെ പ്രഖ്യാപനവും നടന്നത്. ഫ്രൈഡേ ഫിലിംസിന്‍രെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. തൃശ്ശൂരിന്‍രെ തനത് ശൈലിയിലുള്ള ഭാഷയും പൂരത്തിന്‍രെ എല്ലാവിധ ഭാവങ്ങളുമുള്‍ക്കൊള്ളിച്ചുള്ള ചിത്രവുമായിരിക്കും ഇതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഡിസംബര്‍ 20നാണ് ഈ ചിത്രവും എത്തുന്നത്.

അഡാര്‍ ലവിന് ശേഷം ഒമര്‍ ലുലു

ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ അരുണ്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് ധമാക്ക. നിക്കി ഗല്‍റാണി, മുകേഷ് , ഉര്‍വശി, ഹരീഷ് കണാരന്‍, ഷാലിന്‍ സോയ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, അഡാര്‍ ലവ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മുഴുനീള ചിരിപ്പടവുമായാണ് ഒമര്‍ ലുലു എത്തുന്നതെന്ന് ഷൈജു ദാമോദരനും വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 20നാണ് സിനിമയെത്തുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ദിലീപിന്റെ വരവ്

കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും സ്വന്തം താരമായ ദിലീപ് നായകനായെത്തുന്ന മൈ സാന്റയും ക്രിസ്മസിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. കൃത്യമായ റിലീസ് തീയതി പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജാക്ക് ഡാനിയലിന് ശേഷമായാണ് സാന്റയുമായി ദിലീപ് എത്തുന്നത്.

പ്രതി പൂവന്‍കോഴി

മഞ്ജു വാര്യരുടെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായിരുന്നു ഹൗ ഓള്‍ഡ് ആര്‍യൂ. ഇടവേള അവസാനിപ്പിച്ച് ഈ ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. നിരുപമയ്ക്ക് ശേഷം മാധുരിയായെത്തുകയാണെന്നും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനവും അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും അറിയിച്ച് മഞ്ജു വാര്യര്‍ എത്തിയിരുന്നു. ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

വലിയ പെരുന്നാള്‍

ഷെയ്ന്‍ നായകനായെത്തുന്ന വലിയ പെരുന്നാളും ഇത്തവണത്തെ ക്രിസ്മസിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. ഡിസംബര്‍ 20ന് സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റും ഗാനവുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയമായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X