twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2019 മമ്മൂക്കയുടെ ഭാഗ്യ വർഷം!! മൂന്ന് ഭാഷകളിലായി അരങ്ങ് വാണ വേഷപ്പകര്‍ച്ചകള്‍...

    |

    മമ്മൂക്കയുടെ ഭാഗ്യവർഷമായിരുന്നു 2019 തൊട്ടതെല്ലാം പൊന്നാക്കിയ വർഷം. പുറത്തു വന്ന എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിൽ മാത്രമല്ല സൂപ്പർ താരത്തിന്റെ അന്യഭാഷ ചിത്രങ്ങളും വൻ ഹിറ്റായിരുന്നു. മലയാളികളുടെ സ്വന്തമായിരുന്ന അ മമ്മൂക്ക ഇപ്പോൾ ഇന്ത്യൻ സിനിമയുടെ സ്വകാര്യ അഹങ്കാരമായിരിക്കുകയാണ്.

    കയറി കിടക്കാൻ അടച്ചുപ്പൂട്ടുള്ള ഒരു കൂരയില്ല, കിട്ടുന്ന രൂപ  ചികിത്സയ്ക്ക്, പ്രേക്ഷകരെ ചിരിപ്പിക്കുന്ന മോളി കണ്ണമാലിയുടെ യഥാർഥ ജീവിതം ഇങ്ങനെ...കയറി കിടക്കാൻ അടച്ചുപ്പൂട്ടുള്ള ഒരു കൂരയില്ല, കിട്ടുന്ന രൂപ ചികിത്സയ്ക്ക്, പ്രേക്ഷകരെ ചിരിപ്പിക്കുന്ന മോളി കണ്ണമാലിയുടെ യഥാർഥ ജീവിതം ഇങ്ങനെ...

    2019 ൽ മൂന്ന് ഭാഷകളിലായി നാല് ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തു വന്നിരിക്കുന്നത്. ഇവ നാലും സൂപ്പർ ഹിറ്റുകളായിരുന്നു. മലയാളത്തിൽ രണ്ടും തമിഴിലും തെലുങ്കിലുമായി പുറത്തു വന്ന നാല് ചിത്രങ്ങും സൂപ്പർ‌ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. പേരൻപിലെ ഹൃദയ സ്പർശിയായ അമുദവനെയും തെലുങ്കിൽ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായ വൈ എസ് ആറിനേയും മലയാളത്തിൽ രാജയും മാണികണ്ഠൻ എസ്ഐയേയും അതിന്റേതായ ഭാവ വേഷ പകർച്ചയോടെ മഹാനടൻ അരങ്ങിൽ എത്തിച്ചു.

     ഡാ ആദിവാസീ' എന്ന വിളി തമാശയായി കാണുന്നവര്‍, മുഖം അടച്ചുള്ള അടിയാണിത്!! സംവിധായകന്റെ പോസ്റ്റ്.... ഡാ ആദിവാസീ' എന്ന വിളി തമാശയായി കാണുന്നവര്‍, മുഖം അടച്ചുള്ള അടിയാണിത്!! സംവിധായകന്റെ പോസ്റ്റ്....

    പേരൻപ്

    പേരൻപ്

    മലയാളി പ്രേക്ഷകരും കോളിവുഡും ഒരു പോലെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയുടെ പേരൻപ്. ബാലയുടെ സംവിധാനത്തിൽ പിറന്ന ചിത്രം റിലീസിനു മുൻപ് തന്നെ ചലച്ചിത്ര മേളകളിൽ ചർച്ച വിഷയമായിരുന്നു. കൈനിറയെ സമ്മാനങ്ങൾ ചിത്ര തുടക്കം മുതൽ തന്നെ വാരിക്കൂട്ടുകയായിരുന്നു. പ്രേക്ഷകർക്ക് ഇതുവരെ കാണാത്ത ഒരു ദൃശ്യാനുഭവമാണ് പേരൻപ് സമ്മാനിച്ചത്.സ്റ്റിക്ക് പരാലിസിസ് എന്ന അപൂര്‍വ അനാരോഗ്യ സ്ഥിതിയിലൂടെ കടന്നുപോകുന്ന 11 വയസ്സുകാരിയായ പാപ്പയുടെ അച്ഛനായ അമുദവാന്റേയും കഥയാണ് പേരൻപ്. അഭിനയിക്കുകയായിരുന്നില്ല അമുദവനായി ജീവിക്കുകയായിരുന്നു താരം.

     ജനങ്ങളുടെ  പ്രിയപ്പെട്ട നേതാവ്

    ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ്

    തമിഴിൽ അമുദവാനായി കയ്യടി വാങ്ങിയ മമ്മൂക്കയെ പിന്നെ പ്രേക്ഷകർ കണ്ടത് ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായിട്ടാണ്. കോൺഗ്രസ് നേതാവ് വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മാഹി വി രാഘവ് സംവിധാനം ചെയ്ത യാത്രയിൽ ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. രൂപത്തിലും ഭാവത്തിലുമെല്ലാം കാണികളെ ഞെട്ടിപ്പിക്കുന്ന മേക്കോവറിലായിരുന്നു മമ്മൂക്ക പ്രത്യക്ഷപ്പെട്ടത്.. ചിത്രം ടോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും സൂപ്പർ ഹിറ്റായിരുന്നു.

     മധുരരാജ

    മധുരരാജ

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മധുരരാജ. മമ്മൂട്ടി പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് മധുരാജ എത്തിയത്. ആദ്യം ഭാഗം സൂപ്പർ ഹിറ്റായതു കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. കാത്തിരുപ്പ് വെറുതെയായില്ല. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ബോക്സോഫീസ് തൂത്തു വാരുകയായിരുന്നു ചിത്രം.

     മണികണ്ഠൻ പോലീസ്

    മണികണ്ഠൻ പോലീസ്

    മമ്മൂക്കയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള പോലീസ് വേഷങ്ങൾ പ്രേക്ഷകർ കണ്ടതായിരുന്നു. എന്നാൽ ഇതുവരെ കണ്ട മമ്മൂക്കയുടെ പോലീസ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഖാലീദ് റഹ്മാൻ ചിത്രമായ ഉണ്ടയിൽ തരം പ്രത്യക്ഷപ്പെട്ടത്. ഇലക്ഷൻ ഡ്യൂട്ടിയ്ക്കായി മാവോയിസ്റ്റ് ബാധിത മേഖലയായ ഛത്തീസ്ഗഡിലെ ബസ്തറിലേക്ക് കേരളത്തില്‍ നിന്നും പോകുന്ന പോലീസുകാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്.തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജൂൺ 14 ന് പ്രദർശനത്തിനെത്തിയ ചിത്രം വൻ വിജയം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്.

    English summary
    2019 mammootty four diffrent characters in south indian movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X