പട്ടാളക്കാരനായി ടൊവിനോ എത്താന്‍ മണിക്കൂറുകള്‍ മാത്രം! ബോക്‌സോഫീസ് നിറയ്ക്കാന്‍ 5 സിനിമകള്‍
ഓണത്തിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമകളെല്ലാം നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചത്. സെപ്റ്റംബറിലെ വമ്പന്‍ റിലീസുകള്‍ക്ക് ശേഷം വീണ്ടും ബോക്‌സോഫീസ് നിറക്കാന്‍ സിനിമകളെത്തുകയാണ്. ഒക്ടോബര്‍ പതിനെട്ടിന് മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി നിരവധി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.
ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന സിനിമ മുതല്‍ പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയും ഇത്തവണ തിയറ്ററുകളിലേക്ക് എത്തും. കേരള ബോക്‌സോഫീസില്‍ വീണ്ടും ചലനമുണ്ടാക്കുന്ന സിനിമ ഏതാണെന്ന് കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. നാളെ എത്തുന്ന ചില സിനിമകള്‍ ഇവയാണ്.

എടക്കാട് ബറ്റാലിയന്‍ 06
ടൊവിനോ തോമസിന്റേതായി റിലീസിനെത്തുന്ന സിനിമയാണ് എടക്കാട് ബറ്റാലിയന്‍ 06. ഒക്ടോബര്‍ പതിനെട്ട് നാളെ ഈ ചിത്രം തിയറ്ററുകളിലേക്ക് എത്തും. ഒമര്‍ ലുലുവിന്റെ അസോസിയേറ്റായിരുന്ന നവാഗതനായ സ്വപ്നേഷ് കെ നായര്‍ ആണ് സംവിധാനം ചെയ്യുന്നത്. നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രനാണ് എടക്കാട് ബറ്റാലിയന്‍ 06 ന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പട്ടാളക്കാരന്റെ വേഷത്തിലഭിനയിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോന്‍ ആണ് നായിക. റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സിനു സിദ്ധാര്‍ഥ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതമൊരുക്കും. രതിന്‍ രാധാകൃഷ്ണനാണ് എഡിറ്റിംഗ്.

രൗദ്രം
കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന രൗദ്രം എന്ന സിനിമയും ഒക്ടോബര്‍ പതിനെട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ രഞ്ജി പണിക്കരും കെപിഎസി ലീലയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനത്തിനൊപ്പം ജയരാജ് തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നതും. സബിത ജയരാജ്, ബിനു പപ്പന്‍, സരയു എന്നിവരാണ് മറ്റ് താരങ്ങള്‍.

തെളിവ്
എം എ നിഷാദ് സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തെളിവ്. ലാല്‍, രഞ്ജി പണിക്കര്‍, ആശ ശരത്ത്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബര്‍ പതിനെട്ടിന് തിയറ്ററുകളിലേക്ക് എത്തും. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന സിനിമയ്ക്ക് ചെറിയാന്‍ കല്‍പ്പകവാടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വലിയ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചിരിക്കുന്ന സിനിമ തെങ്കാശി, അച്ചന്‍ കോവില്‍, മണ്‍റോ തുരുത്ത്, തേന്‍മല എന്നിവിടങ്ങളില്‍ നിന്നുമാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

എന്നോട് പറ ഐ ലൗവ് യൂന്ന്
നിഖില്‍ വാഹിദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നോട് പറ ഐ ലൗവ് യൂന്ന്. പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഉപ്പും മുളകിലൂടെയും ശ്രദ്ധേയനായ അല്‍ സാബിത്തിും അഭിനയിക്കുന്നുണ്ട്. അഞ്ചാളന്‍ ഷിഹാബ് നിര്‍മ്മിക്കുന്ന സിനിമ നാളെ റിലീസിനെത്തുകയാണ്.

സെയ്ഫ്
നവാഗതനായ പ്രദീപ് കാളീപുരത്ത് സംവിധാനം ചെയ്യുന്ന സെയ്ഫ് ആണ് ഒക്ടോബര്‍ പതിനെട്ടിനെത്തുന്ന മറ്റൊരു സിനിമ. സിജു വിത്സണ്‍, അനുശ്രീ, അപര്‍ണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അജി ജോണ്‍, ഹരീഷ് പേരടി, കൃഷ്ണ പ്രസാദ്, കണ്ണന്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യൂ, ദിവ്യ പിള്ള, ലക്ഷ്മി പ്രിയ എന്നിവരും ചിത്രത്തിലുണ്ട്. നീല്‍ ഡി കുഞ്ഞ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രം എപി ഫാനി എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലവും സര്‍ജു മാത്യുവും ചേര്‍ന്നാണ് നിര്‍മാണം.


Click it and Unblock the Notifications











