തലയ്ക്കും തലൈവര്‍ക്കുമൊപ്പം ലൂസിഫറിന്റെ മരണമാസ് എന്‍ട്രി!മോഹന്‍ലാല്‍ വിസ്മയിപ്പിക്കുന്നത് ഇങ്ങനെയാണ്

Recommended Video

ലൂസിഫർ എന്ന് 200 കോടി നേട്ടം സ്വന്തമാക്കും?

ബോക്‌സോഫീസിനെ പഞ്ഞിയ്ക്കിട്ട് കൊണ്ട് ലൂസിഫര്‍ തകര്‍ത്തോടുകയാണ്. റിലീസിനെത്തി അമ്പത് ദിവസത്തിലേക്ക് എത്തുമ്പോള്‍ ആഗോല തലത്തിലും കേരള ബോക്‌സോഫീസിലും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചിരുന്നത്. മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും ലൂസിഫറിന് മുന്നില്‍ അടിയറവ് വെച്ചിരിക്കുകയാണ്. പുതിയ കളക്ഷന്‍ വിവരം ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും ഉടന്‍ വരുമെന്ന പ്രതീക്ഷയിലാണ്.

റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ റെക്കോര്‍ഡ് പ്രദര്‍ശനമായിരുന്നു ലൂസിഫറിന് ലഭിച്ചത്. ഇതില്‍ നിന്നും സാമ്പത്തിക വരുമാനം ഉണ്ടാക്കാനും കഴിഞ്ഞു. ഇപ്പോഴിതാ ഈ വര്‍ഷം റിലീസിനെത്തിയ തെന്നിന്ത്യയിലെ മറ്റ് സിനിമകളും ലൂസിഫറും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ്. വിദേശത്ത് നിന്നും ആദ്യ ആഴ്ച കൊണ്ട് നേടിയ കളക്ഷന്‍ ആണ് പുറത്ത് വന്നത്. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലൂസിഫര്‍. ഒന്നാം സ്ഥാനത്തുള്ളത് രജനികാന്തിന്റെ സിനിമയാണ്.

 രജനികാന്തിന്റെ പേട്ട

രജനികാന്തിന്റെ പേട്ട

സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായി അഭിനയിച്ച് ഈ വര്‍ഷം റിലീസിനെത്തിയ സിനിമയാണ് പേട്ട. പൊങ്കല്‍ പ്രമാണിച്ച് ജനുവരിയിലായിരുന്നു പേട്ടയുടെ റിലീസ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ചിത്രം ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കിയതായിരുന്നു. റിലീസ് ചെയ്ത ആദ്യ ആഴ്ച കൊണ്ട് വിദേശത്ത് നിന്നും കളക്ഷന്‍ സ്വന്തമാക്കിയ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പേട്ടയാണ്. 46.58 കോടിയോളമായിരുന്നു പേട്ടയുടെ കളക്ഷന്‍. അജിത്തിന്റെ വിശ്വാസം എന്ന ചിത്രത്തിനൊപ്പെമെത്തിയ പേട്ട തിയറ്ററുകളില്‍ നിന്നും ഗംഭീര അഭിപ്രായമായിരുന്നു സ്വനതമാക്കിയത്. സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മച്ചിരിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, എം ശശികുമാര്‍, നവാസുദീന്‍ സിദ്ദിഖി, ബോബി സിംഹ, തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.

 ലൂസിഫര്‍

ലൂസിഫര്‍

ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് വീണ്ടുമൊരു നൂറ് കോടി ചിത്രം ലഭിച്ചിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ സിനിമ മാര്‍ച്ച് 28 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. പ്രതീക്ഷിച്ചിരുന്നത് പോലെ ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന കളക്ഷനാണ് ലൂസിഫര്‍ നേടിയിരിക്കുന്നത്. പേട്ടയ്ക്ക് പിന്നാലെ വിദേശത്ത് നിന്നും റിലീസ് ചെയ്ത ആഴ്ച ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി ലൂസിഫര്‍ മാറി. അമ്പത് ദിവസങ്ങള്‍ പിന്നിടാന്‍ പോവുന്ന ചിത്രം ആദ്യ ആഴ്ച 28.77 കോടിയായിരുന്നു സ്വന്തമാക്കിയത്.

 വിശ്വാസം

വിശ്വാസം

വിവേകത്തിന് ശേഷം അജിത്ത് നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിശ്വാസം. പൊങ്കലിന് മുന്നോടിയായി പേട്ടയ്ക്കൊപ്പമെത്തിയ വിശ്വാസം ബോക്‌സോഫീസില്‍ മത്സരമായിരുന്നു. വിദേശത്ത് നിന്നും നേടിയ കളക്ഷനില്‍ മൂന്നാം സ്ഥാനത്താണ് വിശ്വാസം. നേരത്തെ പേട്ടയും വിശ്വാസവും മുന്നില്‍ നിന്നിരുന്നെങ്കില്‍ ലൂസിഫറിന്റെ വരവോട് കൂടി പിന്തള്ളപ്പെടുകയായിരുന്നു. 21.78 കോടിയോളമായിരുന്നു ആദ്യ ആഴ്ച അവസാനം വിശ്വാസത്തിന് ലഭിച്ചത്. കിടിലനൊരു ഫാമിലി മാസ് ആക്ഷന്‍ ചിത്രമായി ഒരുക്കിയ വിശ്വാസത്തില്‍ നയന്‍താരയാണ് നായിക. ജഗപതി ബാബു, അനിഘ, വിവേക്, യോഗി ബാബു, തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു. വിശ്വാസം അതിവേഗം നൂറ് കോടിയും ഇരുന്നൂറ് കോടി ക്ലബ്ബിലും എത്തിയിരുന്നു.

മഹേഷ് ബാബുവിന്റെ മഹര്‍ഷി

മഹേഷ് ബാബുവിന്റെ മഹര്‍ഷി

നാല് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ മഹര്‍ഷി ഹിറ്റായി കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസങ്ങളില്‍ നല്ല പ്രതികരണം ലഭിച്ച സിനിമ ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന തുക സ്വന്തമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിദേശത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ആദ്യ വാരം 16 കോടിയ്ക്ക് മുകളിലാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ റെക്കോര്‍ഡ് കളക്ഷനിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. വംശി പടൈപ്പിള്ളി സംവിധാനം ചെയ്ത തെലുങ്ക് ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം മേയ് 9 നായിരുന്നു റിലീസിനെത്തിയത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഭാരത് ആനെ നേനു എന്ന ചിത്രത്തിന് ശേഷമെത്തുന്ന സിനിമയാണിത്.മഹേഷ് നായകനാവുമ്പോള്‍ പൂജ ഹെഗ്ഡെ ആണ് നായിക. മീനാക്ഷി ദീക്ഷിത്, സൊനാല്‍ ചൗഹാന്‍, അല്ലാരി നരേഷ്, ജഗപതി ബാബു, പ്രകാശ് രാജ്, ജയസുധ, സായി കുമാര്‍, എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X