ഓരോ തവണ തിര തൊടുമ്പോഴും പുതിയ അനുഭവം, അതാണ് ജീവിതം എന്ന് അന്ന ബെന്‍
അന്ന ബെന്നും കടലുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്. കപ്പേള എന്ന ചിത്രത്തില്‍ കടല്‍ കാണാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കാര്യമല്ല പറഞ്ഞത്. യഥാര്‍ത്ഥ ജീവിതത്തെയും അന്ന ബെന്‍ കടലുമായിട്ടാണ് താരതമ്യപ്പെടുത്തുന്നത്. നടി ഏറ്റവും ഒടുവില്‍ തന്റെ ഇന്‍സ്റ്റഗ്രം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നതും ആ ഒരു ബന്ധത്തെ കുറിച്ച് തന്നെയാണ്.
കൊറോണ ഭീതിയില്‍ ഉള്ള ഈ അടച്ചുപൂട്ടല്‍ കാലം പലര്‍ക്കും ഒരു സ്വയം തിരിച്ചറിവിന്റെ സമയമാണ്. തന്നെ സംബന്ധിച്ച് ഈ ഒരു വര്‍ഷം ആത്മപരിശോധനയുടെ കാലമാണെന്ന് യുവ നായിക അന്ന ബെന്‍ പറയുന്നു. തന്റെ ചിന്തകളെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും പറഞ്ഞുകൊണ്ടാണ് അന്ന ബെന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

'കഴിഞ്ഞ ദിവസവും ഞാന്‍ കടല്‍ തീരത്ത് പോയി. ഓരോ തവണ കടല്‍ തീരത്ത് പോവുമ്പോഴും എനിക്കത് വ്യത്യസ്തമായ അനുഭവമാണ്. ഓരോ തവണ തിരമാല എന്റെ കാല് തൊടുമ്പോഴും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടാവാറുള്ളത്. തിരമാലകളെ പോലെ ഞാനും നിരന്തരം മാറിക്കൊണ്ടിരിയ്ക്കുന്നു. തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും നമ്മള്‍ എന്നും വളരുകയോ രൂപാന്തരപ്പെടുകയോ ചെയ്യുന്നുണ്ട്. എനിക്ക് ചുറ്റുമുള്ള സ്‌നേഹത്തെ തിരിച്ചറിയാനും, ആത്മപരിശോധന നടത്താനും കിട്ടിയ കാലമായിട്ടുമാണ് ഞാന്‍ ഈ ഒരു വര്‍ഷത്തെ കാണുന്നത് - അന്ന ബെന്‍ എഴുതി. സ്വയം എഡിറ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പമാണ് അന്ന ബെന്നിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
കുംബളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ അന്ന ബെന്‍ പ്രശസ്ത തിരക്കഥകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകനാണ്. അഭിനയിച്ച ഓരോ ചിത്രത്തിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച നടി വളരെ പെട്ടന്ന് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റി. കുംബളങ്ങി നൈറ്റ്‌സിന് ശേഷം ചെയ്ത ഹെലന്‍ എന്ന സിനിമയും കപ്പേള എന്ന സിനിമയും മികച്ച വിജയം നേടി.


Click it and Unblock the Notifications