»   » താരമല്ല സൂപ്പര്‍, സിനിമയും കാണികളുമാണ്!

താരമല്ല സൂപ്പര്‍, സിനിമയും കാണികളുമാണ്!

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/21-cinema-and-audience-are-real-stars-madhu-2-aid0166.html">Next »</a></li></ul>
Madhu
ആദ്യകാല അഭിനയ പ്രതിഭകളില്‍ തലയെടുപ്പോടെ ഇന്നും നിറഞ്ഞു നില്ക്കാന്‍ കെല്പുള്ള നടനാണ് മാധവന്‍ നായര്‍ എന്ന മധു. അരനൂറ്റാണ്ടിലേറെയുള്ള അഭിനയപാരമ്പര്യത്തിന്റെ അഹങ്കാരമേശാതെ മാറിമാറി വരുന്ന സിനിമയുടെഗതിവിഗതികള്‍ സാകൂതം വീക്ഷിക്കുന്ന മധു ആരെയും പുകഴ്ത്താതെയും ഇകഴ്ത്താതെയുംതന്നെ ജന്മസിദ്ധമായ കുലീനത്വം പാലിക്കുന്ന നടനാണ്.

നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, സ്റ്റുഡിയോ ഉടമ, എന്നീ നിലകളിലെല്ലാം മലയാളസിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ കണ്ടുകൊണ്ടുതന്നെയാണ് മധു കടന്നു വന്നത്. പുതിയ തലമുറയിലെ താരങ്ങള്‍ വലിയ ബഹുമതികളൊക്കെ ഒപ്പിച്ച് ഇവിടെ മഹാപ്രതിഭകളായി കമ്പോളസിനിമയുടെ അപ്പോസ്തലന്‍മാരായി വാഴുന്നത് നാം കാണുന്നുണ്ട്.

എന്നാല്‍ തനിക്ക് കിട്ടാതെ പോയ അര്‍ഹമായ കാര്യങ്ങളെ ഒരുനേരം പോക്കിനുപോലും പുറത്തറിയിക്കാതെ സിനിമയോടൊപ്പം മധു എന്നും ഓരം ചേര്‍ന്നു നടപ്പുണ്ട്. സിനിമയുടെ നടപ്പുരീതികളെ കുറിച്ച് അദ്ദേഹം സന്ദേഹിയാണ്. കാരണം അദ്ദേഹം മുന്നോട്ടുവെക്കുന്ന ഈ നിലപ്പാടുകളാണ് താരത്തിന്റെ പേരില്‍ സിനിമ അറിയപ്പെട്ടുതുടങ്ങിയ കാലം മുതല്‍ സിനിമയുടെ പ്രതാപം അസ്തമിച്ചു തുടങ്ങിയിരുന്നു.

അടുത്ത പേജില്‍
സൂപ്പര്‍ ജനിക്കുമ്പോള്‍ സിനിമ തളരുന്നു

<ul id="pagination-digg"><li class="next"><a href="/features/21-cinema-and-audience-are-real-stars-madhu-2-aid0166.html">Next »</a></li></ul>
English summary
Madhavan Nair, commonly known by his stage name Madhu is an actor in Malayalam cinema. He was a prominent lead actor during the 60s and 70s. He has also donned successfully the roles of a film director, producer and at one time owned a film studio.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam