twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ ജനിക്കുമ്പോള്‍ സിനിമ തളരുന്നു

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/21-cinema-and-audience-are-real-stars-madhu-1-aid0166.html">« Previous</a>

    Mammootty and Mohanlal
    ഒരുപാട് പേരുടെ കൂട്ടായ്മയില്‍ നിന്നാണ് ഒരു സിനിമ ഉണ്ടാവുന്നത് എന്നിരിക്കെ വിജയം കണ്ട സിനിമകള്‍ താരത്തിന്റെ സിനിമയായ് മാറുന്നതെങ്ങനെയാണ്. പ്രതിഭാസ്പര്‍ശമുള്ള എഴുത്തുകാരനും സംവിധായകനും ഛായാഗ്രഹകനുമൊക്കെ സൃഷ്ടിച്ചെടുക്കുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഒരു സിനിമയെ പ്രേക്ഷകഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ അത് താരത്തിന്റെ സിനിമയായിതീരുകയാണ്.

    അങ്ങനെ താരം സൂപ്പര്‍ ആവുകയും മെഗാ ആയിതീരുകയും പ്രതിഫലം കുതിച്ചുകുതിച്ചുയരുകയും ചെയ്യുമ്പോള്‍ സിനിമ എന്ന കലാരൂപം കീഴ്‌പോട്ടു വളരുന്നു എന്നത് എത്ര സത്യമാണ്. താരങ്ങളേയും അവരുടെ ഇമേജിനെയും മാത്രം ആശ്രയിക്കാന്‍ വിധിക്കപ്പെടുന്ന സിനിമയുടെ അവസ്ഥ സത്യത്തില്‍ എത്രമാത്രം ശോചനീയമാണ്.

    സിനിമയില്‍ പലപ്പോഴും താരവും കഥാപാത്രങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാവാറുണ്ട്. കഥാപാത്രം വിജയിക്കുന്നിടത്ത് സിനിമ ഉയിര്‍ത്തെഴുന്നേല്ക്കും. താരത്തിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന ചില സിനിമകളില്‍ താരവും പരിവാരങ്ങളും ഫാന്‍സുകാരും വിജയം നുണയുന്നാണ്ടാവാം. എന്നാല്‍ അത് കലാപരമായ ഒരു സിനിമയുടെ വിജയമെന്ന് സ്ഥാപിക്കാന്‍ കഴിയില്ല. രാമായണത്തേക്കാളും രാമനായി നടിച്ച താരം ഉയര്‍ന്നുനില്ക്കുമ്പോള്‍ രാമന് പിന്നെ എന്തു പ്രസക്തി, രാമായണത്തിനെന്തു പ്രസക്തി.

    കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 90 സിനിമകളില്‍ സൂപ്പര്‍താര ചിത്രങ്ങളുടെ ഗതിയെന്തായിരുന്നു എന്നു അന്വേഷിക്കണമെന്ന മധു എന്ന നടന്റെ അഭിപ്രായം കണക്കിലെടുക്കേണ്ടത് ഈ സാഹചര്യത്തിലാണ്.

    അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരു കൂടികാഴ്ചയില്‍ പറഞ്ഞ പ്രസക്തമായ ഒരു കാര്യമുണ്ട്. എന്റെ സിനിമകള്‍ ഒന്നും നിര്‍മ്മാതാവിന് സാമ്പത്തിക ബാദ്ധ്യതയായിട്ടില്ല. എന്റെ സിനിമകളില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ആള്‍ ഞാനായിരിക്കും. അല്ലാതെ വരുന്നപക്ഷം ഞാന്‍ സിനിമ നിര്‍ത്തും.

    പ്രതിഫലത്തിനപ്പുറം സിനിമയുടെ അതോറിറ്റി ആവാന്‍ പ്രാപ്തിയുള്ള അടൂരിനെ പോലുള്ളവരുടെ അടുത്ത് താരം ഒരു അഭിനേതാവ് മാത്രമാണ്. അത് തെളിയിക്കപ്പെടുകയും അഭിനേതാവും സിനിമയും വിജയിക്കുകയും ചെയ്തത് ചരിത്രം. മധു പറഞ്ഞു വന്നതും ഇത്രമാത്രം താരമല്ല സിനിമ തന്നെയാണ് സൂപ്പര്‍, ഒരു ഭേദഗതി കൂടിയാവാം കാണികള്‍ കൂടിയാണ് സൂപ്പര്‍ താരം.

    ആദ്യപേജില്‍
    താരമല്ല സൂപ്പര്‍ സിനിമയും കാണികളുമാണ്

    <ul id="pagination-digg"><li class="previous"><a href="/features/21-cinema-and-audience-are-real-stars-madhu-1-aid0166.html">« Previous</a>

    English summary
    Madhavan Nair, commonly known by his stage name Madhu is an actor in Malayalam cinema. He was a prominent lead actor during the 60s and 70s. He has also donned successfully the roles of a film director, producer and at one time owned a film studio.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X