»   » ഫാന്‍സ് അസോസിയേഷനുകള്‍ പൊളിയുന്നു?

ഫാന്‍സ് അസോസിയേഷനുകള്‍ പൊളിയുന്നു?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/21-fans-association-under-crisis-2-aid0167.html">Next »</a></li></ul>
Mammootty, Mohanlal, Prithviraj , Dileep,
സിനിമാതാരങ്ങളെ സൂപ്പര്‍സ്റ്റാറുകളും മെഗാസ്റ്റാറ്റാറുകളുമായി വാഴിച്ചതില്‍ ഫാന്‍സ് അസോസിയേഷനും നല്ലൊരു പങ്കുണ്ട്.

എന്നാല്‍ വിവിധകാരണങ്ങള്‍ കൊണ്ട് മലയാളത്തിലെ ഫാന്‍സ് അസോസിയേഷനുകള്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഒരു സിനിമാ മാസികയാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് പൃഥ്വിരാജ് എന്നീ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളാണ് സജീവമായിരുന്നത്.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോള്‍ മറ്റു താരങ്ങളുടെ ഫാന്‍സും ഇതേ ട്രാക്കില്‍ നീങ്ങാന്‍ തുടങ്ങി.

സിനിമാതാരങ്ങളുടെ പേരിലുള്ള സംഘടനകള്‍ സഹായഹസ്തവുമായി എത്തിയപ്പോള്‍ ജനവും സന്തോഷിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാ ഫാന്‍സ് അസോസിയേഷനുകളും തകര്‍ച്ചയുടെ വക്കിലാണത്രേ.

നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാന്‍സ് അസോസിയേഷനുകള്‍ക്ക് ചിലര്‍ വര്‍ഗ്ഗീയതയുടെ നിറം കൊടുക്കാന്‍ ശ്രമിച്ചത് സംഘടനകളില്‍ പിളര്‍പ്പുണ്ടാകാന്‍ ഇടയാക്കി.

ഇതിന് പുറമേ ചില ക്രിമിനലുകളുടെ ഇടപെടലും ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചു

അടുത്ത പേജില്‍
തകര്‍ച്ചയ്ക്ക് കാരണം ക്രിമിനലുകള്‍?

<ul id="pagination-digg"><li class="next"><a href="/features/21-fans-association-under-crisis-2-aid0167.html">Next »</a></li></ul>
English summary
The fans association of megastars like Mammootty, Mohanlal, Prithviraj and Dileep are in great dilemma now.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam