twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    21 വര്‍ഷം മുന്‍പ് മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മത്സരിച്ചു! ജൂഹി ചൗളയെ സ്വന്തമാക്കിയത് ആരാണ്?

    |

    Recommended Video

    21 Years Of Harikrishnans | 21 വര്‍ഷത്തിനിപ്പുറവും എവര്‍ഗ്രീന്‍ ഹിറ്റായി ഹരികൃഷ്ണന്‍സ്

    ഓണക്കാലത്ത് കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയിട്ടുള്ള സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഇന്നും അതേ പതിവ് തന്നെയാണ്. ഇക്കൊല്ലത്തെ സിനിമകള്‍ ബോക്‌സോഫീസിനെ വിറപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഓണക്കാലത്ത് എത്തി ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ സിനിമ ഉണ്ട്.

    അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

    മലയാളത്തിന്റെ രണ്ട് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു നായകന്മാര്‍. അന്നും ഇന്നും കുടുംബ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹരികൃഷ്ണന്‍സ് ആണ് വിജയക്കൊടി പാറിച്ച ആ സിനിമ. 1998 ല്‍ റിലീസിനെത്തിയ ഹരികൃഷ്ണന്‍സ് 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ സിനിമയുടെ വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

     ഹരികൃഷ്ണന്‍സ്

    രണ്ട് സൂപ്പര്‍ താരങ്ങള്‍ ഏറ്റവുമധികം തവണ ഒന്നിച്ചഭിനയിച്ചു എന്ന റെക്കോര്‍ഡ് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും സ്വന്തമാണ്. ഇരുവരും ഒന്നിച്ചെത്തി സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ ഒട്ടനവധി സിനിമകളുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഹരികൃഷ്ണന്‍സ്. പ്രശസ്ത സംവിധായകന്‍ ഫാസില്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത സിനിമ 1998 സെപ്റ്റംബര്‍ പതിനാറിനായിരുന്നു തിയറ്ററുകളിലേക്ക് എത്തുന്നത്. ഇന്ന് 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഹരികൃഷ്ണന്‍സിനെ കുറിച്ചുള്ള പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്.

    ഹരികൃഷ്ണന്‍സ്

    ഹരി, കൃഷ്ണന്‍ എന്നീ രണ്ട് വക്കീലന്മാരുടെ ജീവിതത്തിലുണ്ടാവുന്ന രസകരമായ സംഭവങ്ങളായിരുന്നു സിനിമയ്ക്ക് ആസ്പദമായത്. ബോളിവുഡില്‍ നിന്നും ജൂഹി ചൗളയാണ് നായികയായി എത്തിയത്. കുഞ്ചാക്കോ ബോബന്‍, ഇന്നസെന്റ്, നെടുമുടി വേണു, ശ്യാമിലി, കൊച്ചിന്‍ ഹനീഫ, എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. സിനിമ ഹിറ്റായത് പോലെ തന്നെ ചിത്രത്തിലെ പാട്ടുകളും വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. കൈതപ്രം വരികള്‍ ഒരുക്കിയപ്പോള്‍ ഔസേപ്പച്ചനായിരുന്നു സംഗീതം പകര്‍ന്നത്. കെ ജെ യേശുദാസും ചിത്രയുമടക്കമുള്ളവര്‍ ആലാപനം നടത്തി.

     ഹരികൃഷ്ണന്‍സ്

    ഓണത്തിന് റിലീസിനെത്തിയ ദിലീപ് ചിത്രം പഞ്ചാബി ഹൗസും ജയറാം സുരേഷ് ഗോപി കൂട്ടുകെട്ടിലെ സമ്മര്‍ ഇന്‍ ബെത്‌ലഹേം ബോക്‌സോഫീസില്‍ നല്ല പ്രകടനമായിരുന്നു നടത്തിയത്. ഇതിന് പിന്നാലെയാണ് ഹരികൃഷ്ണന്‍സും റിലീസ് ചെയ്യുന്നത്. ഒടുവില്‍ അക്കൊല്ലത്തെ സകല റെക്കോര്‍ഡുകളും താരരാജാക്കന്മാര്‍ സ്വന്തമാക്കിയിരുന്നു. 1998 ല്‍ റിലീസിനെത്തിയ സിനിമകളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ഇന്നും സിനിമയ്ക്ക് ആരാധകരുടെ പിന്തുണയുണ്ട്.

     ഹരികൃഷ്ണന്‍സ്

    റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ ഹരികൃഷ്ണന്‍സ് വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. താരരാജാക്കന്മാരുടെ ആരാധകരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സുഹൃത്തുക്കളായ ഹരിയും കൃഷ്ണനും നായികയായ മീരയെ ഒരുപോലെ പ്രണയിക്കുന്നു. ഇവരില്‍ ആരാണ് മീരയെ സ്വന്തമാക്കുന്നതെന്ന ചോദ്യമായിരുന്നു അവസാനം വരെ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നത്. കഥയുടെ അവസാനം ഒരാളെ സുഹൃത്തായും മറ്റൊരാളെ ഭര്‍ത്താവ് ആയിട്ടും മീര സ്വീകരിക്കുകയാണ്. എന്നാല്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യം വലിയ പ്രശ്‌നമായി.

    ഹരികൃഷ്ണന്‍സ്

    ഒടുവില്‍ സിനിമയ്ക്ക് രണ്ട് ക്ലൈമാക്‌സ് ഉണ്ടാക്കി പ്രശ്‌നം പരിഹരിക്കുകയാണ് ഫാസില്‍ ചെയ്തത്. ഒരു ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍ ഭര്‍ത്താവ് ആവുമ്പോള്‍ മറ്റൊന്നില്‍ മമ്മൂട്ടിയാണ്. അങ്ങനെ ഒരു സിനിമയ്ക്ക് രണ്ട് ക്ലൈമാക്‌സ് ഒരുക്കി മലയാളത്തിലെ സകല റെക്കോര്‍ഡുകളും താരരാജാക്കന്മാര്‍ സ്വന്തം പേരിലാക്കി.

    English summary
    21 Years Of Mohanlal And Mammootty's Harikrishnans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X