»   » മതം മാറുന്ന പ്രണയങ്ങള്‍

മതം മാറുന്ന പ്രണയങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/22-love-marriage-religion-nayantara-dhanya-mary-2-aid0166.html">Next »</a></li></ul>
Nayantara and Dhanya Mary
ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവമാണ് പ്രണയമെന്ന് അതനുഭവിച്ചവരൊക്കെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രണയത്തിന് വേണ്ടി ആളുകള്‍ എന്തും ചെയ്യും, അത്രയ്ക്ക ശക്തമായ ഒരു വികാരമാണത്.

ജനിച്ചുന്ന വളര്‍ന്ന മതവും മാതാപിതാക്കളും കുടുംബവും ഗ്രാമവും ഒക്കെ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. എത്ര ദരിദ്രവും ശുഷ്‌കവുമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്നവയാണ് ഈ സ്വത്വയാഥാര്‍ത്ഥ്യങ്ങളെങ്കിലും ഒരുപാട് സുന്ദര നിമിഷങ്ങള്‍ക്ക് ജീവിതത്തിന്റെ വസന്തകാലത്ത്
കൂട്ടിരുന്നവയുമാണ്.

പ്രണയത്തിന് ജാതിയോ മതമോ ഭാഷയോ അതിര്‍വരമ്പുകളോ എന്തിനേറെ ചിലപ്പോള്‍ ലിംഗവ്യത്യാസം പോവുമില്ല. വ്യത്യസ്ത മതങ്ങളിലെ യുവാവും യുവതിയും പ്രണയബദ്ധരായാല്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചാല്‍ പ്രണയിക്കുമ്പോഴില്ലാത്ത മതം ഒന്നിക്കുമ്പോള്‍ ഇടപെടുന്നത് എപ്രകാരമാണ് എന്നു മനസ്സിലാവുന്നില്ല.

തെന്നിന്ത്യന്‍ താരറാണിയായ കോട്ടയംകാരി ഡയാന കുര്യന്‍ എന്ന നയന്‍താരയുടെ പ്രണയം പൂവണിഞ്ഞത് പ്രഭുദേവയെന്ന തമിഴ് സിനിമയിലെ പ്രതിഭയിലാണ്. ഭാര്യയും കുട്ടികളുമുള്ള ആളെ പ്രായ വ്യത്യാസം പോലും മറന്ന് നയന്‍ പ്രണയിച്ചത് ഹിന്ദുവാണെന്നറിഞ്ഞുതന്നെയാണ്.

തിരിച്ച് പ്രഭുദേവ പ്രണയിച്ചത് നയന്‍ ക്രിസ്ത്യാനിയാണെന്ന ഉത്തമബോദ്ധ്യത്തിലും. സ്വന്തം ഭാര്യയേയും കുഞ്ഞുങ്ങളേയും സമ്പാദിച്ചുവെച്ച കാശിന്റെ ബലം കൊണ്ട് ഒഴിവാക്കിയ പ്രഭുദേവ നയന്‍താരയെ ജീവിതത്തിലേക്ക് വിളിക്കുന്നത് മതം മാറ്റം എന്ന ശുദ്ധികലശം ചെയ്താണ്.

ഇത്രയുംകാലം പ്രണയിച്ച ഡയാനകുര്യന് ശുദ്ധിയില്ലായിരുന്നോ? ആര്യസമാജത്തില്‍ കൊണ്ടുപോയി ഗായത്രി ചൊല്ലിച്ച് പുണ്യാഹം തളിച്ച് ശുദ്ധമാക്കി തന്റേതാക്കുന്ന ഈ സ്വാര്‍ത്ഥപ്രണയത്തെ എന്തുപേരിട്ടു വിളിയ്ക്കും.

സ്വന്തം സ്വത്വത്തില്‍ നിന്നുകൊണ്ട് പ്രണയിക്കാനും ജീവിക്കാനും കഴിയാത്തവര്‍ എങ്ങിനെ പുതിയ പൊരുത്തങ്ങളോടെ ഇടപഴകി ജീവിക്കും. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്‌സിയന്‍ തത്വം ഉള്‍ക്കൊള്ളണമെന്നില്ല. എന്നാല്‍ പ്രണയം പോലെ മനോഹരമായ ഒരു യാഥാര്‍ത്ഥ്യത്തെ പുരുഷ കേന്ദ്രീകൃത സമൂഹം തന്റേതായ മതത്തിന്റെ വരുതിയിലേക്ക് വലിച്ചടുപ്പിക്കുന്നത് ക്രൂരമാണ്.

അടുത്ത പേജില്‍
എന്തേ കാമുകിയ്ക്ക് മതമില്ലേ?

<ul id="pagination-digg"><li class="next"><a href="/features/22-love-marriage-religion-nayantara-dhanya-mary-2-aid0166.html">Next »</a></li></ul>
English summary
Why lovers from different religion opting conversion for Marriage. Recently actress Nayantara converted to Hinduism to marry her lover Prabhu Deva. After Nayans anther star Dhanya Mary Varghees is getting ready for a convertion.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam