എന്തേ കാമുകിയ്ക്ക് മതമില്ലേ?

മുമ്പ് ചന്ദ്രശേഖറിനെ ഇന്റര്‍നെറ്റിലൂടെ ചാറ്റ് ചെയ്ത് പ്രണയിച്ച ജോമോള്‍ ശുദ്ധീകരിക്കപെട്ട് ഗൗരിയായി തീര്‍ന്നതും അതിനും മുമ്പ് ലിസിയെന്ന നടി ലക്ഷ്മിയായി മാറിയതും. പിന്നീട് ആനി ചിത്രയായി മാറിയതുമൊന്നും ആരും മറന്നുകാണില്ല.
എല്ലാ ശുദ്ധിയുടേയും കേന്ദ്രം പുരുഷനും അവന്റെ മതവും ആണെന്നിരിക്കെ സ്ത്രീയുടെ പ്രണയത്തിന് ആരുകൂട്ടുനില്‍ക്കും. പെണ്‍ മതങ്ങളിലേക്ക് ചേക്കേറാത്ത ആണ്‍ പ്രണയത്തിന്റെ രാഷ്ട്രീയം വ്യക്തിത്വത്തിന് മേലുള്ള കടന്നുകയറ്റമാണ്.
ഇത് തിരിച്ചറിയാനും കണ്ടുമനസ്സിലാക്കാനും കേരള സമൂപത്തിലേയ്‌ക്കൊന്ന് കണ്ണോടിച്ചാല്‍ മതി. സിനിമയുടെ തിളക്കങ്ങളൊന്നുമില്ലെങ്കിലും എത്രയോ പ്രണയികള്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സ്വന്തം സ്വത്വങ്ങളില്‍ നിന്നുകൊണ്ട്തന്നെ പ്രണയം ആഘോഷിക്കുന്നത് കാണാം.
ബുദ്ധിജീവികളും, സാംസ്‌ക്കാരിക പ്രവര്‍ത്തകരും സാധാരണക്കാരും ഈ വിധം തങ്ങളുടെ പ്രണയവും ജീവിതവും വ്യക്തിത്വവും സൂക്ഷിക്കുമ്പോള്‍ എന്തേ ഈ ചലച്ചിത്രകലാകാരന്‍ മാത്രം ഇങ്ങനെ നിലവാര തകര്‍ച്ചയിലേക്ക് വീണുപോകുന്നു. മനസ്സിന്റെ വലിപ്പം പ്രണയത്തിന്റെ ആധാരശിലയാണ് എന്ന കാര്യം ഇവിടെ എടുക്കാത്ത നാണയമാണ്.
ആദ്യപേജില്‍


Click it and Unblock the Notifications