മോഹന്‍ലാല്‍ ഇനിയും പ്രണയിക്കണമോ?

എന്നാല്‍ കാലത്തിനൊപ്പം പ്രേക്ഷകരും അവരുടെ അഭിരുചികളും മാറിയ കാര്യം പലരും അറിഞ്ഞില്ല. ഇവിടുത്തെ സംവിധായകരും നിര്‍മാതാക്കളുമൊക്കെ ഇക്കൂട്ടരില്‍പ്പെടും. ഇപ്പോള്‍ സൂപ്പര്‍താരങ്ങള്‍ നേരിടുന്ന പരാജയത്തിന ഒരളവോളം ഇവര്‍ കൂടി ഉത്തരവാദികളാണ്.
മമ്മൂട്ടിയും ലാലും ഇനിയും മരംചുറ്റി പ്രണയത്തിന് പിന്നാലെ പോകണമോയെന്ന ചോദ്യമുയര്‍ന്നിട്ട് കാലം കുറിച്ചായി. അടുത്തിടെ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കേറ്റ തിരിച്ചടി ഒരിയ്ക്കല്‍ കൂടി ഈ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.
മോളിവുഡിന്റെ ഈ വര്‍ഷത്തെ ദുരന്തങ്ങളിലൊന്നായിരുന്നു കാസനോവ. സിനിമ മെച്ചമായിരുന്നില്ലെന്ന് ലാലിന് പോലും സമ്മതിയ്‌ക്കേണ്ടി വന്നു. മോഹന്‍ലാല്‍ മൂന്നൂറെന്ന നാഴികക്കല്ല് പിന്നിട്ടയുടനെ പുറത്തുവന്ന കാസനോവയെക്കുറിച്ച് വന്‍ പ്രതീക്ഷകളാണുണ്ടായിരുന്നത്.
എന്നാല്‍ കാസനോവയിലൂടെ തങ്ങളുടെ പ്രണയനായകനെ കാത്തിരുന്നവര്‍ക്കെല്ലാം നിരാശപ്പെടേണ്ടി വന്നു. പ്രണയമല്ല മറിച്ച് കാമമാണ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന്് വരെ വിമര്‍ശനങ്ങളുണ്ടായി. ഇത്ര മുതിര്‍ന്ന നടനായിട്ടും നായികമാര്‍ക്കൊപ്പം മരം ചുറ്റിയോടുന്ന മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക് ദഹിയ്ക്കാതെ പോയതാണ് കാസനോവയ്ക്ക് തിരിച്ചടിയായത്.
ഇനിയും ഇത്തരം സിനിമകള്‍ തങ്ങള്‍ക്ക് വേണ്ടെന്നാണ് സിനിമ നിരാകരിച്ചതിലൂടെ പ്രേക്ഷകര്‍ നല്‍കിയ സന്ദേശം. ഇത് തിരിച്ചറിയാന്‍ ലാലിനും കൂട്ടര്‍ക്കും കഴിഞ്ഞുവോയെന്നതിന് കാലം തന്നെ ഉത്തരം നല്‍കണം
അടുത്ത പേജില്‍


Click it and Unblock the Notifications