മമ്മൂട്ടി ഇപ്പോഴും അവിവിവാഹിതനായോ യുവാവ്!!

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/features/22-should-superstars-act-their-age-2-aid0032.html">« Previous</a>

Shikkari
മമ്മൂട്ടി ഇപ്പോഴും അവിവിവാഹിതനായ യുവാവാണോ? താരത്തിന്റെ ഏറ്റവും പുതിയ ചിതമായ ശിക്കാരി കണ്ട നിരൂപകരാണ് ഇങ്ങനെയൊരു ചോദ്യമുന്നയിക്കുന്നത്. ചിത്രത്തില്‍ ക്രോണിക്ക് ബാച്ചിലറായ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

പണം മാത്രമാണ് കന്നഡത്തിലും മലയാളത്തിലുമായി ഒരുക്കിയ ശിക്കാരിയ്ക്ക് മമ്മൂട്ടി മാനദണ്ഡമാക്കിയതെന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഈ ആരോപണങ്ങള്‍ക്ക് മമ്മൂട്ടി നല്‍കുന്ന മറുപടിയാണ് ശ്രദ്ധേയം.

ഇപ്പോഴും ജനം പറയുന്നത് ഞാന്‍ സുന്ദരനാണെന്നും യുവാവാണെന്നുമൊക്കെയാണ്. ഞാനൊരിയ്ക്കലും പറയുന്നില്ല. അപ്പോള്‍ പിന്നെ അത്തരം വേഷങ്ങളില്‍ അഭിയിക്കുന്നതിലെന്താ തെറ്റ്. മമ്മൂട്ടി ചോദിയ്ക്കുന്നു.
ഇത്തരം നിരൂപണങ്ങള്‍ എന്നെ മാത്രം ലക്ഷ്യമിട്ടാണ്. 35-40 പ്രായമുള്ള സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ ഇവിടെയില്ലേ? സിനിമ കാണാത്തവരോ കണ്ടിട്ടും മനസ്സിലാകാത്തവരുമൊക്കെയാണ് ഇങ്ങനെയൊക്കെ പറയു്ന്നതെന്നും സൂപ്പര്‍ താരം പറയുന്നു. എന്തായാലും ശിക്കാരി കേരളത്തില്‍ പരാജയമാണെന്ന് മമ്മൂട്ടി തുറന്നു സമ്മതിയ്ക്കുന്നുണ്ട്.

ശിക്കാരിയുടെ പരാജയത്തിന് ഒരുപരിധി വരെ മമ്മൂട്ടിയും ഉത്തരവാദിയാണെന്നതാണ് യാഥാര്‍ഥ്യം. ചിത്രത്തില്‍ താരത്തിന്റെ നൃത്തരംഗങ്ങളെല്ലാം കൂവലോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പുലി വേട്ടക്കാരനായെത്തുന്ന മമ്മൂട്ടിയുടെ തന്നെ കരുണനെന്ന യുവകഥാപാത്രവും പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ചു. ഇനിയും ഇത്തരം കഥാപാത്രങ്ങള്‍ തങ്ങള്‍ക്ക് വേണ്ടെന്നാണ് കൂവലിലൂടെ പ്രേക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഈ പരാജയങ്ങള്‍ കൊണ്ടൊന്നും മമ്മൂട്ടിയും മോഹന്‍ലാലും മോശം നടന്മാരായെന്നോ ഇവരുടെ കാലം കഴിഞ്ഞുവെന്ന വിധിയെഴുതേണ്ടതില്ല. അതേസമയം പ്രായത്തിനനുയോജ്യമായ കഥാപാത്രങ്ങളും നല്ല തിരക്കഥകളും തിരഞ്ഞെടുക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് സിനിമകളുടെ പരാജയം നല്‍കുന്ന സന്ദേശം.
ആദ്യപേജില്‍
മമ്മൂട്ടിയും ലാലും ഇനിയും മരം ചുറ്റണോ?

<ul id="pagination-digg"><li class="previous"><a href="/features/22-should-superstars-act-their-age-2-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X