»   » ഇന്ത്യന്‍ റുപ്പിയിലൂടെ തിലകന്‍ വീണ്ടും

ഇന്ത്യന്‍ റുപ്പിയിലൂടെ തിലകന്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/23-thilakan-in-indian-rupee-2-aid0166.html">Next »</a></li></ul>
Indian Rupee
മുന്‍കോപി, ജാഡക്കാരന്‍, സൂപ്പര്‍താരങ്ങളെ വകവെയ്ക്കാത്തയാള്‍ എന്നിങ്ങനെ നടന്‍ തിലകന് മലയാള ചലച്ചിത്രലോകത്ത് വിശേഷണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ മാത്രം ആര്‍ക്കും തിലകന്റെ കാര്യത്തില്‍ ഒരു എതിര്‍വാക്കില്ല. ഈ പ്രായത്തിലും ആത്മവിശ്വാസത്തോടെ തിലകന്‍ ക്യാമറയെ അഭിമുഖീകരിക്കുന്നത് യുവതാരങ്ങള്‍പോലും കൗതുകത്തോടെയാണ് നോക്കാറുള്ളത്.

വിവാദങ്ങള്‍ തുടര്‍ക്കഥയായ കാലത്തിന് വിരാമമായി. ഇപ്പോള്‍ മുഖ്യധാര സിനിമക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. രഞ്ജിത്തിന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ റുപ്പിയില്‍ ഒരു പ്രധാന കഥാപാത്രത്തെ തിലകന്‍ അവതരിപ്പിക്കുന്നുണ്ട്.

ജന്മികുടിയാന്‍ സമ്പ്രദായം പരിഷ്‌കൃതരൂപത്തില്‍ നിലനില്‍ക്കുന്ന മലയാളസിനിമയില്‍ തലഉയര്‍ത്തിപിടിച്ചവരുടെ നടുവിനു കൊട്ടാന്‍ മേലാളന്‍മാര്‍ എന്നും മുതിര്‍ന്നിട്ടുണ്ട്. വില കുറഞ്ഞ ഈഗോയുടെ പേരില്‍ തിലകന് സോഹന്‍ ലാല്‍ ചിത്രം ഡാം 999 നഷ്ടപ്പെട്ടു, പിന്നെ കുറെ മലയാളചിത്രങ്ങള്‍. ത്ിലകന്‍ അഭിനയിച്ചതിന്റെ പേരില്‍ ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ കിട്ടിയില്ല.

പല സംവിധായകരും അദ്ദേഹത്തിന് കഴിവുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു. പക്ഷേ സ്വന്തം ചിത്രത്തില്‍ അഭിനയിപ്പിക്കാനുള്ള തന്റേടം കാണിച്ചില്ല. കാണിച്ചവരാകട്ടെ അഭിമുഖീകരിക്കേണ്ടിവന്നത് വേദനാജനകമമായ അനുഭവങ്ങളെയായിരുന്നു.


അടുത്ത പേജില്‍
തിലകനും ഒരു മനുഷ്യനല്ലേ

<ul id="pagination-digg"><li class="next"><a href="/features/23-thilakan-in-indian-rupee-2-aid0166.html">Next »</a></li></ul>
English summary
Veteran Malayalam actor Thilakan will be seen alongside young superstar Prithviraj in ace director Ranjith's film Indian Rupee

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam