twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിലകനും ഒരു മനുഷ്യനല്ലേ

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/23-thilakan-in-indian-rupee-1-aid0166.html">« Previous</a>

    എല്ലാ മനുഷ്യരിലുമുണ്ടാകുന്ന ചില പെരുമാറ്റ പ്രശ്‌നങ്ങള്‍ തിലകന്‍ എന്ന മനുഷ്യനിലും കണ്ടേക്കാം അത് മറ്റുള്ളവരെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടാവാം.എന്നാല്‍ അതൊക്കെ നേരിടേണ്ടത് അതേ നാണയം കൊണ്ടോ നിയമം അനുവദിക്കുന്ന സുതാര്യമാര്‍ഗ്ഗങ്ങള്‍ കൊണ്ടോ ആയിരുന്നില്ലേ?

    Thilakan
    അല്ലാതെ ഒരു തൊഴില്‍ എന്നതിനപ്പുറം പ്രതിബദ്ധതകള്‍ക്കുവിധേയനാകേണ്ട കലാകാരന്റെ പ്രതിഭയെ കെട്ടിയിടുകയായിരുന്നില്ല വേണ്ടത്. കണ്ണും കാതും ചെവിയും പൊത്തിയിരിക്കുന്ന എത്രയോ മഹാന്‍മാര്‍ മലയാളസിനിമയുടെ യൂണിയനുകളിലൊക്കെയുണ്ട്.

    കൂട്ടായ്മ എന്നത് സ്വയം നിലനില്‍ക്കാനും മറ്റുള്ളവരെ കൂടി നിലനിര്‍ത്താനുമുള്ളതാണ്. അശക്തനായ ഒരാളെ ആക്രമിക്കാനുള്ളതല്ല അത് .മലയാളസിനിമയുടെ പ്രതിഭാധനന്‍മാര്‍ കുറേക്കൂടി പക്വതയോടെ കാര്യങ്ങള്‍ കാണാന്‍ തുടങ്ങേണ്ടിയിരിക്കുന്നു.

    പല ചിത്രങ്ങളിലും വെറുതെ ഒന്നു മുഖം കാണിച്ചു കടന്നുപോയ തിലകന്‍ കഥാപാത്രങ്ങളൊക്കെയും അനിതര സാധാരണമായ ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. ഏതുതരം കഥാപാത്രങ്ങളെയും തന്റെ ബാഹ്യപരിമിതികളെ നിഷ്പ്രഭമാക്കും വിധത്തില്‍ ജ്വലിപ്പിച്ച തിലകനെ വൈകിയ വേളയിലെങ്കിലും ഉള്‍ക്കൊള്ളാന്‍ മലയാള സിനിമ മനസ്സുകാണിയ്ക്കുകയാണ്.

    ഏതായാലും തിലകന്‍ ഇനിയും വെള്ളിത്തിരയില്‍ സ്വയം തെളിയിക്കുമെന്ന് പ്രതീക്ഷിയ്ക്കാം. അതിന് രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി ഒരു നിമിത്തമാകട്ടെ.

    മുന്‍പേജില്‍
    തിലകന്‍ വീണ്ടും മുഖ്യധാരസിനിമയില്‍

    <ul id="pagination-digg"><li class="previous"><a href="/features/23-thilakan-in-indian-rupee-1-aid0166.html">« Previous</a>

    English summary
    Veteran Malayalam actor Thilakan will be seen alongside young superstar Prithviraj in ace director Ranjith's film Indian Rupee
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X