twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരക്കഥ തിരുത്തുന്ന താരങ്ങള്‍

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/features/24-remake-sequel-mania-mollywood-2-aid0166.html">Next »</a></li></ul>

    Movie Script
    സിനിമയുടെ നട്ടെല്ലായ തിരക്കഥകളില്‍ കൈവെക്കാനുള്ള നടന്‍മാരുടെ കരവിരുത് നാള്‍ക്കുനാള്‍ ഏറിവരികയാണ്. പണ്ടൊക്കെ സൂപ്പര്‍താരങ്ങളായിരുന്നു ഈ ഇടപാടില്‍ വിദഗ്ദര്‍. ചിലപ്പോഴൊക്കെ ഇത് നല്ല രീതിയിലേക്ക് വഴിമാറിവരാറുമുണ്ട്.

    എന്നാല്‍ എല്ലാഎഴുത്തുകാരുടെ അടുത്തും ഇതൊന്നും ചിലവാകാറില്ല താരം സൂപ്പറായാല്‍ പോലും. എം.ടി, ലോഹിതദാസ്, ശ്രീനിവാസന്‍, രഞ്ജിത്, ടി.എ.റസാക്ക് തുടങ്ങിയവരുടെ അടുത്ത് ഈ പണി നടക്കില്ല. അഭിപ്രായപ്രകടനങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെയാവാം ചിലപ്പോള്‍ അംഗീകരിച്ചെന്നുവരാം.

    ശ്രീനിവാസന്‍-ലാല്‍ ജോസ് ചിത്രത്തില്‍ സൂപ്പര്‍താരം തിരക്കഥയില്‍ സംഭാഷണം മാറ്റിയത് സെറ്റില്‍ ചില സംവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പുതിയ തിരക്കഥാകൃത്തുകളില്‍ ഭൂരിപക്ഷവും ഒരു വിജയ ചിത്രം മുന്നില്‍ കണ്ട് കുറെ പോയിന്റ്‌സ് വര്‍ക്ക് ഔട്ടാക്കി അഭിനേതാവിനൊപ്പിച്ച് നിര്‍മ്മിക്കുന്ന തിരനാടകങ്ങളുടെ സ്വന്തക്കാരാണ്.

    താരത്തെ കണ്ട് കഥ പറഞ്ഞ് സിനിമ ഒപ്പിച്ചെടുക്കുമ്പോള്‍ ഒരു പാട് വിട്ടുവീഴ്ചകള്‍ക്ക് ആദ്യമേ കഴുത്തു നീട്ടികൊടുക്കുകയാണ്. താരം പറയുന്ന എഴുത്തുകാര്‍ എഴുതും, ടെക്‌നീഷ്യന്‍സും , സഹതാരങ്ങളും നായികയുമൊക്കെ അതേ വഴിയില്‍ തന്നെ എത്തിപ്പെടും പ്രത്യേകിച്ചും സംവിധായകന്‍ പുതുമുഖമാണെങ്കില്‍.

    ചിത്രീകരണം തുടങ്ങിയാല്‍ പിന്നെ തിരക്കഥാകൃത്തിനും നല്ല ജോലിയായിരിക്കും. ആദ്യം വായിച്ച് തൃപ്തിയടഞ്ഞ സ്‌ക്രിപ്റ്റാണെങ്കിലും സീനിന്റെ പഞ്ചും വലിയവലിയ കാര്യങ്ങളുമൊക്കെയായി താരം കടുംവെട്ട് വെട്ടും. സംഭാഷണങ്ങളുടെ പ്രസന്റേഷനും മറ്റും തീരെ ആലോചിക്കാതെ താരം ചെയ്തുകാട്ടി ധാടിയും മോടിയും മാറ്റികളയും.

    അടുത്ത പേജില്‍

    ഫോര്‍ ഫ്രണ്ട്‌സ് പൊട്ടിയതെങ്ങനെ?ഫോര്‍ ഫ്രണ്ട്‌സ് പൊട്ടിയതെങ്ങനെ?

    <ul id="pagination-digg"><li class="next"><a href="/features/24-remake-sequel-mania-mollywood-2-aid0166.html">Next »</a></li></ul>

    English summary
    It is remake raj in Malayalam cinema. Nearly a dozen old classics and earlier box-office hits mainly of the 1980's are going to be remade.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X