റീമേക്കുകളോട് മത്സരിക്കുന്ന തുടര്‍ക്കഥകള്‍

By Ravi Nath

Next »

« Previous

Remake and Sequel Movies
മലയാളത്തില്‍ തുടര്‍കഥകള്‍ ആദ്യം ജന്മം കൊള്ളുന്നത് ഐ.വി.ശശി, ടി ദാമോദരന്‍ ടീം ചെയ്ത സിനിമകളിലൂടെയാണ്. കോഴിക്കോട് തട്ടകമാക്കി നിരവധി രാഷ്ട്രീയ ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്.

ജയനും മമ്മൂട്ടിയുമൊക്കെ നായകന്‍മാരായ് എത്തിയ സൂപ്പര്‍ ഹിറ്റുകള്‍. അങ്ങാടി, ഈ നാട്, വാര്‍ത്ത ഈ പട്ടിക നീളമേറെയാണ്. ഈനാടിന്റെ രണ്ടാം ഭാഗമായ് ഇനിയെങ്കിലും വന്നു തുടര്‍ന്ന് ഉണരട്ടെ എന്ന ചിത്രവും. ഈ നാടിനോളം ഉയരാന്‍ തുടര്‍ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ് അക്കരെയക്കരെ,എന്ന ഘട്ടം വരെയെത്തി. ബോക്‌സോഫീസില്‍ ഹിറ്റായി ഓടിയ ചിത്രങ്ങള്‍ മാത്രമെ തുടര്‍ക്കഥകളായും റീമേക്കുകളായും സൃഷ്ടിക്കപ്പെടുന്നുള്ളു. ആ ഹിറ്റ് ചൂട് പുനഃസൃഷ്ടിക്കാമെന്ന ധാരണയില്‍ മറിച്ച് ഈ സിനിമ ഇങ്ങനെ ഒരു ട്വിസ്റ്റലൂടെ ചെയ്തിരുന്നു എങ്കില്‍ കൂടുതല്‍ മികച്ച താകുമായിരുന്നു എന്ന് പലര്‍ക്കും തോന്നിയിട്ടുണ്ടാകും. ഒരു പൊട്ടിയ ചിത്രം കണ്ട്, എന്നാല്‍ ഇതില്‍ പരീക്ഷണം നടത്താനുള്ള ധൈര്യം ആരും കാണിച്ചിട്ടില്ല.

തുടര്‍ക്കഥകളുടെ ഒരു പ്രളയമാണ് ഇനി വരാനിരിക്കുന്നത്. തുടര്‍ക്കഥകള്‍ ഹിറ്റുകള്‍ സമ്മാനിച്ച കഥകള്‍ ചുരുക്കമാണ്. തുളസീദാസിന്റെ മിമിക്‌സ് പരേഡും കാസര്‍ഗോഡ് കാദര്‍ഭായിയും വിജയം കണ്ടപ്പോള്‍ തട്ടിക്കൂട്ടിയ മൂന്നാംഭാഗമായ എഗയിന്‍ കാസര്‍ഗോഡ് കാദര്‍ ഭായി പരാജയം രുചിച്ചു.

ചക്ക വീണ് മുയലു ചത്തതുപോലെയായിരുന്നു മിമിക്‌സ്പരേഡ് വിജയിച്ചത്. ആ ചൂട് അണയും മുമ്പേ തുളസീദാസ് രണ്ടാം ഭാഗമെടുക്കുകയായിരുന്നു. എന്നാല്‍ ആ പരിപ്പ് വീണ്ടും വേവാഞ്ഞത് മൂന്നാംഭാഗത്തിന്റെ പരാജയത്തിനി കാരണമായി.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കിലുക്കം സന്ധ്യമോഹന്‍ കിലുക്കം കിലുകിലുക്കമെന്ന പേരില്‍ തുടര്‍ന്നപ്പോള്‍ എട്ടുനിലയില്‍ പൊട്ടി. മോഹന്‍ലാല്‍ ഗസ്റ്റ് റോളില്‍ ഉണ്ടായിരുന്നിട്ടും സിബി ഉദയ്കൃഷ്ണ സൂപ്പര്‍ തിരക്കഥാകൃത്തുക്കള്‍ കൈവെച്ചിട്ടും ആ സിനിമ രക്ഷപ്പെട്ടില്ല. ടിഎസ് സുരേഷ് ബാബുവിന്റെ ഉപ്പുകണ്ടം ബ്രദേഴ്‌സും അതേ പേരില്‍ അടുത്തിടെ രണ്ടാം ഭാഗമിറക്കി. രക്ഷപ്പെട്ടു, തടികേടായില്ല എന്നൊക്കെ കേള്‍ക്കുന്നു. എന്തായാലും തിയറ്റര്‍ മാര്‍ക്ക് കിട്ടിയിട്ടില്ല.

അടുത്തപേജില്‍

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X