സേതുരാമയ്യരും മത്തായിയും വരുമ്പോള്‍

മെഗാസ്‌റാര്‍ മമ്മൂട്ടി യ്ക്കും സേതുരാമയ്യരെ ഇങ്ങനെ കൊണ്ടുനടക്കാന്‍ സാധിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ആഗസ്‌റ് 15ന്റെ കഥ ഇനിയും ഓര്‍മ്മിപ്പിക്കേണ്ടതുണ്ടോ? ഈ ട്രെന്റില്‍ ഏറ്റവും ജനപ്രിയമായത് സിദ്ധിക് ലാല്‍ ടീമിന്റെ ചിത്രങ്ങളായിരുന്നു.റാംജിറാവ് സ്പീക്കിംഗ്, മന്നാര്‍മത്തായി യിലേക്ക്
കടന്നപ്പോള്‍ ആവശ്യത്തിന് പഞ്ച് സിനിമ യ്ക്കുണ്ടായിരുന്നു.
ഇന്‍ഹരിഹര്‍ നഗര്‍ സിദ്ധിക് വിട്ടിട്ടും ലാല്‍ തുടര്‍ന്നു. ഹരിഹര്‍ നഗര്‍ 2 ഗോസ്റ്റ് ഹൌസ് ഇന്‍ കഷ്ടിച്ച് ഒപ്പിക്കാം. ഇനിയും തുടര്‍ന്നാല്‍ അത് പ്രേക്ഷകരോടുള്ള വെല്ലുവിളിയാകും. മന്നാര്‍ മത്തായിയും കൂട്ടരും സിനിമ പിടിക്കുന്ന മൂന്നാം ഭാഗം മാണി.സി.കാപ്പന്റെ ചിന്തയിലുണ്ട്. സിദ്ധിക്കും ലാലും മാറിയാല്‍ മാണി.സി.കാപ്പന്റെ സ്ഥിതി കണ്ടറിയണം.
ഏറ്റവും പുതിയ തുടര്‍ക്കഥ പൂരപ്പറമ്പില്‍ റണ്‍വേയുടെ രണ്ടാംഭാഗം വാളയാര്‍ പരമശിവം തയ്യാറെടുക്കുന്നുണ്ട്. പുതിയ തീമുകളും എഴുത്തുകാരും റീമേക്കുകളെയും തുടര്‍ക്കഥകളേയും അതിജീവിച്ചു മുന്നോട്ട് വരുന്നുവെന്നത് മലയാളത്തിന് ആശ്വസിക്കാവുന്ന വസ്തുതയാണ്.
കച്ചവടം മാത്രം കണ്ടുകൊണ്ടുള്ള കാലപഴക്കം ചെന്നവരുടെ പുതിയ സമീപനങ്ങള്‍ മലയാള സിനിമയ്‌ക്കോ ഇന്‍ഡസ്ട്രിയ്‌ക്കോ പ്രേക്ഷകനോ ഗുണം ചെയ്യുന്നില്ല. സാറ്റലൈററ് ,ഓവര്‍സീസ് ,സിഡിറൈറ്റ്‌സുകള്‍ കൊണ്ട് രക്ഷപ്പെടാമെങ്കില്‍ എന്തും ചെയ്യാമല്ലോ എന്ന ചിന്തയില്‍ പുതുമ യ്ക്ക് കൂടുതല്‍ പ്രസക്തി
കൊടുത്തുകൂടെ?
അല്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ പഴയ വീഞ്ഞ് നിറച്ച പുതിയ കുപ്പികള്‍ മാത്രമാവും മാര്‍ക്കറ്റില്‍ കാണാന്‍ കിട്ടുക. ഇതൊക്കെ പറയുമ്പോഴും മീശ മാധവന്‍ പോലുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് നല്ല പ്രസക്തി തോന്നുന്നു എന്നതും ഭംഗിവാക്കല്ല.
മുന്‍പേജില്‍
തിരക്കഥ തിരുത്തുന്ന താരങ്ങള്‍


Click it and Unblock the Notifications











