മമ്മൂട്ടിയുടെ ഇന്‍ഡസ്ട്രിയില്‍ ഹിറ്റ് സിനിമയ്ക്ക് 24! കാലാപാനിയെ മലര്‍ത്തിയടിച്ച ഹിറ്റ്‌ലര്‍!
മെഗാസ്റ്റാറിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ഹിറ്റ്‌ലര്‍ പിറന്നിട്ട് 24 വര്‍ഷമായിരിക്കുകയാണ്. മമ്മൂട്ടിയുടെ നടപ്പും മാനറിസങ്ങളും ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് പ്രേക്ഷകര്‍. മോഹന്‍ലാല്‍ മമ്മൂട്ടി ബോക്‌സോഫീസ് ഏറ്റുമുട്ടലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഹിറ്റലര്‍-കാലാപാനി സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ അരങ്ങേറിയത്. 1996 ഏപ്രില്‍ 6 നാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കാലാപാനി റിലീസ് ചെയ്തത്, കൃത്യം ഏഴു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിദ്ദിഖ് ടീമിന്റെ ഹിറ്റലറും റിലീസ് ചെയ്യുകയായിരുന്നു.
അന്നത്തെക്കാലത്ത് മലയാള സിനിമയ്ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര തരത്തിലുള്ള മേക്കിങ്ങായിരുന്നു കാലാപാനിയുടേത്. രണ്ടരക്കോടി രൂപ മുതല്‍ മുടക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങളും താരങ്ങളുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാലാപാനി റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മമ്മൂട്ടി സിദ്ദിഖ് ടീമിന്റെ ഹിറ്റ്‌ലര്‍ തിയേറ്ററുകളിലേക്കെത്തിയത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകന്റെ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടക്കത്തില്‍ ആള്‍ക്കാര്‍ സ്വീകരിച്ചുവെങ്കിലും ഹിറ്റ്ലര്‍ എത്തിയപ്പോള്‍ കാലാപാനിയുടെ കളക്ഷന്‍ കുറഞ്ഞു. ഭേദപ്പെട്ട കളക്ഷന്‍ സ്വന്തമാക്കിയെങ്കിലും ഹിറ്റ്‌ലറിന് മുന്നില്‍ കാലാപാനി പരാജയപ്പെടുകയായിരുന്നു.

കൊമേഷ്യല്‍ സിനിമകളെ ഇഷ്ടപ്പെടുന്നവരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ഫാമിലി എന്‍ര്‍ടൈനര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചതോടെ തിയേറ്ററുകള്‍ ജനസാഗരമായി മാറി. ശരാശരി ബഡ്ജറ്റിലൊരുക്കിയ ഹിറ്റ്‌ലര്‍ എട്ടുകോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയായിരുന്നു. മികച്ച പ്രകടനമായിരുന്നു മമ്മൂട്ടി പുറത്തെടുത്തത്.
മലയാളത്തിലെ മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നായി ഒതുങ്ങിപ്പോവുകയായിരുന്നു കാലാപാനി. സല്ലാപം, സ്വപ്നലോകത്തെ ബാലഭാസ്കരൻ എന്നീ മലയാള ചിത്രങ്ങളും ഹിറ്റ്ലറിന്റെ കൂടെ തീയേറ്ററിൽ ഉണ്ടായിരുന്നു എങ്കിലും വിജയം കണ്ടിരുന്നില്ല. ണ്ട് വർഷം കഴിഞ്ഞു 1998 ക്രിസ്മസിനു ആയിരുന്നു ഹിറ്റ്ലർ ആദ്യമായി സൂര്യ ടീവി ടെലികാസ്റ് ചെയ്തത്.


Click it and Unblock the Notifications











