പ്രിയദര്‍ശനും മോഹന്‍ലാലും മലയാള സിനിമയെ ഞെട്ടിച്ച ദിനം! കാലാപാനി റിലീസിന് 24 വര്‍ഷം!
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് കാലാപാനി. ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയിട്ട് 24 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ടി ദാമോദരന്‍ മാസ്റ്ററും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മോഹന്‍ലാലിനെക്കൂടാതെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. പ്രഭു, തബു, വിനീത്, അമരീഷ് പുരി, നെടുമുടി വേണു, ശ്രീനിവാസന്‍ തുടങ്ങിയവരെല്ലാം ഈ സിനിമയില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രത്തിന് അന്യഭാഷാ പതിപ്പുകളും ഒരുക്കിയിരുന്നു. കാലാപാനി റിലീസ് 24 വര്‍ഷം പിന്നിട്ടത് മോഹന്‍ലാല്‍ ആരാധകര്‍ ആഘോമാക്കി മാറ്റിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റുകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. ടെക്‌നോലധി അധികം വളരാത്ത കാലത്ത് മോഹന്‍ലാലും പ്രിയദര്‍ശനും സാബു സിറിളും ഇളയരാജയും സന്തോഷ് ശിവനും ചേര്‍ന്നൊരുക്കിയ വിസ്മയമാണ് ഇതെന്നായിരുന്നു ആരാധകരുടെ വിലയിരുത്തലുകള്‍.
ഒരു മലയാള സിനിമയ്ക്ക് 30 തിയേറ്റർ തികച്ച് കിട്ടാത്ത സമയത് 400+ തിയേറ്ററിൽ റിലീസ് ചെയ്യാൻ പ്രിയൻ കാണിച്ച ചങ്കൂറ്റം. കേരളത്തിൽ 30 തിയറ്ററിന് പുറമെ ഇന്ത്യ ഒട്ടാകെ 405 ൽ പരം തിയറ്ററിൽ കാലപാനി ഇറങ്ങി. പ്രിയനും മോഹൻലാലും ചേർന്ന് അക്ഷരാർത്ഥത്തിൽ മലയാള സിനിമയെ ഞെട്ടിച്ച ദിവസമായിരുന്നു 1996 ഏപ്രില്‍7.

ഇന്ത്യൻ സിനിമയിലെ ഒരു മുൻ നിര നായകനും ചെയ്യാൻ മടിക്കുന്ന രംഗം ഒരു മടിയും കൂടാതെ മോഹൻലാൽ ചെയ്ത് വിസ്മയിപ്പിച്ച ദിവസം കൂടിയായിരുന്നു അത്. മിർസാ ഖാൻ ഗോവർദ്ധൻ മുകുന്ദ് ഡേവിഡ് ബെറി, അതേ മലയാള സിനിമ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത പേരുകൾ.
തിരുവനന്തപുരത്ത് 2 തിയറ്ററിൽ ഇറങ്ങിയ സിനിമ അവിടെ 2 ഇടതും 4 വാരം തികച്ചു. റിലീസ് ചെയ്ത എല്ലായിടത്തും 50 ദിവസവും, റിലീസ് ചെയ്ത 14 തിയറ്ററിൽ 75 ദിവസവും പ്രദർശിപ്പിച്ചു. മാത്രമല്ല റിലീസ് ആയ 5 ഇടത്ത് 100 കഴിഞ്ഞു അടുത്ത വാരവും കളിച്ചു.


Click it and Unblock the Notifications











