25 വര്‍ഷം മുന്‍പാണ് അത് സംഭവിച്ചത്! ജീവിതത്തിലെ സുപ്രധാന കാര്യത്തെക്കുറിച്ച് സുരേഷ് ഗോപി! കാണൂ!
ഓര്‍മ്മയുണ്ടോ ഈ മുഖം, ജീവിതത്തിലൊരിക്കലെങ്കിലും സുരേഷ് ഗോപിയുടെ ഈ ഡയലോഗ് കേള്‍ക്കാത്തവര്‍ വിരളമാണ്. മലയാള മനസ്സില്‍ അത്രയേറെ പതിഞ്ഞൊരു ഡയലോഗ് കൂടിയാണിത്. പോലീസ് വേഷങ്ങളിലൂടെ വെള്ളിത്തിരയെ സജീവമാക്കിയ സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് കമ്മീഷണര്‍. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. കമ്മീഷണര്‍ റിലീസ് ചെയ്തിട്ട് 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയത്.
മലയാളികള്‍ ഒന്നടങ്കം സ്വീകരിച്ച സിനിമകളിലൊന്നുകൂടിയായിരുന്നു കമ്മീഷണര്‍. കിടിലന്‍ ആക്ഷനും നെടുനീളന്‍ ഡയലോഗുമൊക്കെയായി സുരേഷ് ഗോപി തകര്‍ക്കുകയായിരുന്നു. വ്യത്യസ്തമായ പ്രമേയവും താരങ്ങളുടെ അഭിനയവുമായിരുന്നു ചിത്രത്തിന് മുതല്‍ക്കൂട്ടായത്. ക്രൈം ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റില്‍ ഏറെ മുന്നിലാണ് ഈ സിനിമയുടെ സ്ഥാനം. സുരേഷ് ഗോപിയുടെ നായികയായി ശോഭനയായിരുന്നു എത്തിയത്. എംജി സോമന്‍, രതീഷ്, അഗസ്റ്റിന്‍, രാജന്‍ പി ദേവ്, എന്‍എഫ് വര്‍ഗീസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. നായകന്‍ മാത്രമല്ല വില്ലന്‍മാരും കൈയ്യടി നേടിയിരുന്നു.

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഇപ്പോള്‍ രണ്ടാമങ്കത്തിനുള്ള തയ്യാറെടുപ്പിലാണ്. പ്രചാരണ പരിപാടികളും മറ്റുമൊക്കെയായി ആകെ തിരക്കിലാണ് താരം. അതിനിടയിലാണ് കരിയറിലെ സുപ്രധാന സംഭവത്തെക്കുറിച്ച് കുറിച്ചിട്ടുള്ളത്. സുരേഷ് ഗോപിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











