അഴകിയ രാവണനിലെ നായികയെ കണ്ട് സംവിധായകൻ ധർമസങ്കടത്തിലായി, മമ്മൂട്ടി നിർദ്ദേശിച്ച നായികയായിരുന്നു അത്....
തിയേറ്ററുകളിൽ പരാജയമാട്ടും ടെലിവിഷനിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടിയുടെ ചിത്രമായിരുന്നു അഴകിയ രാവണൻ. 1996 ൽ കമൽ സംവിധാനം ചെയ്ത ചിത്രം മികച്ച കഥയായിട്ടും പല കാരണങ്ങൾ കൊണ്ടും തിയേറ്ററുകളിൽ ശ്രദ്ധിക്കാതെ പോയി. എന്നാൽ ടെലിവിഷനിൽ മികച്ച കാഴ്ചക്കാരെ നേടുകയായിരുന്നു ചിത്രം. സിനിമ പുറത്തിറങ്ങി 25 വർഷം പിന്നിടുമ്പോൾ സിനിമയെ കുറിച്ചുള്ള ചില അറിയാ കഥകൾ പുറത്തു വരുകയാണ്.
മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രങ്ങൾ വൈറലാകുന്നു
അഴകിയ രാവണനിലെ അനുരാധയെ മറവത്തൂർ കനവിലെ ചാണ്ടി കുഞ്ഞ് പ്രണയിച്ചാൽ എങ്ങനെയിരിക്കും? ഇതായിരുന്നു അഴകിയ രാവണന്റെ ആദ്യ കഥ. എന്നാൽ അത് പിന്നീട് മുന്നോട്ട് പോയില്ല. അങ്ങനെയാണ് കുട്ടിശങ്കരൻ എന്ന ശങ്കർ ദാസിന്റെ കഥയിലെത്തിയത്. ഭൂമികുലുക്കിപ്പക്ഷി എന്നായിരുന്നു ചിത്രത്തിന് ആദ്യം ആലോചിച്ച പേര്. എന്നാൽ ചിത്രീകരണത്തിന് ശേഷം പേരുമാറ്റി.

ചിത്രത്തിൽ ഭാനു പ്രിയയെ ആയിരുന്നില്ല ആദ്യം നായികയായി പരിഗണിച്ചിരുന്നത്. ശിൽപ ശിരോദ്കർ മുതൽ കനക വരെയുള്ള നായികമാരെ ചിത്രത്തിനായി അന്ന് പരിഗണിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയാണ് ചിത്രത്തിലേയ്ക്ക് നായികയെ നിർദ്ദേശിച്ചത്. തെലുഗ് -കന്നഡ നടിയായ മാലാശ്രീയെ ആയിരുന്നു മമ്മൂട്ടി നായികയായി നിർദ്ദേശിച്ചത്. സൂര്യപുത്രലു എന്ന തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം മാലാശ്രീ മുൻപ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ സംവിധായകൻ കമൽ ആ നടിയെ കുറിച്ച് മുൻപ് കേട്ടിട്ടുമില്ലായിരുന്നു.

മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്ന് പ്രൊഡക്ഷൻ കൺട്രോളർ കരാറൊപ്പിട്ട് ഡേറ്റ് വാങ്ങി.ചേർത്തലയിലെ സെറ്റിലെത്തിയ മാലാശ്രീയെ കണ്ടതും കമൽ ധർമ്മസങ്കടത്തിലാവുകയായിരുന്നു.ചിത്രത്തിലെ കഥാപാത്രമായ അനുരാധയ്ക്ക് ഒട്ടും ചേരാത്ത ആകാരമായിരുന്നു മാലാശ്രീയുടേത്.കൂടാതെ നടിയ്ക്ക് മലയാളവും ശരിയായിരുന്നില്ല. മമ്മൂട്ടിക്കും സ്ഥിതി മനസ്സിലായി. ഒടുവിൽ നടിയോട് തന്നെ കാര്യം പറഞ്ഞു. മലയാളം ഉച്ചാരണം പ്രശ്നമാണെന്ന് മാലാശ്രീക്കും ബോധ്യപ്പെട്ടു തുടർന്ന് മാന്യമായി പിൻമാറുകയായിരുന്നു. സുകന്യ മുതൽ ഗൗതമി വരെയുള്ള നടിമാർക്ക് വേണ്ടി ശ്രമിച്ചിരുന്നു . എന്നാൽ ആർക്കും ഒഴിവില്ലായിരുന്നു. പിന്നീടാണ് ചിത്രത്തിലേയ്ക്ക് ഭാനുപ്രിയ എത്തുന്നത്. ഭാനുപ്രിയയെ വിളിച്ചതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ നടി സെറ്റിലെത്തുകയായിരുന്നു.

അതുവരെ കണ്ടു വന്ന മമ്മൂട്ടിയെ ആയിരുന്നില്ല അഴകിയ രാവണനിൽ കണ്ടത്. മമ്മൂട്ടിയുടെ കോമിക് വേഷം സ്വീകരിക്കാൻ ആളുകൾ അൽപം മടി കാണിച്ചിരുന്നു. കൂടാതെ അക്കാലത്തെ പ്രമുഖ ദഷിണേന്ത്യൻ സിനിമാ നിർമ്മാതാവിനെ അനുസ്മരിപ്പിക്കുന്ന വേഷവിധമാണ് ആദ്യം മമ്മൂട്ടിയുടെ കഥാപാത്രത്തിനായി ഉദ്യേശിച്ചത്. എന്നാൽ ആ വേഷംകെട്ടാൻ മമ്മൂട്ടി തയ്യാറായിരുന്നില്ല, കഥാപാത്രത്തിനു ബുദ്ധിയില്ലെങ്കിലും സ്റ്റൈലിഷ് ലുക്ക് വേണമെന്നു മമ്മൂട്ടിക്കും നിർബന്ധമുണ്ടായിരുന്നു. ആ കഥാപാത്രവും വേഷവും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
Recommended Video

തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ ആയില്ലെങ്കിലും ടെലിവിഷനിലൂടെ അഴകിയ രാവണൻ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുകയായിരുന്നു. ഇവിടെ പാലുകാച്ച്, അവിടെ താലികെട്ട്', 'പോലീസിനെന്താ ഈ വീട്ടിൽ കാര്യം' തുടങ്ങിയ പ്രയോഗങ്ങൾ പഴഞ്ചൊല്ലുകൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടുകയായിരുന്നു. തോന്നക്കൽ പഞ്ചായത്തിലെ അരി മുഴുവൻ പെറുക്കിയ' കരയോഗം പ്രസിഡന്റ് ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. അഴകിയ രാവണനിൽ ശ്രീനിവാസൻ അവതരിപ്പിച്ച ടെയിലർ അംബുജാക്ഷന്റെ നോവലായ 'ചിറകൊടിഞ്ഞ കിനാവുകൾ' എന്ന പേരിൽ പിൻകാലത്ത് ഒരു ചിത്രം ഉണ്ടാവുകയും ചെയ്തു.


Click it and Unblock the Notifications