പഞ്ച് തരുന്നത് ഇംഗ്ലീഷ് പേരുകള്‍

By Lakshmi
<ul id="pagination-digg"><li class="previous"><a href="/features/26-its-english-season-in-mollywood-1-aid0031.html">« Previous</a>

Kerala Cafe and Traffic
മുമ്പ് എഴുപതുകളിലും എണ്‍പതുകളിലുമെല്ലാം പേരില്‍ ഈ പാശ്ചാത്യ ടച്ച് വന്നുപോയിയിട്ടുണ്ട് പത്മരാജന്റെ സീസണ്‍, പ്രിയദര്‍ശന്റെ ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍, നസീര്‍ നായകനായ ഡെയ്ഞ്ചര്‍ ബിസ്‌കറ്റ് എന്നിവ അവയില്‍ ചിലതാണ്.

അന്ന് വല്ലപ്പോഴും മാത്രമായിരുന്നു ഇത്തരത്തിലുള്ള വ്യത്യസ്ത പേരുകളുണ്ടാകുന്നതെങ്കില്‍ ഇന്ന് പല ചിത്രങ്ങളിലും പേരുകള്‍ ഇതുതന്നെയാണ്. ഡബിള്‍സ്, സെവന്‍സ്, ത്രീ കിങ്‌സ്, പാസ്സഞ്ചര്‍, ട്രാഫിക് തുടങ്ങിയവരും അണിയറയില്‍ പുരോഗമിക്കുന്ന സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ പേരുകളും ഇത്തരത്തിലുള്ളതാണ്.

പലപ്പോഴും പഞ്ചുള്ളൊരു പേര് മലയാളത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പല സംവിധായകരും പറയുന്നത്. മാത്രവുമല്ല ഇംഗ്ലീഷ് മലയാളികള്‍ക്ക് അന്യമായ ഒരു ഭാഷയല്ലാത്തതിനാല്‍ അതിന്റെ കാര്യത്തില്‍ ഒരു ആശയക്കുഴപ്പം ഉണ്ടാവുകയില്ലെന്നും ഇവര്‍ പറയുന്നു. ഇവര്‍ പറയുന്നതിലും കഴമ്പില്ലാതില്ല ത്രീ കിങ്‌സിന് മൂന്ന് രാജാക്കന്മാരെന്നും ട്രാഫികിന് ഗതാഗതമെന്നുമെല്ലാം പേരുകൊടുത്താന്‍ സാധാരണ പ്രേക്ഷകന്‍ പോലും അത് ശ്രദ്ധിക്കില്ലെന്നകാര്യത്തില്‍ സംശയമില്ല.

മുമ്പ് തമിഴകത്തും ഇത്തരത്തിലൊരു ട്രെന്‍ഡ് ഉണ്ടായിരുന്നു. ആ സമയത്ത് തമിഴ്ഭാഷയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിത്രത്തിന് തമിഴ് പേരിട്ടാല്‍ നികുതിയിളവ് നല്‍കാന്‍ വരെ അവിടത്തെ സര്‍ക്കാര്‍ തയ്യാറാവുകയും ചെയ്തിരുന്നു. ഇനി മലയാളഭാഷാ സ്‌നേഹികള്‍ ഇത്തരത്തിലൊരു മാറ്റത്തിനായി മുറവിളി കൂട്ടിത്തുടങ്ങുന്നതെന്നാണെന്നുമാത്രേ അറിയാനുള്ള.

ആദ്യപേജില്‍

<ul id="pagination-digg"><li class="previous"><a href="/features/26-its-english-season-in-mollywood-1-aid0031.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X