twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരങ്ങള്‍ നിയമ ലംഘനം നടത്തിയോ?

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/26-super-stars-it-raid-stardom-careful-1-aid0166.html">« Previous</a>

    Mohanlal-Mammootty
    വസ്തുതകള്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ അവര്‍ നിയമലംഘംനം നടത്തിയെന്ന് ആരോപണം ഉയര്‍ത്തുന്നത് ശരിയല്ല. നിയമങ്ങള്‍ക്കനുസരിച്ച് ജീവിയ്ക്കുക ഏതൊരു പൗരന്റേയും ധര്‍മമാണ്. ഇത്രമേല്‍ ബഹുമാന്യരും സമൂഹം ആരാധനയോടെ നോക്കികാണുന്ന വരും

    പ്രശസ്തരായവര്‍ കുറ്റകരമായ പ്രവൃത്തികളില്‍ ചെയ്താല്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് പൊതു സമ്മിതിയാണ്. പ്രശസ്തിയ്ക്ക് കിട്ടിയ ഫലകങ്ങല്‍ അവരെ നോക്കി കൊഞ്ഞനംകുത്തും.നിയമത്തെക്കുറിച്ച് മറ്റുള്ളവരെ ബോദ്ധ്യപ്പടുത്താന്‍ കൂടി ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ നിയമത്തെ മാനിയ്ക്കാതിരിയ്ക്കുക എന്നത് വിരോധാഭാസമാണ്. അഭിനയത്തിനു വാങ്ങുന്ന യഥാര്‍ത്ഥ പ്രതിഫലം ആരുംപുറത്തുപറയാറില്ല. എന്നുവെച്ച് ഇത് ശരിയായ രീതിയാവുന്നില്ല എന്നതുറപ്പല്ലേ. കരാറിലുള്ളതല്ലാതെ കിട്ടുന്ന പണം വീണ്ടും വിനിമയം ചെയ്യുന്നതും തെറ്റിന്റെ പരിധിയില്‍ പെടും. നിര്‍മാതാക്കള്‍ എന്തിനാണ് കരാറിലെഴുതാത്ത തുക നടീ നടന്മാര്‍ക്ക് കൊടുക്കുന്നത്? അവരും കുറ്റക്കാരാണ്. രസീതോ കരാറോ ഇല്ലാതെ വന്‍ തുക നല്‍കുന്നത് നിയമ ലംഘനം അല്ലേ?

    നിയമ ലംഘനം ഒന്നും കണ്ടെത്താനായില്ലെന്ന് ആദായ നികുതി അധികൃതര്‍ പറഞ്ഞാല്‍ പോലും ഇനി ജനം അത് പൂര്‍ണമായും വിശ്വസിയ്ക്കുമോയെന്ന് സംശയമാണ്. അതിന് കാരണം എന്തെന്നല്ലേ. മറ്റുള്ളവര്‍ തെറ്റ് ചെയ്യുമ്പോള്‍ പരിഹസിയ്ക്കുകയും കുറ്റം പറയുകയും ചെയ്യുന്നവരും സ്വന്തം കാര്യത്തില്‍ അത്ര സുതാര്യമായ നിലപാടല്ല എടുക്കുന്നതെന്നതു തന്നെ.ഒപ്പം നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയും.

    മലയാളത്തിലെ പ്രമുഖ താരങ്ങളുടെ വീടുകളില്‍ നടന്ന ആദായ നികുതി പരിശോധന അവരുടെ ഖ്യാതിയുടെ മേല്‍ വീണ കരിനിഴലാണ്. അത് സമൂഹമനസാക്ഷിയ്ക്ക് മറക്കുക എളുപ്പമല്ല.

    എത്രയോ വര്‍ഷങ്ങള്‍ ആടി തീര്‍ത്തു. കോടികള്‍ നേടി. ഉന്നതമായ അംഗീകാരങ്ങള്‍ കൈപ്പറ്റി. ഇനി മികച്ച കഥാപാത്രങ്ങള്‍ക്കുവേണ്ടി ശ്രമിക്കുകയല്ലേ വേണ്ടത്. സിനിമയെ പരിപോഷിപ്പിക്കുന്ന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കുകയല്ലേ വേണ്ടത്. നാലാംകിട വേഷങ്ങള്‍കെട്ടി കൈയ്യടിച്ചും കൂവിയും പ്രേക്ഷകന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരാള്‍ക്കൂട്ടത്തിന്റെ മാത്രം ബിംബമായാല്‍ മതിയോ? കോടികള്‍ പ്രതിഫലം വാങ്ങാം, പക്ഷേ നീതിയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാതിരിയ്ക്കുകയല്ലേ വേണ്ടത് (ചെയ്തിട്ടുണ്ടെങ്കില്‍). വിഗ്രഹങ്ങള്‍ സ്വയം ഉടയാതിരിക്കാനും മറ്റുള്ളവരാല്‍ ഉടക്കപ്പെടുവാനും അവസരം ഒരുക്കേണ്ടതല്ലേ.

    ആദ്യ പേജില്‍
    മലയാളത്തിലെ താരവിഗ്രഹങ്ങള്‍ ഉടയുന്നോ?

    <ul id="pagination-digg"><li class="previous"><a href="/features/26-super-stars-it-raid-stardom-careful-1-aid0166.html">« Previous</a>

    English summary
    Mammootty and Mohanlal has to keep a clean image. Should not indulge in any illegal activities. If so they are going to loose the stardom at least in the minds of Malayalees.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X