മുദ്ദുഗൗ ചോദിച്ച കാർത്തുമ്പിയും തേടിപ്പോയ മാണിക്യനും... എവര്‍ഗ്രീന്‍ ക്ലാസിക്കിന് 26 വയസ്
മുദ്ദുഗൗ ചോദിച്ച കാർത്തുമ്പിയേയും അത് തേടിപ്പോയ മാണിക്യനേയും പ്രേക്ഷകർക്ക് അത്രവേഗം മറക്കാൻ കഴിയില്ല. കാർത്തുമ്പിയും തമ്പുരാൻ ചേട്ടനും അപ്പുകാളയുമെല്ലാം പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ട് ഇന്നേയ്ക്ക് 26 വർഷം തികഞ്ഞിരിക്കുകയാണ്. ചില ചിത്രങ്ങൾ കാലത്തിനൊപ്പം സഞ്ചരിക്കും. അത്തരത്തിൽ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത തേന്മാവിൻ കൊമ്പത്ത്. 1994 മെയ് 13നായിരുന്നു മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രം പുറത്തിറങ്ങിയിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ സിനിമ കൂടിയായിരുന്നു തേന്മാവിന്‍ കൊമ്പത്ത്.

ഒരു പ്രിയദർശൻ മോഹൻലാൽ ചിത്രം എന്നതിൽ ഉപരി പ്രേക്ഷകർക്ക് ആഘോഷിക്കാൻ നിരവധി ഘടകങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. മലയാളി പ്രേക്ഷകരെ കിടുകുടെ ചിരിപ്പിച്ച മോഹൻലാൽ-ശ്രീനിവാസൻ-നെടുമുടി വേണു കൂട്ടക്കെട്ട് ചിത്രത്തെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ച ഒരു ഘടകമായിരുന്നു 90 കളിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹൻലാൽ-ശോഭ. ഇവർ ബോക്സോഫീസ് തകർത്ത് വാണിരുന്ന സമയം കൂടിയായിരുന്നു. കുതിരവട്ടം പപ്പു, സുകുമാരി, കെപിഎസി ലളിത, കവിയൂർ പൊന്നമ്മ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.
സിനിമയുടെ വിജയത്തിന്റെ മറ്റൊരു പ്രധാന കാരണം ഹാസ്യ രംഗങ്ങളാണ്. ചിത്രത്തിലെ ഹാസ്യരംഗങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. കുതിരവട്ടം പപ്പു തകത്ത് അഭിനയിച്ച ശോഭനയുടെ അമ്മാവൻ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചിരി നറക്കുന്നുണ്ട്. പുപ്പുവിന്റേത് മാത്രമല്ല ശ്രീനിവാസൻ, മോഹൻലാൽ, സുകുമാരി എന്നിവർ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കാര്യത്തിൽ അൽപം പോലും വിട്ടവീഴ്ച കാണിച്ചിട്ടില്ല. പ്രിയദർശന്റെ ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു തേന്മാവിൻ കൊമ്പത്ത്,
തേന്മാവിൻ കൊമ്പത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ബേണി ഇഗ്‌നേഷ്യസ് ടീമായിരുന്നു തേന്മാവിന്‍ കൊമ്പത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരുന്നത്. തമിഴിലെ പ്രശസ്ത സംവിധായകനായ കെവി ആനന്ദാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. തേന്മാവിന്‍ കൊമ്പത്തിലൂടെ കെവി ആനന്ദിന് മികച്ച ചായാഗ്രാഹകനുളള ദേശീയ പുരസ്‌കാരം നേടിയിരുന്നു. മലയാളത്തിൽ ബോക്സോഫീസ് ഹിറ്റായ തേന്മാവിന്‍ കൊമ്പത്ത് തമിഴില്‍ മുത്തു എന്ന പേരില്‍ പിന്നീട് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. രജനീകാന്ത് നായകനായി ചിത്രം കെഎസ് രവികുമാറായിരുന്നു തമിഴില്‍ ഒരുക്കിയിരുന്നത്.


Click it and Unblock the Notifications











