സിംഹാസനം പണിതത് പൃഥ്വിയും ഇന്ദ്രനും

നാടകവും സിനിമയും ഇടപഴകിയ ജീവിതമാണ് എന്‍.എന്‍ പിള്ളയുടെയും ഒ.മാധവന്റെയും കുടുംബക്കാരുടേത്. വിജയരാഘവന്റെ വീരവേഷങ്ങള്‍ സിനിമയ്ക്ക് തന്നെയാണ് മുതല്‍ക്കൂട്ടാവുന്നത്. മുകേഷും സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ നാടകവും സിനിമയും കൊണ്ട് ബാലന്‍സ് ചെയ്യുന്നവരാണ് അമ്മ വിജയലക്ഷ്മിയും സഹോദരി സന്ധ്യയും ഭര്‍ത്താവ് രാജേന്ദ്രനും
ഇപ്പോള്‍ സന്ധ്യ-രാജേന്ദ്രന്‍ ദമ്പതികളുടെ മകന്‍ ദിവ്യദര്‍ശന്‍ നായകനായുള്ള സിനിമയൊരുങ്ങുന്നു. തിലകന്റെ വലിയ മീറ്ററിലുള്ള പ്രകടനമല്ലെങ്കിലും ഷമ്മി തിലകന്‍ മലയാളസിനിമയില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാന്നിധ്യമാണ്. ഇങ്ങിനെ ചിലര്‍ പാരമ്പര്യത്തിന്റെ പേരില്‍ സിനിമയില്‍ കാലുറപ്പിക്കുമ്പോള്‍ ഇനിയും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കഴിയാതെ പോകുന്നവരുമുണ്ട്.
കഴിവും അവസരങ്ങളും ഒത്തുവരുമ്പോള്‍ തിളങ്ങിയില്ലെങ്കില്‍ താരപുത്രന്‍ മാരുടെ കാര്യവും ഗോപി തന്നെയെന്നകാര്യം നേരത്തേ തെളിയിക്കപ്പെട്ടതാണ്. മെഗാസ്‌റാര്‍ പുത്രന്‍ അഭിനയിക്കാനെത്തുമ്പോള്‍ മിനിമത്തിനുമുകളില്‍ ഗ്യാരണ്ടി നേടിയെടുക്കേണ്ടി വരും പ്രഥമ സിനിമയില്‍ അല്ലെങ്കില്‍ അതുവലിയ ക്ഷീണമാകും.
ആദ്യപേജില്‍
സിനിമയിലെ കുടുംബപുരാണം


Click it and Unblock the Notifications











