»   » മലയാള സിനിമയും നായികാദാരിദ്രവും

മലയാള സിനിമയും നായികാദാരിദ്രവും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/27-where-have-all-the-heroines-gone-2-aid0167.html">Next »</a></li></ul>
Samvritha-Bhama-Kavya
മലയാള സിനിമയില്‍ ശക്തമായ നായികാ കഥാപാത്രങ്ങള്‍ അവതരിപ്പിയ്്ക്കാന്‍ പറ്റിയ നടിമാര്‍ ഇല്ലെന്ന പരാതി ഉയര്‍ന്നു തുടങ്ങിയിട്ട് കാലം കുറേയായി. മല്ലുസിങ് എന്ന സിനിമ വാര്‍ത്തകളില്‍ നിറഞ്ഞത് അതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്ന പൃഥ്വിയെ മാറ്റിയതോടെയാണ്.

എന്നാല്‍ ചിത്രത്തിന്റെ സംവിധായകനായ വൈശാഖിന് പറയാനുള്ളത് ചിത്രത്തിന് വേണ്ടി നായികയെ തപ്പി അലഞ്ഞ കഥയാണ്. ഒടുവില്‍ വൈശാഖ് പറഞ്ഞു ''മലയാള സിനിമ ഇന്ന് അഭിമുഖീകരിയ്ക്കുന്ന ഏറ്റവും വലിയ പ്രശ്‌നം നായികാദാരിദ്രമാണ്''.

മലയാളത്തില്‍ നായികമാര്‍ക്ക് ശക്തമായ വേഷം ലഭിയ്ക്കുന്നില്ല എന്ന് പരാതിപ്പെടുന്നവരില്‍ പലരും കാണാതെ പോകുന്ന സത്യമാണിത്. നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് പരാതിപ്പെടുന്നവരോട് സംവിധായകര്‍ക്ക് പറയാനുള്ളത് മറ്റു ചില കാര്യങ്ങളാണ്.

വിശ്വസിച്ച് ഒരു കഥാപാത്രത്തെ ഏല്‍പ്പിയ്ക്കാന്‍ തക്കവണ്ണം കഴിവുള്ള നായികമാര്‍ മലയാളത്തില്‍ നന്നേ കുറവാണ്. കഴിവുള്ളവരാകട്ടെ പലകാരണങ്ങള്‍ കൊണ്ട് സിനിമാരംഗത്തു നിന്ന് അകന്നു പോവുന്നു.

മലയാളത്തില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ പേരും പ്രശസ്തിയും അന്യഭാഷാചിത്രങ്ങള്‍ നല്‍കുമെന്ന് കണ്ട് അവിടേയ്ക്ക് ചേക്കേറാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവരില്‍ പലരും

അടുത്ത പേജില്‍
മലയാളത്തെ അവഗണിയ്ക്കുന്ന നടിമാര്‍

<ul id="pagination-digg"><li class="next"><a href="/features/27-where-have-all-the-heroines-gone-2-aid0167.html">Next »</a></li></ul>

English summary
When it was taking its first steps, Malayalam cinema had heroines sharing equal screen place with the heroes. Sheela, Ambika, Lalitha, Padmini and Ragini top the list. But it was Sharada, a Kannada actress, who won the National Award for best actress (Urvashi Award) for the first time in Malayalam for her role in 'Thulabharam' (1969). She won again in 1973 for 'Swayamvaram'.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X