മലയാളത്തെ അവഗണിയ്ക്കുന്ന നടിമാര്‍

ഒരു നടി തമിഴില്‍ അഭിനയിച്ചാല്‍ തെന്നിന്ത്യന്‍ നായികയായി. ഹിന്ദി ചിത്രത്തിലെത്തിയാല്‍ ബോളിവുഡ് നടിയുമായി. ഇതിനാലാണ് തങ്ങള്‍ അന്യഭാഷാചിത്രങ്ങള്‍ തേടി പോകുന്നതെന്ന് യുവനടി ഭാമ അടുത്തിടെ പ്രസ്താവിച്ചിരുന്നു.
ഒന്നോ രണ്ടോ മലയാള സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ പിന്നെ തമിഴിലോ തെലുങ്കിലോ കന്നഡയിലോ ചേക്കേറാനുള്ള തിരക്കിലാവും യുവനടിമാര്‍.
മലയാളത്തില്‍ നിന്ന് നല്ല കഥാപാത്രങ്ങള്‍ ലഭിയ്ക്കുന്നില്ല, വര്‍ഷത്തില്‍ ഒന്നോ രണ്ടോ മലയാള സിനിമ ചെയ്താല്‍ മതിയെന്നാണ് തീരുമാനം തുടങ്ങിയ ന്യായ വാദങ്ങള്‍ നിരത്തുന്ന ഇവര്‍ അന്യഭാഷാചിത്രങ്ങളില്‍ എന്തു കോലവും കെട്ടാന്‍ തയ്യാറാവുന്നുവെന്നതാണ് മറ്റൊരു രസം.
നായികയ്ക്ക് യാതൊരു പ്രാധാന്യവുമില്ലാത്ത അന്യഭാഷാചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇവര്‍ ഉത്സാഹിക്കുന്നത് അവിടെ നിന്ന് മികച്ച പ്രതിഫലം കിട്ടുന്നതിനാല്‍ മാത്രമാണ്.
വിവാഹത്തോടെ തങ്ങള്‍ സിനിമാരംഗത്ത് നിന്ന് മാറിനില്‍ക്കേണ്ടി വരും എന്ന ചിന്തയാണ് ഇവരെ ഇതിന് പ്രേരിപ്പിയ്ക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് പരമാവധി പണമുണ്ടാക്കാന്‍ ഇവര്‍ ശ്രമിയ്ക്കുന്നു.
വിവാഹത്തോടെ സിനിമയില്‍ നിന്ന് അകന്ന് കഴിയുന്ന ഒട്ടേറെ നടിമാരുണ്ട്. ഇവരില്‍ പലരും പ്രതിഭയുള്ളവരുമാണ്. യുവനടിമാരില്‍ പലരും വിവാഹിതരാവാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിയ്‌ക്കേ ഇവരും മുന്‍ഗാമികളുടെ പാത തിരഞ്ഞെടുക്കുമോ എന്ന ആശങ്കയിലാണ് സിനിമാലോകം.
അടുത്ത പേജില്‍


Click it and Unblock the Notifications