അനന്യയും സംവൃതയും സിനിമയോട് വിടപറയും?

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/features/27-where-have-all-the-heroines-gone-2-aid0167.html">« Previous</a>

 Ananya-Samvritha
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് മഞ്ജു വാരിയര്‍.

സിനിമാ മേഖലയില്‍ നിന്നുള്ള ഒരാളെ തന്നെ വിവാഹം ചെയ്തിട്ടും നടി ഇന്നും സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നു. അനന്യയും സംവൃത സുനിലും ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കുമോ എന്നതാണ് മലയാള സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്.

എന്നും മികച്ച സിനിമകളുടെ ഭാഗമാവാന്‍ താത്പര്യം കാണിച്ച നടിയാണ് സംവൃത. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും അവര്‍ നല്ല ശ്രദ്ധ പുലര്‍ത്തി. മികച്ച നടിയെന്ന് പേരെടുത്ത് നില്‍ക്കുമ്പോഴാണ് സംവൃതയുടെ വിവാഹ വാര്‍ത്ത പുറത്തു വരുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം അഭിനയിക്കുമോ എന്ന കാര്യത്തിന് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ നടി തയ്യാറായിട്ടില്ല.

ഇതിന് പിന്നാലെയാണ് നടി അനന്യയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നത്. നടി ഈ വര്‍ഷം അവസാനത്തോടെ വിവാഹിതയാവുമെന്നായിരുന്നു റിപ്പോര്‍ട്ട്.

സംവൃതയെ പോലെ തന്നെ കഴിവുള്ള നടിയാണ് അനന്യയും. എങ്കെയും എപ്പോതും എന്ന തമിഴ്ചിത്രത്തിലെ അനന്യയുടെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വിവാഹം കഴിഞ്ഞാലും ഇരുവരും അഭിനയരംഗത്തു നിന്ന് അകലരുത് എന്നാവും മലയാള സിനിമാപ്രേമികളുടെ ആഗ്രഹം. അതുപോലെ തന്നെ വിവാഹിതരായാലും അഭിനയിക്കാന്‍ താത്പര്യം കാണിയ്ക്കുന്ന നടിമാര്‍ക്ക് അവസരം നല്‍കാന്‍ സിനിമാലോകവും മടി കാണിക്കരുത്.

ആദ്യ പേജില്‍
മലയാള സിനിമയും നായികാദാരിദ്രവും

<ul id="pagination-digg"><li class="previous"><a href="/features/27-where-have-all-the-heroines-gone-2-aid0167.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X