twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്കും ലാലിനും ലഭിച്ച സൗഭാഗ്യം

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/features/28-damodaran-created-super-stars-1-aid0032.html">« Previous</a>

    1921-Kalapani
    എണ്‍പതുകളുടെ തുടക്കത്തോടെയാണ് മലയാള സിനിമയുടെ ഗതി തന്നെ തിരിച്ചുവിട്ട ദാമോദരന്റെ ആക്ഷന്‍-പൊളിറ്റിക്കല്‍ തിരക്കഥകള്‍ പിറക്കുന്നത്. ഐവി ശശി ഒരുക്കിയ സംവിധാനം ചെയ്ത സിനിമകളില്‍ നായകനാവാനുള്ള ഭാഗ്യം ഏറ്റവും കൂടുതല്‍ ലഭിച്ചകത് മമ്മൂട്ടിയ്ക്കായിരുന്നു.

    മലയാളത്തിലെ ആദ്യരാഷ്ട്രീയ സിനിമയെന്ന് വിശേഷിപ്പിയ്ക്കാവുന്ന ഈനാട് നേടിയ വിജയം ഇത്തരം സിനിമകളുമായി മുന്നോട്ടു പോകാന്‍ കൂട്ടുകെട്ടിന് പ്രേരകമായി. തന്റെ തിരക്കഥകളില്‍ സമകാലീന രാഷ്ട്രീയം ഉള്‍പ്പെടുത്താന്‍ ദാമോദരന്‍ മാഷിന് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. ആക്ഷന്‍ സിനിമകളാണെങ്കിലും അതില്‍ നിറഞ്ഞുനിന്നതും രാഷ്ട്രീയം തന്നെയായിരുന്നു.

    മെഗാഹിറ്റ് ചിത്രമായ ആവനാഴിയില്‍ അടിയന്തരാവസ്ഥക്കാലത്ത് രാജന്റെ കസ്റ്റഡി മരണം ആവനാഴിയെന്ന ചിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതില്‍ അസാമാന്യമായ മികവാണ് ദാമോദരന്‍ മാഷ് പ്രകടിപ്പിച്ചത്.

    ഇന്നല്ലെങ്കില്‍ നാളെ, നാണയം, ഇനിയെങ്കിലും, അമേരിക്ക അമേരിക്ക, ഇത്തിരി പൂവേ ചുവന്ന പൂവേ, അങ്ങാടിയ്ക്കപ്പുറത്ത്, അടിമകള്‍ ഉടമകള്‍, നാല്‍ക്കവല, അബ്കാരി, 1921, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, മേഘം, ബല്‍റാം വേഴ്‌സസ് താരാദാസ്... മമ്മൂട്ടി-ഐവി ശശി-ടിഡി സിനിമകളുടെ പട്ടിക ഇങ്ങനെ നീളുന്നു.

    മമ്മൂട്ടിയ്ക്ക് പുറമെ മലയാളത്തിലെ മറ്റൊരു സൂപ്പര്‍താരമായ മോഹന്‍ലാലാണ് ടിഡിയുടെ തിരക്കഥകളില്‍ തിളങ്ങിയിട്ടുള്ള മറ്റൊരു താരം. അഹിംസ, നാണയം, അങ്ങാടിയ്ക്കപ്പുറത്ത്, വാര്‍ത്ത, അടിമകള്‍ ഉടമകള്‍ എന്നീ ദാമോദരന്‍ സിനിമകളില്‍ മമ്മൂട്ടിയും ലാലും ഒന്നിച്ചാണ് പ്രത്യക്ഷപ്പെട്ടത്. ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ആര്യന്‍, അഭിമന്യു, കാലാപാനി എന്നീ ഹിറ്റുകളുടെ തിരക്കഥയൊരുക്കിയതും ദാമോദരന്‍ മാസ്റ്ററായിരുന്നു.
    ആദ്യ പേജില്‍
    മമ്മൂട്ടിയെ മമ്മൂട്ടിയാക്കിയ ദാമോദരന്‍

    <ul id="pagination-digg"><li class="previous"><a href="/features/28-damodaran-created-super-stars-1-aid0032.html">« Previous</a>

    English summary
    This seasoned scriptwriter is given credit for having created the current superstars of Malayalam cinema - Mammootty, Mohanlal and Suresh Gopi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X