»   » മലയാളസിനിമയിലെ ഉന്നം തെറ്റുന്ന വിലക്കുകള്‍

മലയാളസിനിമയിലെ ഉന്നം തെറ്റുന്ന വിലക്കുകള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/28-nithya-banned-from-mollywood-2-aid0167.html">Next »</a></li></ul>
Nithya Menon
ഇക്കാലത്ത് നല്ലൊരു മലയാള സിനിമ കാണാമെന്ന് കരുതി തീയേറ്ററിലെത്തുന്ന പ്രേക്ഷകന് പണവും സമയവും നഷ്ടമാവുന്നു. നിര്‍മ്മാതാക്കള്‍ക്ക് മുടക്കുമുതല്‍ പോലും തിരിച്ചു കിട്ടുന്നില്ല. തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിയ്ക്കുന്ന മലയാള സിനിമയില്‍ വിലക്കുകള്‍ക്ക് മാത്രം കുറവില്ല.

നിത്യമേനോന്‍ എന്ന നടിയെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയതായായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ പിന്നീട്‌ ഇതെ കുറിച്ച് ആരും മിണ്ടാതായി.

അടുത്തിടെ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ നടിയെ വീണ്ടും വിലക്കിയതായി വാര്‍ത്ത കണ്ടു.അപ്പോള്‍ നടിയുടെ മേല്‍ ഏര്‍പ്പെടുത്തിയ ആദ്യത്തെ വിലക്കിന് എന്തുസംഭവിച്ചുവെന്നത് പ്രസക്തമായ ചോദ്യമാണ്.

നിത്യയെ കാണാനെത്തിയ നിര്‍മ്മാതാക്കളോട് നടി അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടിയെ വിലക്കിയത്. എന്നാല്‍ ഈ വിലക്കിന് നിത്യ മാത്രമല്ല നിര്‍മ്മാതാക്കളുടെ സംഘടനയിലുള്ളയിലുള്ളവരും പുല്ലുവിലയാണ് നല്‍കിയതെന്നാണ് അറിവാകുന്നത്.

അടുത്ത പേജില്‍
നിത്യയെ വിലക്കിയത് നിര്‍മ്മാതാക്കള്‍ക്ക് പാരയായി?

<ul id="pagination-digg"><li class="next"><a href="/features/28-nithya-banned-from-mollywood-2-aid0167.html">Next »</a></li></ul>

English summary
In an very disgusting turn of events, young star Nithya Menon has now been banned from Mollywood. The Kerala Film Producer Association has decided not to cast her in any of the future projects, citing her to have an arrogant nature.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X