നിത്യയെ വിലക്കിയത് നിര്‍മ്മാതാക്കള്‍ക്ക് പാരയായി?

ചിത്രം പൂര്‍ത്തിയായി കഴിഞ്ഞപ്പോഴാണ് വിതരണക്കാരുടെ സംഘടന രംഗത്തിറങ്ങിയത്. നിത്യ അഭിനയിച്ച ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തിയ്ക്കരുതെന്നാണ് സംഘടനയുടെ തീരുമാനം.
ചുരുക്കത്തില്‍ നിത്യയെ ആദ്യം വിലക്കിയ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് തന്നെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പുതിയ തീരുമാനം പാരയായി മാറിയിരിക്കുകയാണ്. നിത്യ അഭിനയിച്ച ഈ രണ്ടു ചിത്രങ്ങളും വെളിച്ചം കാണാതിരുന്നാല്‍ നഷ്ടപ്പെടുന്നത് നിര്‍മ്മാതാക്കളുടെ പണം തന്നെ.
എന്നാല്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന നടിയെ വച്ച് തന്നെ ചിത്രം പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചെതെന്തുകൊണ്ട് എന്നതാണ് മറ്റൊരു ചോദ്യം. ചിത്രം പൂര്‍ത്തിയായി റിലീസിനെത്തുമ്പോള്‍ നടിയെ കുടുക്കാമെന്ന് അവര്‍ വിചാരിച്ചിരിക്കാന്‍ വഴിയില്ല.
എന്തായാലും ഇത് പുതിയൊരു വിവാദത്തിന് വഴിതുറക്കുമെന്ന് തീര്‍ച്ച. എന്നാല്‍ യുവനടിമാര്‍ക്കെതിരെ വിലക്കു കല്‍പ്പിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications