രാജീവ് ഗാന്ധിയ്ക്ക് ആദരാഞ്ജലിയുമായി മമ്മൂട്ടിയുടെ സിനിമയുടെ പോസ്റ്റര്‍! 28 വര്‍ഷം മുന്‍പുള്ള മാസ്!

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സ്ട്രീറ്റ് ലൈറ്റ്‌സ്, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു അഭിനയിച്ചത്. ഇനി വരാനിരിക്കുന്ന ഉണ്ട എന്ന ചിത്രത്തിലും പോലീസുകാരനായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ഈ സിനിമകള്‍ക്കെല്ലാം വമ്പന്‍ സ്വീകരണമാണ് കേരളത്തില്‍ നിന്നും ലഭിക്കാറുള്ളത്. ഇപ്പോള്‍ മാത്രമല്ല എണ്‍പത് തൊണ്ണൂറ് കാലഘട്ടങ്ങളിലും മമ്മൂട്ടി പോലീസുകാരനായിട്ടെത്തി അതിശയിപ്പിച്ചിരുന്നു.

എക്കാലവും മമ്മൂട്ടിയുടെ പോലീസ് വേഷങ്ങളെ കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയാവുന്ന കഥാപാത്രം ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രത്തെ കുറിച്ചായിരിക്കും. മെഗാസ്റ്റാര്‍ അഭിനയിച്ച് ഫലിപ്പിച്ച ആവനാഴി എന്ന ചിത്രത്തിലൂടെയാണ് ബല്‍റാമായി താരമെത്തിയത്. ഈ സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും ഇറക്കിയിരുന്നു. റിലീസിനെത്തി 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

 ആവനാഴി

ആവനാഴി

ടി ദാമോദരന്‍ തിരക്കഥ ഒരുക്കി ഐവി ശശി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ആവനാഴി. 1986 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ ഗീതയായിരുന്നു നായിക. സുകുമാരന്‍, സുകുമാരി, സീമ, നളിനി, തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമായ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ബല്‍റാം എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പില്‍ക്കാലത്ത് ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന പേരില്‍ ഐവി ശശി മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിച്ചിരുന്നു. ആവനാഴി പോലെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമും അക്കാലത്തെ സൂപ്പര്‍ ഹിറ്റായിരുന്നു.

 28 വര്‍ഷങ്ങള്‍

28 വര്‍ഷങ്ങള്‍

1991 ഏപ്രില്‍ 286 നായിരുന്നു ഇന്‍സ്‌പെക്ടര്‍ ബല്‍റാം റിലീസിനെത്തിയത്. ഈ വര്‍ഷമെത്തിയപ്പോള്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം റിലീസിനെത്തി 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഐവി ശശി സംവിധാനം ചെയ്തപ്പോള്‍ ടി ദാമോദരന്‍ തന്നെയായിരുന്നു ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിയ്‌ക്കൊപ്പം മുരളി, ജഗദീഷ്, കുഞ്ചന്‍, ഉര്‍വശി, ഗീത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിച്ചിരുന്നത്. 28 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനെ കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അതില്‍ ശ്രദ്ധേയം സിനിമയുടെ ചില പോസ്റ്ററുകളായിരുന്നു.

 രാജീവ് ഗാന്ധിയ്ക്ക് ആദരാഞ്ജലി

രാജീവ് ഗാന്ധിയ്ക്ക് ആദരാഞ്ജലി

ഇന്‍സ്‌പെക്ടര്‍ ബല്‍റാം റിലീസിനെത്തിയ വര്‍ഷമായിരുന്നു ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം പ്രദര്‍ശനം ആരംഭിച്ച് അഞ്ച് ആഴ്ചകള്‍ കഴിഞ്ഞതിന് ശേഷം മേയ് 21 നായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഇത് സൂചിപ്പിച്ച് കൊണ്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദരാഞ്ജലികളുമായി എത്തിയത്. ചരിത്രത്തിന്റെ ചുവന്ന താളില്‍ മറ്റൊരു രക്തസാക്ഷി! പ്രിയങ്കരനായ രാജീവ് ഗാന്ധിയ്ക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍ എന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു.

  നിറഞ്ഞ സദസ്സില്‍ സിനിമ

നിറഞ്ഞ സദസ്സില്‍ സിനിമ

പോസ്റ്ററില്‍ സൂചിപ്പിക്കുന്നത് പ്രകാരം ഇന്‍സ്‌പെക്ടര്‍ ബല്‍റാം റിലീസിനെത്തി അഞ്ചാം വാരത്തിലും 27 പ്രമുഖ കേന്ദ്രങ്ങളില്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുകയായിരുന്നു. അമ്പത് ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ചതിന്റെ പോസ്റ്ററും വൈറലായി കൊണ്ടിരിക്കുകയാണ്. ഇന്ന് വളരെ നിസാരമാണെന്ന് കരുതുന്നുണ്ടെങ്കിലും അക്കാലത്ത് വലിയൊരു സംഭവമായിരുന്നു ഇന്‍സ്‌പെക്ടര്‍ ബല്‍റാമെന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. നിലവില്‍ മമ്മൂട്ടിയുടെ മധുരാരജയാണ് ഒത്തിരിയധികം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സായി പ്രദര്‍ശനം നടത്തുന്നത്.

 ഇന്‍സ്‌പെക്ടര്‍ ബല്‍റാം

ഇന്‍സ്‌പെക്ടര്‍ ബല്‍റാം

ആവനാഴിയില്‍ കരടി എന്ന ഓമന പേരിലറിയുന്ന ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന പേരിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. ഒരു സത്യസന്ധനായ പോലീസുകാരനായിരുന്നു ബല്‍റാം. വ്യക്തിപരമായ പ്രശ്‌നങ്ങളും പ്രേമനൈരാശ്യവും അയാളെ കുടിയനും സ്ത്രീലമ്പടനുമാക്കുന്നു. ഇതൊക്കെയായിരുന്നു ആവനാഴിയുടെ കഥ. ആ വര്‍ഷം ഏറ്റവും കൂടുതല്‍ സാമ്പത്തിക വരുമാനം ഉണ്ടാക്കിയ മലയാള സിനിമയായിരുന്നു ആവനാഴി. 21 ലക്ഷം ബജറ്റില്‍ നിര്‍മ്മിച്ച സിനിമ 200 ദിവസങ്ങളോളം പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം അല്ലെങ്കില്‍ ബാലു എന്ന പേരിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. ഇന്‍സ്‌പെക്ടര്‍ ബല്‍റാമും ബോക്‌സോഫീസില്‍ വലിയ സാമ്പത്തിക വരുമാനം ഉണ്ടാക്കിയിരുന്നു.

ബല്‍റാം v/s താരദാസ്

ബല്‍റാം v/s താരദാസ്

ഇതേ സീരിസില്‍ മൂന്നാമതായി എത്തിയ സിനിമയാണ് ബല്‍റാം v/s താരദാസ്. ഐവി ശശി സംവിധാനം ചെയ്ത ചിത്രം 2006 ലായിരുന്നു പുറത്തിറങ്ങുന്നത്. അതിരാത്രം എന്ന ചിത്രത്തിലെ താരദാസ് എന്ന കഥാപാത്രവും ആവനാഴിയിലെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവും ചേര്‍ന്നായിരുന്നു ഈ ചിത്രം എത്തിച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പം മുകേഷ്,. സിദ്ദിഖ്, കത്രീന കൈഫ്, വാണി വിശ്വനാഥ് എന്നിവരായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X