കാലം ചെയ്തവരെ കൊണ്ടാടുന്ന മലയാള സിനിമാ സംസ്‌കാരം

ഇങ്ങനെ സിനിമയുടെ ഭൂതകാലത്തിന്റെ അസാമാന്യ വര്‍ണ്ണനകള്‍ വന്നു നിറയും ചിലര്‍ക്ക്, മൈക്കുകിട്ടിയാലും എഴുത്തു വന്നാലും. ഇന്ന് ഭേദപ്പെട്ട സിനിമകള്‍ എടുത്തു തുടങ്ങിയ രഞ്ജിത്തിനെപോലുള്ളവരാണ് ഇത്തരം സന്ദര്‍ഭങ്ങളെ പലപ്പോഴു മുഖാമുഖം കാണേണ്ടിവരുന്നത്. പത്മരാജന് ശേഷം മലയാളം കണ്ട മികച്ച സംവിധായകനാണ് രഞ്ജിത് എന്ന് യുവാക്കളും തലമുതിര്‍ന്നവരും അങ്ങ് സുഖിപ്പിക്കുമ്പോള്‍, അതില്‍ ഒളിഞ്ഞുകിടക്കുന്ന അപകടകരമായ ചില വശങ്ങള്‍ രഞ്ജിത്തിന് ബുദ്ധിപൂര്‍വ്വം മറികടക്കേണ്ടി വരുന്നു.
ഇന്ന് ഭരതനെയും പത്മരാജനേയും ലോഹിതദാസിനേയും കൊണ്ടാടുന്നവര്‍ അവരുടെ സിനിമകളുടെ മികവിലാണല്ലോ ഇങ്ങനെ
വികാരം കൊള്ളുന്നത്. എന്നാല്‍ അവര്‍ ചെയ്ത സിനിമകളെ എങ്ങിനെയാണ് ഈ പറയുന്ന മലയാളി പ്രേക്ഷകര്‍ അക്കാലത്ത് സമീപിച്ചിരുന്നത്? ഒരു മെഗാഹിറ്റ് സിനിമയും ഇവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. ഇന്ന് നല്ല സിനിമ എന്ന് ഒന്നടങ്കം വാഴ്ത്തപ്പെടുന്നവ അന്നെന്തുകൊണ്ട് വിജയിച്ചില്ല!
ഇന്നു ഉദാത്ത സിനിമകലെന്നു വാഴ്ത്തുന്നവ അന്നു തിയറ്ററില്‍ പോയി കണ്ട് വിജയിപ്പിക്കാന്‍ എത്രപേര്‍ തയ്യാറായി കാണും? ഇവരെ പൊക്കി പിടിച്ചു നടക്കുന്നവര്‍ നല്ല സിനിമ ചൂണ്ടി കാട്ടുകയും അത് കാണാതിരിക്കയും ചെയ്യുന്ന പൊങ്ങച്ചം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലോഹിതദാസ് ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു, 'ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്റെ സിനിമയെ വാഴ്ത്തുവാന്‍ ഒരുപാട് പേരുണ്ടാകും.'
ഈ അനുഭവം തന്നെയാണ് ഭരതന്‍, പത്മരാജന്‍ സിനിമകളും പങ്കുവെക്കുന്നത്. രഞ്ജിത്തിനെ ആഘോഷിക്കാന്‍ വെമ്പുന്നവര്‍ രഞ്ജിത്തിന്റെ സിനിമയെക്കുറിച്ച് പറയുമ്പോള്‍ പത്മരാജനെ കൂട്ടുപിടിക്കുന്നു. നാളെ പുതിയ ആളുകളെ അടയാളപ്പെടുത്താന്‍ ഇനി രഞ്ജിത്തിനേയും ഉപയോഗിച്ചേക്കാം. ഈ കാപട്യങ്ങള്‍ മലയാളി ഒഴിവാക്കേണ്ടതും ഓരോ കലാകാരനേയും അവന്റെ സൃഷ്ടികളേയും അതാത് കാലങ്ങളില്‍ തന്നെ വിലയിരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാനുള്ള സംസ്‌ക്കാരിക ഔന്നത്യം കൈവരിക്കേണ്ടത് അത്യന്താപേക്ഷികമാണ്.


Click it and Unblock the Notifications











