ബിഗ് ബ്രദറില്‍ മോഹന്‍ലാലിന് വേണ്ടി അണിനിരക്കുന്നത് ഒന്നല്ല 3 നായികമാര്‍! ലൂസിഫറിനെ മറി കടക്കുമോ?
ഒടിയനും ലൂസിഫറിനും ശേഷം മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ എന്ന ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. അടുത്തിടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയായിരുന്നു ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദന്മാരായി അനൂപ് മേനോനും ഷര്‍ജാനോ ഖാലിദും അഭിനയിക്കുകയാണ്. ഇവര്‍ക്കൊപ്പം മൂന്ന് നായികമാര്‍ ചിത്രത്തിലുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത.
നേരത്തെ തെന്നിന്ത്യന്‍ നടി സാമന്തയുടെ പേര് കേട്ടിരുന്നെങ്കിലും സാമന്തയ്ക്ക് പകരം റെജീന കസന്‍ഡ്രയാണ് നായികയായി അഭിനയിക്കുന്നത്. റെജീനയ്‌ക്കൊപ്പം പിച്ചക്കാരന്‍ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ സത്‌ന ടൈറ്റ്‌സും ഇവര്‍ക്കൊപ്പം ഒരു പുതുമുഖ നായികയും സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം അര്‍ബ്ബാസ് ഖാനും ബിഗ് ബ്രദറില്‍ അഭിനയിക്കാന്‍ എത്തും. അര്‍ബ്ബാസ് ഖാന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ചെമ്പന്‍ വിനോദ്, ജനാര്‍ദ്ദനന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഫാമിലി എന്റര്‍ടെയിനറായ ഒരുക്കുന്ന ചിത്രം ആക്ഷനും കോമഡിയും സെന്റിമെന്‍സും കൂടി ചേര്‍ത്താണ് ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ഈ ചിത്രം വൈശാഖ് സിനിമാസ്, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ബംഗ്ലൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുമായി തൊണ്ണൂറ് ദിവസത്തെ ഷൂട്ടിംഗാണ് ബിഗ് ബ്രദറിന് വേണ്ടി തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications











