മമ്മൂട്ടിയ്‌ക്കൊപ്പം മാസ് കാണിക്കുന്ന 3 നായികമാര്‍! മാമാങ്കത്തിലെ സുന്ദരിമാരുടെ ചിത്രം പുറത്ത്
നവംബര്‍ 21 ന് വേണ്ടി മലയാള സിനിമാലോകം കാത്തിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസ് ചെയ്യുന്ന ദിവസമാണന്ന്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മലയാളക്കര വീണ്ടും ചരിത്രത്തെയും ഇതിഹാസ കഥാാപാത്രങ്ങളെയുമെല്ലാം കാണാന്‍ പോവുകയാണ്. മാമാങ്കത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ക്ക് കാത്തിരിക്കുന്നവര്‍ക്കായി പുതിയ ഓരോ കാര്യങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ സിനിമയിലെ മൂന്ന് നായികമാരെ ഒറ്റ ഫ്രെയിമില്‍ കൊണ്ട് വന്നിരിക്കുകയാണ്. ബോളിവുഡില്‍ നിന്നുമെത്തിയ പ്രാചി തെഹ്ലന്‍ ആണ് മാമാങ്കത്തിലെ നായികയായ ഉണ്ണിമായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം കനിഹയും അനു സിത്താരയുമാണ് മറ്റ് രണ്ട് നായികമാര്‍. മൂന്ന് പേരും ഒന്നിച്ചിരിക്കുന്ന ചിത്രം മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

വലിയ പ്രധാന്യമുള്ള കഥാപാത്രങ്ങളാണ് നായികമാര്‍ക്കുള്ളതെന്നാണ് സൂചന. റിലീസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ മാമാങ്കത്തില്‍ നിന്നും രസകരമായ പല കാര്യങ്ങളുമാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വലിയ രീതിയിലുള്ള പ്രമോഷന്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന് വിശേഷിപ്പിച്ചിരിക്കുന്ന മാമാങ്കം അമ്പത് കോടിയോളം മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചത്.


Click it and Unblock the Notifications